Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംഘപരിവാറുകാർ മാത്രമാണ് ശബരിമല വിഷയത്തിന്റെ പേരിൽ തെറിവിളിച്ചത് എന്ന് അവകാശപ്പെടുന്ന സർക്കാർ വേണുഗോപാലൻ നായരുടെ ജീവന് സമാധാനം പറയേണ്ടതുണ്ട്; അടിക്കടി ഹർത്താൽ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ച് അയ്യപ്പ പ്രീതിക്ക് ശ്രമിക്കുന്ന സംഘപരിവാറിന്റെ വൃത്തികേടും ചോദ്യം ചെയ്യപ്പെടണം; ആണ്ടിൽ നൂറിലധികം ഹർത്താൽ അനുഭവിക്കാൻ മാത്രം മലയാളികൾ എന്ത് ദ്രോഹമാണ് ചെയ്യുന്നത്?

സംഘപരിവാറുകാർ മാത്രമാണ് ശബരിമല വിഷയത്തിന്റെ പേരിൽ തെറിവിളിച്ചത് എന്ന് അവകാശപ്പെടുന്ന സർക്കാർ വേണുഗോപാലൻ നായരുടെ ജീവന് സമാധാനം പറയേണ്ടതുണ്ട്; അടിക്കടി ഹർത്താൽ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ച് അയ്യപ്പ പ്രീതിക്ക് ശ്രമിക്കുന്ന സംഘപരിവാറിന്റെ വൃത്തികേടും ചോദ്യം ചെയ്യപ്പെടണം; ആണ്ടിൽ നൂറിലധികം ഹർത്താൽ അനുഭവിക്കാൻ മാത്രം മലയാളികൾ എന്ത് ദ്രോഹമാണ് ചെയ്യുന്നത്?

മറുനാടൻ ഡെസ്‌ക്‌

ശബരിമലയിലെ ആചാരങ്ങൾ ലംഘിച്ചുകൊണ്ട് യുവതികളെ പ്രവേശിപ്പിക്കാമെന്ന് സുപ്രീം കോടതി പറയുകയും അത് കേട്ട പാതി കേൾക്കാത്ത പാതി വിധി നടപ്പിലാക്കാൻ വേണ്ടി എടുത്ത് ചാടുകയും അയ്യപ്പന്റെ അടുത്തേക്ക് യുവതികളെ കയറ്റി വിടുന്നതിന് ആയിരക്കണക്കിന് പൊലീസുകരെ എത്തിക്കുകയും യുവതികളെ ലഭിക്കുന്നില്ലെഭങ്കിൽ പകരം ആക്ടിവിസ്റ്റുകളെ തയാറാക്കുകയും ചെയ്തു തുടങ്ങിയപ്പോൾ മുതൽ വേദനിക്കുകയും സംഘടപ്പെടുകയും നിരാശപ്പെടുകയും കരയുകയും ചെയ്ത ഒരു ഭക്തൻ ഇന്നലെ രാത്രി മരണം തിരഞ്ഞെടുത്തിരിക്കുകയാണ്.

ഇന്നലെ സ്വന്തം ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ബിജെപി സമരപന്തലിലേക്ക് ഓടി കയറാൻ ശ്രമിച്ച വേണുഗോപാലൻ നായരാണ് മരിച്ചത്. തീർച്ചയായും ഇത് ശബരിമല വിഷയത്തിൽ പുരോഗമന പക്ഷത്താണെന്ന് പരസ്യമായി പറയുകയും എന്നാൽ ഒരു യുവതിയെ പോലും പ്രവേശിപ്പിക്കാതിരിക്കാൻ നടപടികൾ എടുക്കുകയും ചെയ്യുന്ന സർക്കാർ ഇത് പാഠമായി കരുതേണ്ടതാണ്. വേണുഗോപാലൻ നായരുടെ ജീവന് ഏക ഉത്തരവാദി ഈ സർക്കാർ തന്നെയാണ്. ആ മനുഷ്യൻ തന്റെ ജീവിതം മുഴുവൻ അയ്യപ്പന് വേണ്ടി മാറ്റി വയ്ക്കാൻ ആഗ്രഹിച്ച ഒരു വ്യക്തിത്വമായിരുന്നു.

അതുകൊണ്ട് തന്നെ അയപ്പന്റ ആചാരങ്ങൾ ലംഘിക്കപ്പെട്ടാൽ അത് വലിയ പാപമാണെന്നും താൻ കൂടി ഉൾപ്പെട്ട സമൂഹം ആ പാപത്തിൽ കൂട്ടു നിൽക്കുന്നതിൽ ഉള്ള പശ്ചാത്താപം കൂടി ചേർന്നാണ്് അദ്ദേഹം മരണം തിരഞ്ഞെടുക്കുന്നത്. തമിഴ്‌നാട്ടിലും ആന്ധ്രാ പ്രദേശിലുമൊക്കെ ഇഷ്ടപ്പെട്ട സിനിമാതാരങ്ങൾ മരിച്ചാൽ പോലും ആത്മഹൂതി ചെയ്യുന്ന സാധാരണക്കാരെ നമുക്കറിയാം. അത്തരം മാനസികാവസ്ഥയുടെ വ്യക്തമായ പ്രതിഫലനമാണ് ഇപ്പോൾ നടന്നത്. പരീക്ഷയ്ക്ക് തോൽക്കുമ്പോൾ കുട്ടികൾ ആത്മഹത്യ ചെയ്യുന്നതുപോലെ. തകർന്ന മനസിനെ എന്താണ് പരിഹാരം എന്ന് മനസിന് പോലും അറിയാത്ത അവസ്ഥ. ആ മരണത്തിന്റെ ഉത്തരവാദിത്വം ഒരു തർക്കവുമില്ല പിണറായി വിജയനും പിണറായി ഭരിക്കുന്ന സർക്കാരിന് തന്നെയാണ്.

യുവതി പ്രവേശന വിഷയത്തിൽ കോടതി വിധി മാനിക്കേണ്ടത് തന്നെയാണെങ്കിലും അതിന്റെ പേരിൽ സർക്കാർ കാണിച്ച എടുത്ത് ചാട്ടവും ധൃതിയും ബഹളവുമൊക്കെ നഷ്ടപ്പെടുത്തിയതാണ് വേണുഗോപാലൻ നായരുടെ ജീവൻ. ഇത് തിരിച്ചറിഞ്ഞു കൊണ്ട് സർക്കാരിന് ഇനിയെങ്കിലും കുറച്ചുകൂടി മൃദുവായ നിലപാട് എടുക്കാൻ സർക്കാരിന് സാധിക്കട്ടെ എന്നാണ് എന്റെ അപേക്ഷ. ഏറ്റവും ഞെട്ടിക്കുന്ന വാർത്ത ഇതിന്റെ പേരിൽ നാളെ കേരളത്തിൽ സംസ്ഥാന വ്യാപകമായ ഹർത്താൽ നടത്തുന്നു എന്നതാണ്. ഒരു പ്രതിഷേധ മാർഗ്ഗമെന്ന നിലയിൽ ഹർത്താൽ നടത്തുന്നതിനോട് വിയോജിപ്പുള്ള ആളല്ല ഞാൻ. കൂടുതൽ കേൾക്കുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP