Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പള്ളിക്കൊന്ന് അമ്പലത്തിന് മറ്റൊന്ന് നാണമില്ലേ മുഖ്യമന്ത്രീ ഇനിയും ഈ ഇരട്ടത്താപ്പ് തുടരാൻ ? ശബരിമലയും സഭാ പ്രശ്നവും തമ്മിലെന്ത് എന്ന് ചോദിക്കുന്നവരോട് -ഇൻസ്റ്റന്റ് റെസ്‌പോൺസ്

പള്ളിക്കൊന്ന് അമ്പലത്തിന് മറ്റൊന്ന് നാണമില്ലേ മുഖ്യമന്ത്രീ ഇനിയും ഈ ഇരട്ടത്താപ്പ് തുടരാൻ ? ശബരിമലയും സഭാ പ്രശ്നവും തമ്മിലെന്ത് എന്ന് ചോദിക്കുന്നവരോട് -ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ഇന്നും സംസ്ഥാന സർക്കാരിനെ കോടതി കണക്കിന് ശകാരിച്ചിരിക്കുകയാണ്. ഇന്നലെ ശബരിമലയിൽ എന്ത് തോന്ന്യവാസമാണ് നടക്കുന്നത് എന്ന് ചോദിച്ച കോടതി ഇതുമായി ബന്ധമില്ലാത്ത മറ്റൊരു കേസ് എടുത്തപ്പോഴും സർക്കാരിനോട് ചോദിച്ചു എന്ത് തോന്ന്യവാസമാണ് നിങ്ങൾ കാണിക്കുന്നത് എന്ന്. സർക്കാരുമായി കോടതി വഴക്കുണ്ടാക്കിയത് സഭാ പ്രശ്‌നവുമായിബന്ധപ്പെട്ടാണ്. പിറവത്തെ രാജാക്കന്മാരുടെ പള്ളി യോക്കോബക്കാരിൽ നിന്ന് ഓർത്തഡോക്‌സ് സഭയ്ക്ക് തിരികെ വാങ്ങി കൊടുക്കണമെന്ന് രാജ്യത്തെ പരമോന്നത നീതി പീഠമായ സുപ്രീം കോടതി വിധിച്ച് ഒന്നരവർഷം പിന്നിട്ട് കഴിഞ്ഞിട്ടും ഇതുവരെ അത് നടപ്പിലാക്കിയിട്ടില്ല എന്നതാണ് കോടതി ചോദിച്ചത്.

അക്കൂട്ടത്തിൽ കോടതി എടുത്ത് ചോദിച്ചത് ശബരിമല വിഷയത്തിൽ നിങ്ങൾ വിധി നടപ്പിലാക്കാൻ ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിച്ചപ്പോൾ 200 പേരെ നിലയ്ക്ക് നിർത്താൻ പത്ത് പൊലീസുകാരെ വിന്യസിക്കാൻ എന്തുകൊണ്ടാണ് കഴിയാത്തത് എന്നാണ്. ഈ ചോദ്യം ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. സഭാ പ്രശ്‌നത്തിൽ സുപ്രീം കോടതി വിധി വേണ്ടത്ര പഠനം നടത്താതെ ഉള്ളതാണെന്നും ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതുകൊണ്ട് തന്നെ ധൃതി പിടിച്ച് അത് നടപ്പിലാക്കരുത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. കാരണം നാം കരുതുന്നതിലും അപ്പുറം വ്യാപ്തി ഉള്ള വിഷയമാണ് അത്.

നിയമത്തിന്റെ മുന്നിലും കോടതിക്കുമുന്നിലും 1064 പള്ളികളുടെ അവകാശം ഓർത്തഡോക്‌സ് സഭയ്ക്ക് ഉള്ളതാണ് എന്ന് എങ്കിൽകൂടി. ഒരു സമുദായത്തെ മുഴുവൻ അവഗണിച്ചുകൊണ്ട്. ഒരു വിശ്വസി സമുദായത്തെ മുഴുവൻ മാറ്റി നിർത്തിക്കൊണ്ട് ഒരു വിഭാഗത്തിന്റെ ആരാധന സ്വാതന്ത്ര്യം മുഴുവൻ പിടിച്ച് വാങ്ങി അത് മറ്റൊരു വിഭാഗത്തിന് കൊടുക്കുക എന്നത് ഒരു സർക്കാരിനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. സഭാ പ്രശ്‌നത്തിൽ കോടതിക്ക് മുന്നിലെത്തിയ തെളിവുകളും രേഖകളും പരിശോധിച്ചാണ് യുക്തമായ ഒരു വിധി പുറപ്പെടുവിച്ചിട്ടുള്ളത്. ആ വിധി പ്രായോഗികമായി നടപ്പിലാക്കാൻ സാധിക്കുകയില്ലെങ്കിൽ മറ്റ് സഭകളുടേയോ നേതാക്കളുടേയോ മധ്യസ്ഥതയിൽ ചർച്ച നടത്തി പരിഹാരമുണ്ടാക്കുകയാണ് വേണ്ടത്.

അതുകൊണ്ട് തന്നെ വിധി എടുത്ത് ചാടി നടപ്പിലാക്കാൻ ശ്രമിക്കാതിരിക്കുന്ന സർക്കാരിനെ ഞാൻ കുറ്റം പറയുകയുമില്ല. ഇതേ നിലപാട് തന്നെയാണ് ആദ്യം മുതൽ ശബരിമല വിഷയത്തിൽ ഞാൻ എടുത്തിട്ടുള്ളത്. സുപ്രീം കോടതിക്ക് മുന്നിലെത്തുന്ന വാദങ്ങൾ നിയമങ്ങൾ നടപടിക്രമങ്ങൾ എന്നിവ പരിശോധിച്ച് മാത്രമാണ് വിധി പ്രഖ്യാപിക്കുന്നത്. ആ വിധിയുടെ പ്രത്യാഖ്യാതം ആഴത്തിലുള്ളതാണെങ്കിൽ ഒരു സമൂഹത്തിന്റെ സമാധാനത്തിലുള്ള ജീവിതം തുടരാനും യുക്തമായ നിലപാട് ഇരു വിഭാഗവുമായി ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്.

കോതമംഗലം ചെറിയപള്ളിയിൽ വിധി നടപ്പിലാക്കാൻ പോയ അച്ചനോടും വിശ്വാസികളോടും അവിടുത്തെ ഡിവൈഎസ്‌പി പറഞ്ഞത് തന്നെയാണ് യുക്തിപരമായത്. അപ്പോൾ ശബരിമലയിലെ യുവതി പ്രവേശനത്തിൽ മാത്രം എന്താണ് ഇങ്ങനെ ഒരു പിടിവാശിയെന്ന് ആരെങ്കിലും ചോദിച്ചാൽ അതിനുള്ള മറുപടിയും സർക്കാർ പറയേണ്ടതുണ്ട്. കോതമംഗല്ലത്തേയോ പിറവത്തേയോ പള്ളികളുടെ മാത്രമല്ല 1064 പള്ളികളിലും വിധി നടപ്പിലാക്കുമ്പോൾ തന്ത്രപരമായ നിലപാട എടുക്കാൻ സർക്കാരിന് കഴിഞ്ഞെങ്കിൽ ശബരിമലയുടെ കാര്യത്തിലും അത് കഴിയണം. ഇഔ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP