Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാടും മണ്ണും മാന്തി ആർത്തി തീർത്തപ്പോൾ ഓർത്തിരുന്നോ ഒരിക്കൽ നമ്മൾ തീർത്ത ഗർത്തങ്ങളിൽ വീണ് മരിക്കേണ്ട അവസ്ഥയാണ് നമ്മൾ താനേ സൃഷ്ടിക്കുന്നതെന്ന്? വീടുകൾക്ക് ചുറ്റും ടൈൽ പാകി ഭംഗിയാക്കിയപ്പോൾ അറിഞ്ഞിരുന്നോ നഗരങ്ങൾ വരെ മുങ്ങിത്താഴുമെന്ന്? കുട്ടനാട്ടിലെ വൈള്ളച്ചാലുകൾ നികത്തി റോഡ് പണിതപ്പോൾ അറിഞ്ഞിരുന്നോ ഉയർന്നുപൊങ്ങിയ വെള്ളം മടങ്ങി പോകില്ലെന്ന്? മഴ തിമിർത്തു പെയ്യുമ്പോൾ എങ്കിലും ഒന്നു പശ്ചാത്തപിക്കണ്ടേ പ്രിയരേ; ഇൻസ്റ്റന്റ് റെസ്‌പോൺസ്

കാടും മണ്ണും മാന്തി ആർത്തി തീർത്തപ്പോൾ ഓർത്തിരുന്നോ ഒരിക്കൽ നമ്മൾ തീർത്ത ഗർത്തങ്ങളിൽ വീണ് മരിക്കേണ്ട അവസ്ഥയാണ് നമ്മൾ താനേ സൃഷ്ടിക്കുന്നതെന്ന്? വീടുകൾക്ക് ചുറ്റും ടൈൽ പാകി ഭംഗിയാക്കിയപ്പോൾ അറിഞ്ഞിരുന്നോ നഗരങ്ങൾ വരെ മുങ്ങിത്താഴുമെന്ന്? കുട്ടനാട്ടിലെ വൈള്ളച്ചാലുകൾ നികത്തി റോഡ് പണിതപ്പോൾ അറിഞ്ഞിരുന്നോ ഉയർന്നുപൊങ്ങിയ വെള്ളം മടങ്ങി പോകില്ലെന്ന്? മഴ തിമിർത്തു പെയ്യുമ്പോൾ എങ്കിലും ഒന്നു പശ്ചാത്തപിക്കണ്ടേ പ്രിയരേ; ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മഴ തിമിർത്ത് പെയ്യുകയാണ് തെക്കുമുതൽ വടക്ക് വരെ എല്ലായിടത്തും.ഓരോ മലയാളിയും ഭീതിയിലാണ്. ഓരോ പ്രവാസിയും നാട്ടിൽ എന്ത് നടക്കുന്നുവെന്ന് അറിയാനുള്ള വേദനയിലും ആശങ്കയിലുമാണ്. നിന്ന നിൽപ്പിൽ പാലങ്ങൾ ഒഴുകി പോകുന്നു നോക്കി നൽക്കുമ്പോൾ റോഡുകൾ അഗാത ഗർത്തങ്ങളായി മാറുന്നു. അനേകം ജീവനോടുകളൊപ്പം വീടുകശളും തകർന്ന് വീഴുന്നു. ആർക്കും എന്തും സംഭവിക്കാം എന്ന അവസ്ഥയാണ്. ഒരാളും സുരക്ഷിതരല്ല. നദികൾ ഏറെയുള്ള ഗ്രാമങ്ങൾ മാത്രമല്ല ആശങ്കയിൽ. നഗരങ്ങളിലും ആശങ്കയുണ്ട്. മരങ്ങൾ പിഴുത് വീണും ഇടിമിന്നലേറ്റും ഇലക്ട്രിക് പോസ്റ്റ് വീണുമൊക്കെ മരിക്കാം. നമ്മുടെ ജീവിതം എത്ര നിസ്സാരമാണ് എന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ പെരുമഴക്കാലം.

മനുഷ്യൻ ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ഒന്നും തന്നെ ചിന്തിക്കുന്നില്ല. ദുരിതമനുഭവിക്കുന്നവരെല്ലാം മലയാളികൾ തന്നെയാണ്. നിറത്തിന്റേയോ ഭാഷയുടേയോ വ്യത്യാസമില്ല. ഇവിടെ നാം ഓർക്കേണ്ട ചില കാര്യങ്ങൾ കൂടി ഉണ്ട് എന്നതാണ് സത്യം. എങ്ങനെയാണ് ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിയത്. പണ്ടും ഇവിടെ മഴയും വെള്ളപ്പൊക്കവും അണക്കെട്ട് തുറക്കലും ഒക്കെ ഉണ്ടായിരുന്നു. അന്നൊന്നും ഇത്രയും അധികം ആളുകൾ മരിച്ചിരുന്നില്ല ഇത്രയധികം നാശ നഷ്ടമുണ്ടായിട്ടില്ല, ഇത്രയധികം ആശങ്കയുണ്ടായിട്ടില്ല. മഴയയും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അത് ഒരു വശത്ത് കൂടി വരും മറുവശത്ത കൂടി പോകും എന്ന് നമുക്ക് അറിയാമായിരുന്നു.

എന്നാൽ ഇന്ന് നമ്മൾ മഴയെ ഭയപ്പെടുന്നു. അതിന് ഒരു കാരണവുമുണ്ട്. നമ്മൾ തന്നെ വരുത്തി വെച്ചതാണ് ഈ നഷ്ടം. നമ്മൾ ആർത്തി മൂത്ത് സമ്പാദിക്കാൻ ഒരുക്കിയ കെണിയാണ് ഇത്. ചുറ്റിനും ഒന്ന് കണ്ണോടിച്ച് നോക്കു. ചുറ്റിലും ഉള്ള വീടുകളിൽ എവിടെയെങ്കിലും രണ്ട് സെന്റ് ബാക്കിയുണ്ടെങ്കിൽ അവിടെ ടൈലുകൾ പാകിയിരിക്കുകയാണ്. വിവിധ വർണ്ണങ്ങളിലുള്ള ടൈലുകൾ.ഇതിൽ വീഴുന്ന മഴവെള്ളം റോഡുകളിലേക്ക് ഒഴുകുന്നു. അത് നഗരങ്ങളെ വെള്ളക്കെട്ടുകളാക്കി മാറ്റുന്നു. ഓഡകളിൽ മാലിന്യം വലിച്ചെറിഞ്ഞ് അവിടേക്ക് വെള്ളം ഒഴുകി പോകാത്ത അവസ്ഥയായി.

ഇത്തരത്തിൽ വെള്ളത്തിന് പോകാൻ മറ്റ് സ്ഥലങ്ഹൾ ഇല്ലാതെ വരുമ്പോൾ അത് നഗരങ്ങളെ മുക്കും സ്‌കൂളുകളിലെ പഠനം ഇല്ലാതാക്കും ജനജീവിതം സ്തംഭിക്കും. ഇത് ഒരു വശം മാത്രം. ഓരോ സ്ഥലങ്ങളിലേക്കും നോക്കു. ഇടുക്കി പത്തനംതിട്ട വയനാട് മലബാർ ജില്ലയിലെ മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. പശ്ചിമഘട്ടം അതിലൂടെയാണ് കടന്ന് പോകുന്നത്. കാടുകളില്ലാതാക്കി അവിടെയൊക്കെ മണ്ണ് മാന്തി കാടില്ലാതാക്കിയത്. ഈ വിഷയമാണ് ഇൻസ്റ്റന്റ് റെസ്‌പോൺസ് ഇന്ന് ചർച്ച ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP