Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

അബൂബക്കർ സിദ്ദിഖിന്റെ കൊലപാതകം തീവ്രവാദമല്ലാതെ മറ്റെന്താണ് ? അഭിമന്യുവിന്റെ കൊലപാതകത്തിൽ ഉയർന്നത് പോലെയുള്ള പ്രതിഷേധങ്ങൾ സിദ്ദിഖിന്റെ കാര്യത്തിലും ഉയരാൻ വൈകരുത്; ആ ചെറുപ്പക്കാരൻ ആഗ്രഹിച്ചത് നാട് നന്നാവണം എന്ന് മാത്രം; കൃത്യത്തിന് പിന്നിൽ പ്രവർത്തിച്ച ആർഎസ്എസ് കേന്ദ്രങ്ങൾ റെയ്ഡ് ചെയ്യണം- ഇൻസ്റ്റന്റ് റെസ്‌പോൺസ്

അബൂബക്കർ സിദ്ദിഖിന്റെ കൊലപാതകം തീവ്രവാദമല്ലാതെ മറ്റെന്താണ് ? അഭിമന്യുവിന്റെ കൊലപാതകത്തിൽ ഉയർന്നത് പോലെയുള്ള പ്രതിഷേധങ്ങൾ സിദ്ദിഖിന്റെ കാര്യത്തിലും ഉയരാൻ വൈകരുത്; ആ ചെറുപ്പക്കാരൻ ആഗ്രഹിച്ചത് നാട് നന്നാവണം എന്ന് മാത്രം; കൃത്യത്തിന് പിന്നിൽ പ്രവർത്തിച്ച ആർഎസ്എസ് കേന്ദ്രങ്ങൾ റെയ്ഡ് ചെയ്യണം- ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഒരു ചെറുപ്പക്കാരന്റെ ജീവൻ കൂടി പൊലിഞ്ഞിരിക്കുകയാണ്. അന്തമായ രാഷ്ട്രീയത്തിന്റെ ഇരയായി അന്തമായ തീവ്രവാദത്തിന്റെ ഇരയായി അബൂബക്കർ സിദ്ദിഖ് എന്ന കാസർഗോഡുകാരനായ ആ ചെറുപ്പക്കാരന്റെ മരണത്തിന് അഭിമന്യു എന്ന ചെറുപ്പക്കാരന്റെ മരണവുമായി അടുത്ത ബന്ധമുണ്ട്. അഭിമന്യുവിനെ പോലെ തന്നെ അബൂബക്കറും ഈ നാട് നന്നാവണം എന്നാഗ്രഹിച്ച ഒരു ചെറുപ്പക്കാരനായിരുന്നു.ഒരുപക്ഷേ അഭിമന്യുവിനെകാൾ സാമൂഹിക ഇടപെടലുകൾ നടത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു അബൂബക്കർ സിദ്ദിഖി. നമ്മുടെ യുവത്വം മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടുപോകുന്ന ഈ കാലത്ത് മദ്യത്തിനെതിരെ നിലപാടെടുക്കുകയും അത് വിൽക്കുന്ന സംഘത്തിനെതിരെ സമരം നടത്തുകയും ഒക്കെ ചെയ്യുന്ന അപൂർവമായ ഒരു മാതൃകയായിരുന്നു ആ ചെറുപ്പക്കാരന്റേത്.

Stories you may Like

തന്റെ നാട്ടിലെ ചെറുപ്പക്കാരെ പണിയെടുത്ത ജീവിക്കാൻ അദ്ദേഹം പ്രേരണയായി.പണിയെടുത്ത് ജീവിക്കാൻ വിദേശത്തേക്ക് പോയി. അവിടെയിരുന്നും നാടിന്റെ നന്മയ്ക്കായി പ്രവർത്തിച്ചു.അവധിക്ക് വന്നപ്പോഴും ചെറുപ്പക്കാരെ ഒരുമിച്ച് നിർത്തി മദ്യം വിൽക്കുന്ന സംഘത്തിനെതിരെ പോരാടി. നിർഭാഗ്യവശാൽ കർണാടകയിൽ നിന്നും മദ്യം കടത്തി കാസർഗോഡിലെ ഗ്രാമങ്ങളിൽ അത് വിറ്റ് പണം സമ്പാദിക്കുന്ന സംഘത്തിന് പിന്നിൽ പ്രവർത്തിച്ച ചിലർ മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും പേര് പറഞ്ഞ് ആ യുവാവിനെ കുത്തി വീഴ്‌ത്തി. ആധുനിക യുവത്വം നേരിടുന്ന മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ആപത്തിനെതിരെ സമരം ചെയ്യുന്ന ധീരനായ ചെറുപ്പക്കാരനെ കുത്തി വീഴ്‌ത്തിയവർ ചെയ്തത് സമൂഹ മനസാക്ഷിക്ക് നേരെയുള്ള കത്തിയാഴ്‌ത്തൽ കൂടിയായിരുന്നു.

എന്നാൽ അഭിമന്യുവിന്റെ കൊലപാതകം പോലെ അത് ചർച്ചയാകുന്നില്ല. അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഉയരുന്നത് പോലെയുള്ള മുദ്രാവാക്യങ്ങൾ ഉയരുന്നില്ല. ഒരുമിച്ച് ഒറ്റക്കെട്ടായി രാഷ്ട്രീയ ഭേദമന്യേ അഭിമന്യുവിന്റെ കൊലപാതകികൾക്കെതിരെ ജനങ്ങൾ ശബ്ദമുയർത്തി. എന്നിട്ടും എന്തുകൊണ്ടാണ് സിദ്ദിഖിയുടെ കൊലപാതകത്തിൽ ആരും ശബ്ദമുയർത്താത്തത്. വിടി ബൽറാമിനെ പോലെ ചിലരുടെ ഒറ്റതിരിഞ്ഞ ശബ്ദം മാത്രം മതിയോ. അഭിമന്യുവിന്റെ കൊലപാതകം പോലെ തന്നെ ഇതും മത ഭീകരതയുടെ അഴിഞ്ഞാട്ടമാണ്. കാവി കൊടി പാറിച്ച് കൊണ്ടാണ് ആ കൊലയാളി അബൂബക്കറിനെ കുത്തി വീഴ്‌ത്തിയത്. പൊലീസ് സ്‌റ്റേഷനിലേക്ക് അവർ കീഴടങ്ങാൻ പോയതും കാവിയുടെ ബലത്തിലാണ്. സംഘപരിവാറിന്റെ പിൻബലത്തോടെയാണ് അയാൾ ഇത്രയും കാലം അവിടെ അഴിഞ്ഞാടിയത്. അറിയപ്പെടുന്ന സംഘപരിവാർ നേതാവിന്റെ ബന്ധുവാണ് അബുബക്കറിനെ കുത്തി വീഴ്‌ത്തിയവൻ.

കൊലയാളി മാത്രമല്ല മദ്യവിൽപ്പന നടത്തി കാശുണ്ടാക്കാൻ ശ്രമിച്ച ആ സംഘത്തിലെ പലരും സംഘപരിവാറിന്റെ പിൻബലമുള്ളവരാണ്. ഇവിടെയൊരു വലിയ ചോദ്യമുണ്ട്. ആർഎസ്എസ് പറയുന്നത് അവരുടെ ലക്ഷ്യം രാഷ്ട്ര നിർമ്മിതിയും ദേശീയത വളർത്തലും ആണെന്നാണ്. എന്നാൽ പലപ്പോഴും ആർഎസ്എസിന്റെ പ്രവർത്തകരിൽ പലരും ഇത്തരം സംഘങ്ങളുടെ കാവലാളാകുന്ന പതിവ് ഉണ്ട്. രാഷ്ട്രീയ കൊലപാതങ്ങൾ പലതും ഇത്തരം സംഭവങ്ങൾ പലതും ഇത്തരം ക്രിമിനൽ സംഘങ്ങൾക്ക് കുടപിടിക്കുന്നവരാണ്. ആർഎസ്എസ് പോലൊരു ദേശീയ പ്രസ്ഥാനം കൊലപാതകത്തിനും മറ്റും കൂട്ടുനിൽക്കുമ്പോൾ അതിന് മൂല്യം കൂടുകയാണ്. അവർ അത്തരം സംഭവങ്ങൾക്ക് എതിരെ പ്രവർത്തിക്കുകയാണ് വേണ്ടത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP