Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു ഗ്ലാസ് വാറ്റുചാരായം കുടിക്കാൻ എടുത്താൽ വെണ്ടക്ക നിരത്തുന്ന മാധ്യമങ്ങൾക്ക് എന്തേ ഡബിൾ ഹോഴ്സുകാരന്റെ മായം കലർത്തൽ കാണാതെ പോകുന്നത്? ബോബി ചെമ്മണ്ണൂരിന്റെ കോടികളുടെ ഓക്സിജൻ സിറ്റിയെക്കുറിച്ച് നിങ്ങൾക്കൊന്നും പറയാനില്ലേ? കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ വേണ്ടി വാങ്ങുന്ന പൊടിയരിയിലും വിഷം കലർത്തുന്ന സജീവ് മഞ്ഞളിമാരെ എന്തു ചെയ്യണം?

ഒരു ഗ്ലാസ് വാറ്റുചാരായം കുടിക്കാൻ എടുത്താൽ വെണ്ടക്ക നിരത്തുന്ന മാധ്യമങ്ങൾക്ക് എന്തേ ഡബിൾ ഹോഴ്സുകാരന്റെ മായം കലർത്തൽ കാണാതെ പോകുന്നത്? ബോബി ചെമ്മണ്ണൂരിന്റെ കോടികളുടെ ഓക്സിജൻ സിറ്റിയെക്കുറിച്ച് നിങ്ങൾക്കൊന്നും പറയാനില്ലേ? കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ വേണ്ടി വാങ്ങുന്ന പൊടിയരിയിലും വിഷം കലർത്തുന്ന സജീവ് മഞ്ഞളിമാരെ എന്തു ചെയ്യണം?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ സാധനമാണ് ഭക്ഷണം. ആ ഭക്ഷണം എങ്കിലും സുരക്ഷിതമായിരിക്കണം എന്ന് ലോകത്തിലെ എല്ലാ പൗരന്മാരും ആഗ്രഹിക്കും . അത് പാവപ്പെട്ടവനായിക്കോട്ടെ സമ്പന്നനായിക്കോട്ടെ അതുകൊണ്ട് തന്നെ ഭക്ഷണത്തിലും വെള്ളത്തിലും വിഷം കലർത്തുന്നവനാണ് ലോകത്തിലെ ഏറ്റവും വലിയ കുറ്റവാളി.ഒരാൾ ഒരു ഭക്ഷണത്തിൽ മായം കലർത്തിയാൽ അത് കഴിച്ച് അനേകം പേരുടെ ജീവനാണ് അപകടത്തിലാവുന്നത്. അക്കാരണത്താൽ തന്നെ കഴിക്കുന്ന ഭക്ഷണം ശുദ്ധമാകാൻ വേണ്ടി ലോക രാജ്യങ്ങളെല്ലാം തന്നെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ ശക്തമായ നിയമങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്. നമ്മളും അങ്ങനെ തന്നെയാണ് എന്നിട്ടും വിഷമില്ലാത്ത ഭക്ഷണം കഴിക്കാനുള്ള ഭാഗ്യം മലയാളിക്ക് ഇല്ല.

അത് മീനിലാണെങ്കിലും ഇറച്ചിയിലാണെങ്കിലും പച്ചക്കറിയിലാണെങ്കിലും കറിപൗഡറിലും അരിയിലുമായാലും വിഷം കലർന്നുകൊണ്ട് തന്നെ ഇരിക്കുന്നു. വിഷം കലർത്തി വിൽക്കുന്നവനെ പിടികൂടുമ്പോൾ ശിക്ഷ കുറവായതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നമ്മുടെ നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രാൻഡുകളിലൊന്നായ ഡബിൾ ഹോഴ്‌സിൽ കണ്ടെത്തിയ മായം. അതിൽ വിഷമില്ലെന്ന് ആശ്വസിക്കാമെങ്കിലും വില കുറഞ്ഞ പച്ചരി വാങ്ങി അത് പൊടിച്ച് അതിൽ തവിടും തവിട്ട് പൊടിയും ഒക്കെ ചേർത്ത് വിലകൂടിയ മട്ട റൈസ് ആയി വിൽക്കുന്ന വലിയ തട്ടിപ്പാണ് എന്ന് കണ്ടെത്തിയിരിക്കുന്നു. നിയമത്തിന്റെ മു്‌നനിൽ അത് വലിയ ഒരു തട്ടിപ്പ് മാത്രമല്ല വഞ്ചനയും കൂടിയാണ്. മട്ടറൈസിന്റെ പൊടിയരി കഴിക്കണം എന്ന ആഗ്രഹത്തോടെ ഒരാൾ വാങ്ങി കഴിക്കുന്നത് പച്ചരിയാണ് എന്ന് പറയുന്നത് വഞ്ചനയാണ്.

ഒരു വീട്ടമ്മ അത് കണ്ട് പിടിക്കുകയും സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതോടെ മറുനാടൻ അതിന്റെ പിന്നാലെ ഇറങ്ങി തിരിക്കുകയായിരുന്നു.ഒടുവിൽ ചങ്കുറപ്പുള്ള ഒരു ഭക്ഷ്യ സുരക്ഷ കമ്മീഷണർ ഉണ്ടായിരുന്നതുകൊണ്ട് അത് മായമാണെന്ന കണ്ടെത്തുകയും ചെയ്തു. സാധാരണ ഗതിക്ക് ഇത്തരം മായങ്ങളൊക്കെ കണ്ടെത്തിയാൽ അത് പരിശോധിക്കാൻ പോകുന്ന ഉദ്യോഗസ്ഥർ അത് ലാബിലെത്തിക്കുമ്പോൾ ഒരു കുഴപ്പവുമില്ലെന്ന റിപ്പോർട്ട് ആയിരിക്കും പുറത്ത് വരുന്നത്.

ഉന്നത സ്വാധീനം ഉപയോഗിക്കുമ്പോൾ പലപ്പോഴും മുതലാളിമാർ രക്ഷപ്പെടുകയും മോശം ഭക്ഷണം കഴിക്കാൻ മലയാളികൾ വിധിക്കപ്പെടുകയും ചെയ്യു. രാജമാണിക്യം എന്ന തന്റേടമുള്ള ഉദ്യോഗസ്ഥന്റെ ഇടപെടലിലൂടെ അതിനെ മറികടക്കാൻ കഴിഞ്ഞിരിക്കുന്നു എന്നതാണ് ആശ്വാസകരം. ഒരുപക്ഷേ ഏറെ വൈകാതെ ആ ഉദ്യോഗസ്ഥനെ സ്ഥാനം മാറ്റം ലഭിച്ചേക്കാം. അനുപമ എന്നൊരു ഭക്ഷ്യ സുരക്ഷ കമ്മീഷണർ ധീരമായ നിലപാട് പലർക്കെതിരെയും കൈക്കൊണ്ടപ്പോൾ അവർക്ക് ലഭിച്ചത് സ്ഥാനമാറ്റമായിരുന്നു.അവർ അന്ന് പോരാടിയത് എന്റോസൾഫാൻ ഉൾപ്പടെ കേരളത്തിലേക്ക് കൊണ്ട് വരുന്ന ഭീകരന്മാർക്കെതിരെയാണ്. ഡബിൾ ഹോഴ്‌സ് എന്ന സ്ഥാപനത്തിനെതിരെയുള്ള നടപടി നാളെ മറ്റ് പ്രബലർക്കെതിരെയും ഉണ്ടായേക്കാം എന്ന ഭയം രാജമാണിക്യത്തിന്റെ കസേര തെറിപ്പിക്കുന്നതിലേക്ക് എത്തിയേക്കാം.

ഇൻസ്റ്റന്റ് റെസ്‌പോൺസിന്റെ പൂർണ രൂപം വീഡിയോയിൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP