Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സരിതയ്ക്ക് നീതി നൽകിയ പിണറായി എന്തുകൊണ്ട് ജേക്കബ് തോമസിനെ കൈവിട്ടു? ഈ സർക്കാരിനെ അധികാരത്തിൽ എത്തിച്ച രണ്ടു പേരോടും എന്തുകൊണ്ട് രണ്ട് സമീപനം? എവിടെയൊളിച്ചു സൈബർ പടയാളികൾ? മാധ്യമ സിംഹങ്ങൾ പേടിച്ച് അളയിൽ കയറിയോ? കഷ്ടം മുതലാളി കഷ്ടം തന്നെ; ഇൻസ്റ്റന്റ് റെസ്‌പോൺസ് കാണാം

സരിതയ്ക്ക് നീതി നൽകിയ പിണറായി എന്തുകൊണ്ട് ജേക്കബ് തോമസിനെ കൈവിട്ടു? ഈ സർക്കാരിനെ അധികാരത്തിൽ എത്തിച്ച രണ്ടു പേരോടും എന്തുകൊണ്ട് രണ്ട് സമീപനം? എവിടെയൊളിച്ചു സൈബർ പടയാളികൾ? മാധ്യമ സിംഹങ്ങൾ പേടിച്ച് അളയിൽ കയറിയോ? കഷ്ടം മുതലാളി കഷ്ടം തന്നെ; ഇൻസ്റ്റന്റ് റെസ്‌പോൺസ് കാണാം

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ തോൽപ്പിച്ച് പിണറായി അധികാര കസേരയിൽ എത്തിയതിന് പിന്നിൽ ഒരുപാട് കാരണങ്ങൾ ഉണ്ട്. ബാർ കോഴ മുതലുള്ള സർവ്വ അഴിമതി ആരോപണങ്ങളും ന്യൂനപക്ഷ പ്രീണനവും ബിജെപിയുടെ ഭൂരിപക്ഷ ദ്രുവീകരണവും അടക്കമുള്ള അനേകം കാര്യങ്ങൾ ചൂണ്ടിക്കാട്ടാനുണ്ട്. നിരന്തരമായ മാധ്യമ വേട്ടയുടെ ഇരയായിരുന്നു ഉമ്മൻ ചാണ്ടി. അതിനായി സിപിഎം ഒരു ചാനൽ തന്നെ വിലയ്ക്കെടുത്തു. നിരവധി വിഷയങ്ങൾ ഇങ്ങനെ തുടരുമ്പോഴും രണ്ട് വ്യക്തികളെ പേരെടുത്തുപറഞ്ഞാൽ അത് സരിത നായരും, ജേക്കബ് തോമസും ആയിരുന്നു.

അതിൽ ഒരാൾക്ക് നീതി വാങ്ങിക്കൊടുത്തു. സരിതയ്ക്ക് നീതി നൽകിയ പിണറായി സർക്കാർ എന്തുകൊണ്ട് തുല്യമായ പങ്കു വഹിച്ച ജേക്കബ് തോമസിനെ കൈവിട്ടു? ഈ ചോദ്യമാണ് ഉയരുന്നത്. ജേക്കബ് തോമസിന്റെ യുഡിഎഫ് സർക്കാർ വിമർശനം സർവ്വ പരിധിയും കടന്നുള്ളതായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. ഒരു ഉദ്യോഗസ്ഥൻ ഇങ്ങനെയൊക്കെ പറയാമോ എന്നു സംശയിക്കത്തക്കവിധം ശക്തമായിരുന്നു ആ വിമർശനം. ഉമ്മൻ ചാണ്ടിയോട് വ്യക്തിവിരോധം ഉള്ളതുപോലെയാണ് ഒരു ഘട്ടത്തിൽ ജേക്കബ് തോമസ് പ്രവർത്തിച്ചത്. എന്നിട്ടും പ്രമോഷൻ നൽകി സ്ഥലം മാറ്റാനുള്ള ധൈര്യം മാത്രമെ യുഡിഎഫ് സർക്കാരിനുണ്ടായിരുന്നുള്ളു.

സർക്കാരിനെ അധികാരത്തിലെത്തിക്കാൻ പ്രയത്‌നം ചെയ്ത പ്രധാന വ്യക്തി ആയിരുന്നിട്ടും ഏറ്റവും സീനിയർ ഐപിഎസുകാരനായിരുന്നിട്ടും ഡിജിപി പദവി അതുവരെ അപ്രസക്തനായിരുന്ന ബഹ്‌റയ്ക്ക് നൽകിയത് ആദ്യത്തെ അവിശ്വസനീയ പ്രഖ്യാപനം ആയിരുന്നു. എന്നിരുന്നാലും വിജിലൻസ് ഡയറക്ടർ എന്ന രണ്ടാമത്തെ പദവി നൽകിയപ്പോൾ എല്ലാവരും ആശ്വസിച്ചു. ആ കൈവിരലുകൾ നീളുന്നത് യുഡിഎഫ് നേതാക്കൾക്ക് നേരെ മാത്രം ആയിരിക്കും എന്നായിരുന്നു പിണറായി കരുതിയത്. എന്നാൽ അഴിമതിയുടെ കാര്യത്തിൽ കൊടിവ്യത്യാസം നോക്കരുത് എന്നു ഉത്തമനായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ചിന്തിച്ചപ്പോൾ കഥയാകെ മാറി.

നിർബന്ധിച്ച അവധി എടുപ്പിച്ചായിരുന്നു ആദ്യത്തെ യുദ്ധ പ്രഖ്യാപനം. തിരിച്ചു വരും മുമ്പ് ആർക്കും വേണ്ടാത്ത ഐഎംജി ഡയറക്ടറാക്കി. അവിടിരുത്തി വിജിലൻസ് അന്വേഷങ്ങൾ ഒക്കെ നടത്തി കുരുക്കാൻ നോക്കിയിട്ടും സാധിക്കാതെ വന്നപ്പോൾ ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം നടത്തിയതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തിരിക്കുന്നു. നല്ല ജനാധിപത്യം. നല്ല മാതൃക.

എന്നിട്ട് ആരും ഒന്നും മിണ്ടുന്നില്ല. വാദിക്കാൻ സോഷ്യൽ മീഡിയയിൽ ആരുമില്ല. പ്രമോഷൻ നൽകി സ്ഥലം മാറ്റിയപ്പോൾ നിലം തൊടാതെ അക്രമിച്ച സൈബർ പോരാളികൾ എവിടെയോ പോയി ഒളിച്ചിരിക്കുന്നു. അന്നു അതിർത്ഥി വിട്ടു ജേക്കബ് തോമസ് സംസാരിച്ചപ്പോൾ ന്യായീകരിച്ചിരുന്നവർ ഇന്നു സർക്കാർ ഉദ്യോഗസ്ഥർ മിണ്ടരുത് എന്ന തിട്ടൂരം ഇറക്കിയിരുന്നു. അന്നു ബഹളം വച്ച സോഷ്യൽ മീഡിയിലെ ബുദ്ധിജീവികൾ എവിടെ? അന്നു ആരവം ഉയർത്തിയ ആഷിക് അബുമാർ എവിടെ?ചാനൽ ചർച്ചകൾ എവിടെ? ചർച്ചകൾ തികയാതെ വന്നപ്പോൾ സ്വന്തം ഫേസ്‌ബുക്ക് അക്കൗണട്ിൽ പ്രതിരോധം തീർത്ത മാധ്യമ സിംഹങ്ങൾ എവിടെ? എന്തൊരു വിരോധാഭാസം ആണിത്? എന്തൊരു ജനാധിപത്യ ബോധം ആണിത്. ലജ്ജ തോന്നുന്നു, ഈ ഇരട്ടത്താപ്പുകൾ കണ്ടിട്ട്. ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് കേൾക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP