Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്വിറ്ററിലൂടെ സുനന്ദ നടത്തിയ വെളിപ്പെടുത്തലുകൾ തരൂരിന് പണിയാകും; മോദിക്കെതിരെ കോൺഗ്രസ് ഉയർത്തിയ ബദൽ നേതാവിനെ കാത്തിരിക്കുന്നത് ഇരുമ്പഴിയോ? ഇൻസ്റ്റന്റ് റസ്‌പോൺസ്

ട്വിറ്ററിലൂടെ സുനന്ദ നടത്തിയ വെളിപ്പെടുത്തലുകൾ തരൂരിന് പണിയാകും; മോദിക്കെതിരെ കോൺഗ്രസ് ഉയർത്തിയ ബദൽ നേതാവിനെ കാത്തിരിക്കുന്നത് ഇരുമ്പഴിയോ? ഇൻസ്റ്റന്റ് റസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്ക്

നാലുകൊല്ലം മുമ്പ് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില് വച്ച് സുനന്ദ പുഷ്‌കർ മരിച്ചപ്പോൾ തുടങ്ങിയ വിവാദങ്ങൾക്ക് വഴിത്തിരിവുണ്ടായിരിക്കുകയാണ്.സുനന്ദയുടെ ഭർത്താവായിരുന്ന തിരുവനന്തപുരം എംപിയും., എഴുത്തുകാരനും കോൺഗ്രസിന്റെ യുവതാരവുമായ ശശി തരൂരാണ് പ്രതിയെന്ന് പൊലീസ് പറയുന്നു.ഈ വിഷയമാണ് ഇൻസ്റ്റന്റ് റസ്‌പോൺസ് ഇന്ന് പരിശോധിക്കുന്നത്.

തരൂർ സുനന്ദയെ കൊന്നോ അതോ ആത്മഹത്യ ചെയ്‌തോ എന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന തർക്കം.സ്വാഭാവികമായും സുനന്ദ ആത്മഹത്യ ചെയ്തതാണ് എന്ന് തെളിയുമ്പോൾ തരൂർ ആശ്വസിക്കേണ്ടതാണ്.കൊലപാതകി എന്ന പേരുദോഷം ഒഴിവായതിന്റെ ആശ്വാസം.എന്നാൽ പൊലീസ് കുറ്റപത്രം സമർപ്പിക്കുമ്പോൾ തരൂരിന് ആശ്വസിക്കാൻ ഒന്നുമില്ല എന്നതാണ് സത്യം.കാരണം സുനന്ദയുടെ ആത്മഹത്യയുടെ കാരണക്കാരനായി തരൂരിനെ പൊലീസ് കണ്ടെത്തിയിരിക്കുന്നു.ഐപിസി 498 എയും ഐപിസി 306 മാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

ഐപിസി 306 എന്നുപറയുന്നത് ആത്മഹത്യാപ്രേരണയാണ്.10 വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റം.498 എ എന്ന് പറയുന്നത് ഒരു സ്ത്രീയോട് ഭർത്താവോ അടുത്ത ബന്ധുവോ നടത്തുന്ന ക്രൂരതയാണ്.ആ ക്രൂരതയ്ത്ത് നിയമം നൽകിയിരിക്കുന്ന നിർവചനം അയാളുടെ ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്നത് തന്നെയാണ്.അതുകൊണ്ടു തന്നെ ഈ രണ്ടുവകുപ്പുകളും തരൂരിന്റെ രാഷ്ട്രീയഭാവി ഇല്ലാതാക്കുമെന്ന കാര്യത്തിൽ തർക്കം വേണ്ട.

സുനന്ദ പുഷ്‌കർ മരിക്കുന്നതിന് മുമ്പ് തരൂർ തന്നെ പീഡിപ്പിക്കുന്നുവെന്ന് ട്വിറ്ററിൽ എഴുതിയതും, അവർ തമ്മിലുള്ള ബന്ധം വഷളായതും രേഖകളിലൂടെ വ്യക്തമാണ്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തിരുത്തിയെന്നതടക്കമുള്ള ആരോപണങ്ങളും തരൂരിന് ക്ഷീണം തന്നെയാണ്.ഇപ്പോൾ ചുമത്തിയ കുറ്റങ്ങൾക്ക് തെളിവായി ഈ കാരണങ്ങളൊക്കെ മതിയാവും.അതുകൊണ്ട് തന്നെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് തരൂരിനെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുക എളുപ്പമാണ്.ദിലീപിനെതിരെ ചുമത്തിയിരിക്കുന്ന ഗൂഢാലോചനാ കുറ്റത്തേക്കാളൊക്കെ എളുപ്പം തെളിയിക്കാൻ കഴിയുന്നതാണ് ആത്മഹത്യാപ്രേരണാകുറ്റം.

കോൺഗ്രസിലെ സമുന്നതായ നേതാവും, മോദിക്കെതിരെ വളർത്തിക്കൊണ്ടുവരുന്ന നേതാവുമായ തരൂരിനോട് ബിജെപി എന്തെങ്കിലും വിട്ടുവീഴ്ച കാട്ടുമോയെന്ന് കണ്ടറിയേണ്ടതുണ്ട്.അതല്ലെങ്കിൽ തരൂർ തന്റെ രാഷ്ട്രീയ നിലപാടിൽ വെള്ളം ചേർക്കേണ്ടി വരും.പൊലീസ് കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ അത്തരം രാഷ്ട്രീയ ഇടപെടലുകൾ കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാകുമെന്ന് പറയാനും വയ്യ.സാധാരണഗതിയിൽ ഇത്തരം കുറ്റം ആരോപിക്കപ്പെടുമ്പോൾ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ഒക്കെ പതിവാണ്.എന്നാൽ, അതിനൊന്നും മുതിരാതെ നാലുവർഷം കൊണ്ട് തരൂരിനെ അറസ്റ്റ് ചെയ്യാതെ ;ചോദ്യം ചെയ്തുവെന്നതും ഡൽഹി പൊലീസ് കാട്ടിയ മാതൃകാപരമായ നടപടിയാണ്.അതുകൊണ്ടുതന്നെ അടിയന്തരമായി തരൂരിന്റെ അറസ്റ്റ് ഉണ്ടാകണമെന്നില്ല.എന്നാൽ, മെയ് 26 ന് കോടതിയിൽ ഹാജരാകുമ്പോൾ, തരൂരിന് പ്രതി എന്ന നിലയിൽ ജാമ്യമെടുക്കേണ്ടി വരും.വിചാരണ ഏതാനും നാളുകൾക്കകം തുടങ്ങുമെന്നതിനാൽ,തരൂരിന്റെ രാഷ്ട്രീയ ഭാവി അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നിശ്ചയിക്കപ്പെട്ടേക്കാം.തരൂരിനെതിരെയുള്ള കുറ്റങ്ങൾ രണ്ടും തെളിയിക്കപ്പെടാൻ സാധ്യതയുള്ളതുകൊണ്ടും എളുപ്പത്തിൽ വിചാരണ ചെയ്യപ്പെടുമെന്നതുകൊണ്ടുതന്നെ വലിയ രാ്ഷ്ട്രീയ പ്രതിസന്ധിയാണ് തരൂരിനെ കാത്തിരിക്കുന്നത്.ഒരുപക്ഷ തരൂർ ജയിലിലേക്ക് പോകുന്ന നാളുകൾ എണ്ണപ്പെട്ടിരിക്കുന്നുവെന്ന് തന്നെ പറയേണ്ടി വരും.

കേരളത്തെ സംബന്ധിച്ചിടത്തോളം തരൂരിന്റെ ജീവിതദുരന്തം ഒരു നഷ്ടം തന്നെയാണ്.സ്വനന്തം ഭാര്യയുടെ മരണത്തിന് പരോക്ഷമായിട്ടാണെങ്കിൽ കൂടി ഉത്തരവാദിയായെങ്കിലും, ജീവിത്തിലെ പ്രതിസന്ധിയിൽ പറ്റിയ അബദ്ധമായി ഇത് വ്യാഖ്യാനിക്കപ്പെട്ടേക്കാം.തരൂർ ശിക്ഷിക്കപ്പെട്ടാൽ തിരുവനന്തപുരത്തിന് നഷ്ടപ്പെടുന്നത് എംപിയെ മാത്രമല്ല, കേരളത്തിന് വലിയ ഒരു നേതാവിനെ കൂടിയാണ്.ഇന്ത്യയുടെ ഭാവി പ്രതീക്ഷയായി രാഹുലിന് ബദലായി തന്നെ രാഷ്ട്രീയത്തിലിറക്കാൻ കഴിവും പ്രാഗല്ഭ്യവും ഉള്ള നേതാവാണ് തരൂർ.കുടുംബജീവിതത്തിലുണ്ടായ താളപ്പിഴകൾ അദ്ദേഹത്തെ ജയിലിലേക്ക് നയിക്കുമ്പോൾ, കേരളത്തിന് ഏറെ സങ്കടപ്പെടാനുണ്ട എന്നതാണ് സത്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP