Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഇന്ത്യ മഹാരാജ്യത്തിന് എന്ത്കൊണ്ടാണ് ഇത്ര നാളായും കാശ്മീരിലെ ഭീകരരെ ഒതുക്കാൻ കഴിയാത്തത് ? പാക്കിസ്ഥാനുമായി യുദ്ധമെന്ന് പറയുമ്പോഴും എന്ത്കൊണ്ടാണ് നമ്മുടെ മണ്ണിലെ ഭീകരരെ പോലും ഒതുക്കാനാവാത്തത് ? ആർട്ടിക്കിൾ 35എയും 370ഉം റദ്ദ് ചെയ്യാനുള്ള മോദിയുടെ നീക്കം വിജയിക്കുമോ ?

ഇന്ത്യ മഹാരാജ്യത്തിന് എന്ത്കൊണ്ടാണ് ഇത്ര നാളായും കാശ്മീരിലെ ഭീകരരെ ഒതുക്കാൻ കഴിയാത്തത് ? പാക്കിസ്ഥാനുമായി യുദ്ധമെന്ന് പറയുമ്പോഴും എന്ത്കൊണ്ടാണ് നമ്മുടെ മണ്ണിലെ ഭീകരരെ പോലും ഒതുക്കാനാവാത്തത് ? ആർട്ടിക്കിൾ 35എയും 370ഉം റദ്ദ് ചെയ്യാനുള്ള മോദിയുടെ നീക്കം വിജയിക്കുമോ ?

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ ജമ്മു കശ്മീർ ഒരു നാട്ടു രാജ്യമായിരുന്നു. തിരുവിതാംകൂർ അടക്കം പത്തോളം നാട്ടുരാജ്യങ്ങൾ അഞ്ഞൂറ് നാട്ടുരാജ്യങ്ങളിൽ വേറിട്ട് നിന്നിരുന്നു. ഇവരിൽ പലരും സ്വതന്ത്രമായ രാജ്യമാകാൻ ആഗ്രഹിച്ചിരുന്നവരാണ്. തിരുവിതാംകൂർ പോലും ഇന്ത്യയുടെ ഭാഗമായത് പിൽക്കാലത്ത് പട്ടേൽ നടത്തിയ കർശനമായ ഇടപെടലിനെ തുടർന്നായിരുന്നു എന്നോർക്കണം. തിരുവിതാംകൂർ രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാൻ കാത്തിരുന്ന പട്ടം താണുപിള്ളയ്ക്ക് നിരാശ പകർന്നു കൊടുത്തത് സർദാർ വല്ലഭായി പട്ടേലിന്റെ കർശനമായ ഇടപെടൽ മാത്രമായിരുന്നു. ജമ്മു കാശ്മീർ രാജ്യം ഭരിച്ചിരുന്നത് ഒരു ഹിന്ദു രാജാവായിരുന്നെങ്കിലും അവിടത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങൾ മുസ്ലിം ആയിരുന്നതുകൊണ്ട് പാക്കിസ്ഥാനൊടൊപ്പം ചേരണമെന്ന് പാക്കിസ്ഥാൻ ആഗ്രഹിച്ചിരുന്നത് സ്വാഭാവികമാണ്. എന്നാൽ പാക്കിസ്ഥാനിലോ ഇന്ത്യയിലേ ചേരാതെ സ്വതന്ത്രമായി നിൽക്കുക എന്നതായിരുന്നു അന്നത്തെ രാജാവിന്റെ തീരുമാനം.

എന്നാൽ ഹിന്ദുവായ രാജാവ് ജമ്മു കശ്മീരിനെ ഇന്ത്യയിലേക്ക് ചേർക്കും എന്ന് ഭയപ്പെട്ടുകൊണ്ട് പാക്കിസ്ഥാൻ അവിടത്തെ ഒരു വിഭാഗം ആദിവാസികളെ ഇളക്കിവിട്ട് കലാപം നടത്തി ജമ്മു കശ്മീരിനെ സ്വന്തമാക്കാൻ നടത്തിയ ശ്രമമാണ് ആദ്യത്തെ ഇൻഡോ പാക്ക് യുദ്ധമെന്ന് വിശേഷിപ്പിക്കാം. അന്ന് ജമ്മു കശ്മീർ രാജാവ് ഇന്ത്യയുടെ ഭാഗമായി ചേരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അതിന് മുൻപ് ജമ്മു കശ്മിരിന്റെ മൂന്നിലൊന്ന് ഭാഗം പാക്കിസ്ഥാൻ പടിച്ചടക്കി കഴിഞ്ഞിരുന്നു. അന്ന് ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയിൽ നമ്മൾ നിയന്ത്രണ രേഖ അംഗീകരിച്ചെങ്കിലും ഇന്നും നമ്മൾ വിശ്വസിക്കുന്നത് ജമ്മുവും കശ്മീരും മൊത്തം ഇന്ത്യയുടെ ഭാഗമാണെന്നാണ്. നമ്മുടെ മാപ്പുകളും ചരിത്രവുമൊക്കെ അങ്ങനെ തന്നെ പറയുന്നു.

എന്നാൽ ജമ്മു കശ്മീരിലെ പാക്കിസ്ഥാൻ അധിനിവേശ ഭാഗത്ത് നമുക്ക് യാതൊരു അധികാരവും അവകാശവും ഇല്ല എന്നതാണ് സത്യം. എന്നാൽ ഈ നഗ്‌ന സത്യം അവിടേയും അവസാനിക്കുന്നില്ല. നമ്മുടെ ഭാഗമായ ജമ്മു കശ്മീരിൽ പോലും ഇന്ത്യ മഹാരാജ്യത്തെ എല്ലാ നിയമങ്ങളും ബാധകമല്ല. പലർക്കും അറിയാത്ത വസ്തുക ജമ്മു കശ്മീരിന് ബാധകമായിരിക്കുന്നത് സ്വന്തം ഭരണഘടനായാണ് എന്നതാണ്. ഇന്ത്യൻ ഭരണഘടന അവിടെ ബാധമല്ല. സാമ്പത്തിക നയം കൂടാതെ വാർത്താ വിനിമയം പ്രതിരോധം വിദേശകാര്യം എന്നീ നാലു വിഷയങ്ങളിൽ മാത്രമേ ഇന്ത്യയിലെ നിയമങ്ങൾ കശ്മീരിൽ ബാധകമുള്ളൂ. എന്തിനേറെ ഇന്ത്യൻ പീനൽ കോഡു പോലും അവിടെ ബാധകമല്ല. അവിടത്തെ കുറ്റവാളികളെ ശിക്ഷിക്കുന്നത് രൺബി കോഡ് എന്ന മറ്റൊരു കോഡ് ഉപയോഗിച്ചാണ്.

ഇത്തരത്തിലുള്ള സ്വയം ഭരണ അധികാരങ്ങൾ ജമ്മു കശ്മീരിന് നൽകിയത് ഇന്ത്യൻ ഭരണഘടനയുടെ 370താമത്തെ വകുപ്പനുസരിച്ചായിരുന്നു. നാട്ടുരാജ്യം എന്ന നിലയിൽ ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമായി മാറുന്നത് വരെയുള്ള താൽകാലിക സംവിധാനമായിരുന്നു 370 എങ്കിലും ആ അനുച്ഛേദം നടപ്പിലാക്കിയപ്പോൾ ചില നിബന്ധനകൾ വെച്ചിരുന്നു. ജമ്മു കശ്മീർ കോൺസ്റ്റിറ്റിയുവന്റ് അസംബ്ലി ശുപാർശ ചെയ്താൽ മാത്രമേ 370 റദ്ദാക്കാൻ കഴിയൂ എന്നതായിരുന്നു അതിലൊന്ന്. എന്നാൽ അതിന് മുൻപ് കോൺസ്റ്റിറ്റിയുവന്റ് അസംബ്ലി ഇല്ലാതാവുകയും ഇന്ത്യാ മഹാരാജ്യം ഒരു റിപ്പബ്ലിക്കായി മാറുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP