Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയുടെ ഏറ്റവും വലിയ സൗന്ദര്യം അഭിപ്രായ സ്വാതന്ത്ര്യമാണ്; അതിന് തുരങ്കം വയ്ക്കാൻ ഒരു ഇരട്ട ചങ്കനേയും അനുവദിച്ച് കൂടാ; അടിയന്തരാവസ്ഥാകാലത്തെ ഓർമിപ്പിക്കുംവിധം പൊലീസ് രാജ് നടപ്പിലാക്കാൻ ആരാണ് പിണറായി വിജയന് മാണ്ടേറ്റ് നൽകിയത്? സെൻകുമാറിനെ വേട്ടയാടാൻ ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത കെടുത്തരുത്

ഇന്ത്യയുടെ ഏറ്റവും വലിയ സൗന്ദര്യം അഭിപ്രായ സ്വാതന്ത്ര്യമാണ്; അതിന് തുരങ്കം വയ്ക്കാൻ ഒരു ഇരട്ട ചങ്കനേയും അനുവദിച്ച് കൂടാ; അടിയന്തരാവസ്ഥാകാലത്തെ ഓർമിപ്പിക്കുംവിധം പൊലീസ് രാജ് നടപ്പിലാക്കാൻ ആരാണ് പിണറായി വിജയന് മാണ്ടേറ്റ് നൽകിയത്? സെൻകുമാറിനെ വേട്ടയാടാൻ ഇന്ത്യൻ ഭരണഘടനയുടെ അന്തസത്ത കെടുത്തരുത്

മറുനാടൻ ഡെസ്‌ക്‌

നമ്മുടെ ഇന്ത്യ ഒരിക്കലും ഓർമ്മിക്കാൻ പോലും ഇഷ്ടപ്പെടാത്ത കാലഘട്ടമുണ്ടെങ്കിൽ അത് അടിയന്തരാവസ്ഥയാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും മൗലികമായ അവകാശമായ അഭിപ്രായ സ്വാതന്ത്ര്യം എടുത്തു കളഞ്ഞ കാലമായിരുന്നു അത്. എന്ത് പറയണം എന്ത് സംസാരിക്കണം എങ്ങനെ സംഘടിക്കണം എങ്ങനെ ഇടപെടണം തുടങ്ങിയ ഒരു വ്യക്തിയുടെ ലിബേർട്ടിയുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ കാര്യങ്ങൾ പോലും ഭരണകൂടം തീരുമാനിക്കുന്ന ഓട്ടോക്രസിയുടെ നാളുകളായിരുന്നു അത്. ചൈനയിലും പാക്കിസ്ഥാനിലുമൊക്കെ നമ്മൾ നിരന്തരമായി കണ്ടുവരുന്ന അതിഭീതിതമായ അനുഭവം. ഇന്ത്യൻ ജനത അതിന് മറുപടി കൊടുത്തു. മറ്റൊരു പ്രതിപക്ഷ പാർട്ടി ഈ നാട്ടിൽ ഇല്ലാതിരുന്നിട്ട് കൂടി അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികമായ അവകാശത്തിന് മേൽ കത്തിവച്ച ഇന്ദിരാ ഗാന്ധിയെ ശിക്ഷിച്ച് മൂലയ്ക്കിരുത്താൻ ഇന്ത്യൻ ജനതയ്ക്ക് സാധിച്ചു.

അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിർഭാഗ്യവശാൽ പിണറായി വിജയൻ സർക്കാർ ഇന്ന് കേരളത്തിൽ നടപ്പിലാക്കുന്നത്. ഇവിടയാർക്കും വിയോജിക്കാൻ അവകാശമില്ല. ആരെങ്കിലും ഒരു വിഷയത്തിൽ അഭിപ്രായം പറഞ്ഞാൽ ആ അഭിപ്രായം സർക്കാരിന്റെ സൽപേരിനെ ബാധിക്കുമെങ്കിൽ ആദ്യം ചെയ്യുന്നത് സൈബർ ഗുണ്ടകളെ ഇറക്കി വിട്ട് ആക്രമിക്കുകയാണ്. നമ്മൾ പറയുന്നത് സത്യമാണ് എന്ന് ്എല്ലാവർക്കും അറിയാമെങ്കിലും വല്യ ആരവത്തോട് കൂടി സൈബർ ഭടന്മാർ ഒഴുകിയെത്തി ആ സത്യത്തെ നുണയാക്കി മാറ്റും. അവർക്ക് ഓശാന പാടാൻ മുഖം മൂടി ധാരികളായ ചില നിഷ്പക്ഷരും ഓടിയെത്തും. നമ്മൾ പറഞ്ഞ സത്യം സത്യമാണോ എന്ന് നമുക്ക് പോലും സംശയമുണ്ടാക്കുന്ന തരത്തിൽ അവർ ആധിപത്യം പുലർത്തും. ഇത് തന്നെയായിരുന്നു ഹിറ്റ്‌ലർ ഗീൽബേർഷ്യന്റെ സഹായത്തോടെ ലോകത്തിന്റെ മുൻപിൽ അവതരിപ്പിച്ച വേഷം. സൈബർ ആക്രമണം കൊണ്ട് പേടിച്ച് പിന്മാറിയില്ലെങ്കിൽ പിന്നെ പൊലീസിനാണ് പങ്ക്.

അഭിപ്രായം പറഞ്ഞവരെ തിരഞ്ഞ് പിടിച്ച് അവർ കേസെടുക്കും. എന്ത് നിയമത്തിന്റെ പേരിലാണ് കേസെടുക്കുന്നത് എന്ന് ചോദിക്കാനുള്ള അവകാശമോ അറിവോ പലർക്കുമില്ല. മുഖ്യമന്ത്രിയ്‌ക്കെതിരെ പോസ്റ്റിട്ടു. എംഎൽഎയുടെ പ്രവർത്തനങ്ങൾ ശരിയല്ല എന്ന് പറഞ്ഞു , മുഖ്യമന്ത്രിയുടെ പാർട്ടി നേതാക്കന്മാർക്കെതിരെ അഭിപ്രായം പറഞ്ഞു തുടങ്ങിയവയൊക്കെ ക്രിമിനൽ കേസെടുക്കാൻ പറ്റിയ കുറ്റങ്ങളായി ഈ പൊലീസ് കരുതുന്നു. റോഡ് വികസനത്തിന്റെ പേരിൽ, വീണാ ജോർജ് എംഎൽഎയെ വിമർശിച്ചതിന്റെ പേരിൽ, ഇലന്തൂരുകാരൻ ഒരു സൂരജിനെ അകത്താക്കിയിരുന്നു. അന്ന് അയാൾക്ക് പെട്ടന്ന് പുറത്തിറങ്ങാൻ കഴിഞ്ഞതുകൊണ്ട് ശബരിമല യുവതീപ്രവേശന വിഷയത്തിൽ ജാമ്യമില്ലാതെ വീണ്ടും അകത്താക്കി.

ഇങ്ങനെ എണ്ണി എണ്ണി പറഞ്ഞാൽ തീരാത്തത്ര കേസുകൾ ദിവസവും നിരപാധികളുടെ പേരിൽ അവർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന്റെയും അഭിപ്രായം പറഞ്ഞതിന്റെയും പേരിൽ എടുക്കുന്നു. മുഖ്യമന്ത്രിയെ വിമർശിക്കരുത് എന്ന് ഈ രാജ്യത്ത് നിയമമില്ല. ഇന്ത്യൻ പ്രസിഡന്റിനെതിരെയും ഗവർണർമാർക്കെതിരെയും ജഡ്ജിമാർക്കെതിരെയും അഭിപ്രായം പറയുമ്പോൾ മാത്രമാണ് കുറച്ചെങ്കിലും കരുതൽ വേണ്ടത്. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയേയും പ്രധാനമന്ത്രിയേയും തെറ്റായ കാര്യം പറഞ്ഞ് വിമർശിച്ചാൽ പോലും കേസെടുക്കാൻ ഈ രാജ്യത്ത് നിയമമില്ല. ഈ രാജ്യത്ത് പൊലീസിന്റെ ജോലി എന്ന് പറയുന്നത് രാജ്യത്തെ വ്യക്തിയുടെ സ്വത്തും ജീവനും സംരക്ഷിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP