Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാശ്മീരിന്റെ ഒരു ഭാഗം കൈവശപ്പെടുത്തി ചൈന വിലപേശുന്നത് അരുണാചൽ പ്രദേശിനു വേണ്ടി; 100 കൊല്ലം മുൻപ് ഉണ്ടാക്കിയ കരാർ തങ്ങൾക്ക് ബാധകം അല്ലെന്ന നിലപാടിന് പരിഹാരം എന്ത്? ദലൈലാമയ്ക്ക് അഭയം നൽകി ഇന്ത്യയുടെ തിരിച്ചടി: ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങൾ എന്തൊക്കെ?

കാശ്മീരിന്റെ ഒരു ഭാഗം കൈവശപ്പെടുത്തി ചൈന വിലപേശുന്നത് അരുണാചൽ പ്രദേശിനു വേണ്ടി; 100 കൊല്ലം മുൻപ് ഉണ്ടാക്കിയ കരാർ തങ്ങൾക്ക് ബാധകം അല്ലെന്ന നിലപാടിന് പരിഹാരം എന്ത്? ദലൈലാമയ്ക്ക് അഭയം നൽകി ഇന്ത്യയുടെ തിരിച്ചടി: ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങൾ എന്തൊക്കെ?

മറുനാടൻ ഡസ്‌ക്

ന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ എന്തെന്ന് എല്ലാ ഇന്ത്യക്കാർക്കും അറിയാം. എന്നാൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങളെ കുറിത്ത് അധികം ആർക്കും അറിയില്ല. ഇന്ത്യ പരാജയപ്പെട്ട ഒരു യുദ്ധം നടന്നു എന്നല്ലാതെ ഇന്ത്യ-ചൈന സംഘർഷത്തിന്റെ ആഴം മനസ്സിലാക്കാൻ ആരും ശ്രമിച്ചിട്ടില്ല. വാസ്തവത്തിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനേക്കാൾ ഭീഷണി ചൈനയാണ് എന്നതാണ് സത്യം. പാക്കിസ്ഥാനേക്കാൾ മോശമായാണ് കാശ്മീരിന്റെ ഒരു ഭാഗത്ത് ചൈന ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്.

ഇരുരാജ്യങ്ങൾക്കിടയിലും പുറത്തുമായി നിരവധി പ്രശ്‌നങ്ങൾ ഇന്ന് ഉണ്ട്. അതിൽ പ്രധാനം അതിർത്തി തർക്കവും ടിബറ്റൻ പ്രശ്‌നവും ജലതർക്കവുമാണ്. ഈ പ്രശ്‌നങ്ങൾ ഇങ്ങനെ തുടർന്ന് പോകുന്നത് ഇന്നത്തെ സാഹചര്യങ്ങളെ മാത്രമല്ല ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനപരമായ ഭാവി ബന്ധത്തെയും ബാധിക്കുമെന്നത് തീർച്ച.

ഇന്ത്യയുടെയും ചൈനയുടെയും ഭൂട്ടാന്റെയും അതിർത്തി പ്രദേശമായ ദോക് ലാാമിൽ ചൈന റോഡ് നിർമ്മിക്കുകയും അതിനെ ഭൂട്ടാൻ എതിർക്കുകയും ഇന്ത്യ ചൈനയോടൊപ്പം നിൽക്കുകയും ചെയ്തതോടെയാണ് വീണ്ടും ഇന്ത്യ ചൈന അതിർത്തി തർക്കം രൂക്ഷമാവുന്നത്. പിന്നീട് ചൈന തന്നെ ഇവിടെ നിന്നും പിന്മാറി. ഏതാനും ദിവസങ്ങൾക്കും ശേഷം വീണ്ടും ഇന്ത്യയിൽ ചൈന അധിനിവേശം ഉണ്ടായിരിക്കുകയാണ്.

അരുണാചൽ പ്രദേശിലെ ചില സ്ഥലത്തേക്ക് ചൈനയിലെ റോഡ് നിർമ്മാതാക്കൾ കടന്നു കയറുകയും റോഡ് നിർമ്മിക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് ഇന്ത്യ ചൈന തർക്കം വീണ്ടും ചർച്ചയാവുന്നത്. എന്നാൽ ഇവിടെ ചൈനീസ് സൈന്യത്തിന്റെ ഇടപെടൽ ഉണ്ടായിട്ടില്ല. ഇന്ത്യ ഇവരുടെ സാധന സാമഗ്രികൾ പിടിച്ചെടുക്കുകയും ഇവരെ തിരിച്ചയക്കുകയും ചെയ്തു. എന്നാൽ എന്താണ് ഇന്ത്യ ചൈന തർക്കത്തിന് മൂല കാരണം എന്ന് പലർക്കും അറിയില്ല.

100ഓളം വർഷം പഴക്കമുണ്ട് ഇന്ത്യയും ചൈനയും തമ്മിലുള്ള ശത്രുതയ്ക്ക്. 1914ൽ വന്ന ഇന്ത്യ ടിബറ്റൻ അതിർത്തിയായ മക് മോഹൻ ലൈൻ നിലവിൽ വന്നു. എന്നാൽ ടിബറ്റ് ചൈനയുടെ ഭാഗമായതോടെ ഇന്ത്യയുമായുള്ള ടിബറ്റിന്റെ ഈ കരാർ ചൈനയ്ക്ക് ബാധകമല്ല എന്ന് ഇവർ പ്രഖ്യാപിച്ചതോടെയാണ് പ്രശ്‌നങ്ങൾ വീണ്ടും ഉടലെടുക്കുന്നത്.

സിംലാ കൺവൻഷന്റെ ഫലമായി രൂപപ്പെട്ട ഈ അതിർത്തി രേഖയെ അംഗീകരിക്കാൻ ചൈന തയ്യാറായില്ല. 1963ലെ ഇന്ത്യാ ചൈന യുദ്ധത്തെ തുടർന്ന് വന്ന എഗ്രിമെന്റ് അനുസരിച്ച് ചൈന പാക്കിസ്ഥാനിൽ നിന്നും കയ്യടക്കിവെച്ച 5180 സ്‌ക്വയർ കിലോമീറ്റർ അടക്കം ചൈന കയ്യേറിയ ജമ്മൂ കാശ്മീരിന്റെ 43,180 സ്‌ക്വയർ കിലോമീറ്റർ തിരികെ നൽകണമെന്ന് വ്യവസ്ഥ ചെയ്തു. അതേസമയം ചൈന ആവശ്യപ്പെട്ടത് അരുണാചൽ പ്രദേശിലെ ഇന്ത്യൻ പ്രദേശമായ 90,000സ്‌ക്വയർ കിലോമീറ്റർ തങ്ങൾക്ക് വേണമെന്നാണ്. എന്നാൽ ചൈനയുടെ ഈ വ്യവസ്ഥ ഇന്ത്യ അംഗീകരിച്ചില്ല.

ജമ്മു കാശ്മീരിന്റെ 43,180 കിലോമീറ്റർ ചൈനയുടെ അധീനതയിലാണ്. അത് ഇന്ത്യൻ മാപ്പിൽ ഉൾപ്പെടുത്തി എന്നല്ലാതെ ഇന്ത്യയ്ക്ക് അവകാശമില്ല. അത് ചൈന പേര് നൽകി ചൈനയുടെ ഭാഗമായി നില നിർത്തിയിരിക്കുകാണ്. അതേസമയം ഇന്ത്യയുടെ സംസ്ഥാനമായ അരുണാചൽ പ്രദേശ് ചൈനയുടെതാണെന്ന് അവകാശപ്പെട്ട് ഇവർ രംഗത്ത് എത്തി. എന്നാൽ 1987ൽ അരുണാചലിനെ ഇന്ത്യയുടെ സംസ്ഥാനമാക്കി ഇന്ത്യ നിലനിർത്തി. ചൈന പറയുന്നത് അരുണാചൽ പ്രദേശ് അവർക്ക് വേണമെന്നാണ്. ഇതേ തുടർന്ന് 1963ലെ ഇന്ത്യാ ചൈന യുദ്ധത്തിന് ശേഷം രണ്ട് തവണ കൂടി ഇന്ത്യ ചൈന സംഘർഷം ഉണ്ടായി. 1987 വരെ ഇന്ത്യ ചൈനയുമായി ബന്ധം ഉണ്ടായില്ല. പിന്നീട് ചർച്ച കളിലൂടെ പ്രശ്‌നപരിഹാരമാവുകയും ചെയ്തു. നമ്മുടെ കയ്യിൽ ഇപ്പോളുള്ള പ്രദേശം നമ്മുടേതും അവരുടെ കയ്യിലുള്ളേത് അവരുടെതെന്നും ഈ ചർച്ചയോടെ കരാറായി.

എന്നാൽ അരുണാചൽ പ്രദേശ് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ചൈന. പ്രത്യേകിച്ച് ദലൈലാമ ജനിച്ച പ്രദശമായ ടോങ് വേണമെന്നും ചൈന അവകാശപ്പെടുന്നു. അതേസമയം ഇന്ത്യയാവട്ടെ ചൈന കയ്യടക്കി വച്ചിരിക്കുന്ന മാനസ സരോവർ തിരികെ തരണമെന്നും ആവശ്യപ്പെടുന്നു.

ചൈനയുടെ ബുദ്ധമതം ഇന്ത്യയിൽ നിന്നുള്ളതാണ്. എന്നാൽ ഈ രണ്ട് രാജ്യങ്ങളുടെ സുഗമമായ ബന്ധത്തിന് തടസം വന്നത് ടിബറ്റൻ ഇഷ്യു തന്നെയാണ്. ടിബറ്റ് ചൈന കയ്യടക്കകിയപ്പോൾ ഇന്ത്യ ടിബറ്റിനൊപ്പം നിന്നു എന്നതാണ് യഥാർഥ് കാരണം. ദലൈലാമ ഇന്ത്യയിലേക്ക് അഭയം തേടുകയും പിന്നാലെ ധാരാളം ടിബറ്റൻകാർ ഇന്ത്യയിലേക്ക് അഭയം തേടുകയും ചെയ്തതും ചൈനയെ പ്രകോപിപ്പിച്ചു.

ജലതർക്കമാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇന്ത്യയുടെ കൈലാസം ഇപ്പോൾ ചൈനയുടെ കയ്യിലാണ്. കൈലാസത്തിൽ നിന്നും ഉത്ഭവിക്കുന്ന നാലു നദികൾ ഇന്ത്യയിലേക്ക് ഒഴുകി എത്തുന്നതാണ്. ഈ നദികളിൽ അണക്കെട്ട് കെട്ടിയും ദിശ തിരിച്ചും ഇന്ത്യയെ പ്രകോപിപ്പിക്കുന്ന നടപടികളാണ് ചൈന സ്വീകരിക്കുന്നത്.

എന്നാൽ ഇപ്പോൾ അമേരിക്കയും ചൈനയും തമ്മിലുള്ളതും അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധവും വഷളാകുകയും അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നിൽക്കുകയും ചെയ്തതടെയാണ് വീണ്ടും പ്രശ്‌നം തുടങ്ങുന്നത്. ചൈനയും പാക്കിസ്ഥാനും ഇപ്പോൾ ഒരു പക്ഷത്താണ്. അതുകൊണ്ട് ഈ പ്രശനം ഉടനെ പരിഹരിച്ചില്ലെങ്കിൽ ജനസംഖ്യയുടെ കാര്യത്തിൽ മുന്നിലുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം ഭാവിയിലും ഒരു വലിയ പ്രശ്‌നമായി മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP