Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിനക്കു തട്ടമിട്ടു മീൻ വിറ്റുകൂടേ എന്ന ചോദ്യമാണു ഹനാനെ തട്ടിപ്പുകാരിയാക്കുന്നതിന്റെ ഉള്ളുകളി; സിനിമയിൽ അഭിനയിച്ചാലും മേക്കപ്പ് ഇട്ടാലും മീൻ വിൽക്കരുതെന്നു പറയുന്നത് എന്തുകൊണ്ടാണ്? വെറുതേയിരുന്ന ഒരു പെൺകുട്ടിയെ പ്രശസ്തയാക്കിയ ശേഷം എന്തിനുവേണ്ടിയാണ് അവളെ ഇങ്ങനെ ക്രൂരമായി അധിക്ഷേപിക്കുന്നത്? ഹനാൻ ഒരു തട്ടിപ്പുകാരിയാണെന്ന് പറയുന്നവരുടെ കയ്യിൽ എന്ത് രേഖയാണ് കാണിക്കാനുള്ളത്?

മറുനാടൻ ഡെസ്‌ക്‌

കോളജിൽ പഠിക്കുന്ന പെൺകുട്ടി പഠനചെലവ് കണ്ടെത്താനും ജീവിതച്ചെലവ് കണ്ടെത്താനും മീൻ കച്ചവടം നടത്തുന്നു എന്നത് ആരെയാണ് അത്ഭുതപ്പെടുത്താത്തത്. പുതിയ കാലഘട്ടത്തിൽ കൂലിവേലയെടുക്കന്നവർ പോലും മക്കൾക്ക് ഒരുകുറവുമില്ലാതിരിക്കാൻ അവസരം കൊടുക്കെ കോളജിൽ പഠിക്കുന്ന പെൺകുട്ടി ചന്തയിൽ പോയി മീൻ വിൽപ്പന നടത്തുന്നത് വാർത്ത തന്നെയാണ്. ആ വാർത്തയാണ് മാതൃഭൂമി ഇന്നലെ പ്രസിദ്ധീകരിച്ചു. മറുനാടനുൾപ്പടെയുള്ള എല്ലാ ചാനലുകളും ഈ വാർത്തയ്ക്ക് പിന്നാലെ പോകുകയും വാർത്ത ആഘോഷമാക്കി നൽകുകയും ചെയ്തു.

എന്നാൽ വാർത്തയ്ക്ക് തൊട്ടുപിന്നാലെ പെൺകുട്ടിയെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചുള്ള വാർത്തകളാണ് പിന്നീട് വന്നത്. ആ പെൺകുട്ടി ഒരു തട്ടിപ്പുകാരിയാണെന്നും മീൻ വിൽപന ഒരു തട്ടിപ്പാണെന്നും വാർത്തവന്നു. തട്ടിപ്പിന്റെ സൂത്രധാരനെന്ന് ആരോപണവിധേയനാക്കി ചിത്രീകരിച്ച അരുൺഗോപിയെന്ന സംവിധായകനെ വിളിച്ചപ്പോൾ അദ്ദേഹം കരച്ചിലിന്റെ വക്കിൽ നിന്നുകൊണ്ടാണ് പ്രതികരണം നൽകിയത്.  ഒരു കാരണവശാലും ഇതേക്കുറിച്ച് അറിയില്ലെന്നും പത്രവാർത്ത ശ്രദ്ധയിൽപ്പെട്ടയുടനെ തന്നെ കൂടെയുണ്ടായിരുന്ന ആൾ പറഞ്ഞതിനാലാണ് സിനിമയിൽ ഒരു റോൾ നൽകി രംഗത്തുവന്നതെന്നും അരുൺഗോപി പറയുന്നത്. മറിച്ചാണെങ്കിൽ സഹായങ്ങൾ നൽകില്ലെന്നും അരുൺഗോപി പ്രതികരിക്കുന്നു.

 ഹനാൻ തട്ടിപ്പുകാരിയാണെന്ന് ആരോപിക്കുന്നവർ സ്വയം പറയുന്നത്. പ്രണവ് മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിനായി അരുൺഗോപിയും നിർമ്മാതാവ് ടോമിച്ചൻ മുളകുപാടവും ചേർന്ന് സൃഷ്ടിച്ച കഥയാണെന്നാണ്. ഇങ്ങനെ ആരോപിക്കുന്നവർ സ്വയം പറയുന്നത് മോഹൻലാൽ അടക്കമുള്ള സിനിമ താരങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കാണിച്ച് നുണ പ്രചരണങ്ങളാണ്. ആ കുട്ടി എഴുതിക്കൂട്ടിയ തിരക്കഥയാണെന്നു പറയുന്ന വാദങ്ങളെ തിരസ്‌കരിക്കണം. പെൺകുട്ടി നല്ല വസ്ത്രം ധരിച്ചതിന്റെ പേരിൽ, നല്ല വാക്ചാരുതയിൽ സംസാരിച്ചു എന്നതിന്റെ പേരിൽ വേട്ടയാടുന്നത് സ്ത്രീവിരുദ്ധരാണ്. എന്നാൽ ആ പെൺകുട്ടി അവിടെ രണ്ടു ദിവസം മുതലാണ് കച്ചവടത്തിനായി കണ്ടതെന്ന മറ്റ് മത്സ്യക്കച്ചവടക്കാരുടെ വാക്കുകൾ കൂടിയായപ്പോൾ ഇത് ഏറ്റുപിടച്ച് സോഷ്യൽ മീഡിയയും രംഗത്തെത്തി. ആ പെൺകുട്ടി പറഞ്ഞത് കളവുകളാണെങ്കില് തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെടുന്നത് വരെ വോട്ടയാടുന്നത് ശരിയല്ല... ഈ വിഷയാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP