Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താങ്കൾ ഈ കൊച്ചു കേരളത്തെ ലോകോത്തര രാജ്യമാക്കി മാറ്റിയാലും ഈ കന്യാസ്ത്രീയുടെ കണ്ണുനീർ ശാപമായി തന്നെ തുടരും; ആരും ചോദിക്കാനും പറയാനുമില്ലാതെ ഒരു സ്ത്രീ നീതിക്കുവേണ്ടി രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങിയപ്പോൾ കാട്ടുന്ന ഈ അനീതി താങ്കളെ എത്തിക്കുന്നത് സ്ത്രീകൾക്കു സുരക്ഷിതമില്ലാത്ത നാട്ടിലെ മുഖ്യമന്ത്രിയുടെ പദവിയിലേക്കാണ്; ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാൻ മടിക്കുന്ന ഓരോ നിമിഷവും താങ്കൾ കേരളത്തെ അപമാനിക്കുകയാണ്

താങ്കൾ ഈ കൊച്ചു കേരളത്തെ ലോകോത്തര രാജ്യമാക്കി മാറ്റിയാലും ഈ കന്യാസ്ത്രീയുടെ കണ്ണുനീർ ശാപമായി തന്നെ തുടരും; ആരും ചോദിക്കാനും പറയാനുമില്ലാതെ ഒരു സ്ത്രീ നീതിക്കുവേണ്ടി രണ്ടും കൽപ്പിച്ച് രംഗത്തിറങ്ങിയപ്പോൾ കാട്ടുന്ന ഈ അനീതി താങ്കളെ എത്തിക്കുന്നത് സ്ത്രീകൾക്കു സുരക്ഷിതമില്ലാത്ത നാട്ടിലെ മുഖ്യമന്ത്രിയുടെ പദവിയിലേക്കാണ്; ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാൻ മടിക്കുന്ന ഓരോ നിമിഷവും താങ്കൾ കേരളത്തെ അപമാനിക്കുകയാണ്

മറുനാടൻ ഡെസ്‌ക്‌

ഫ്രാങ്കോ മുളയ്ക്കൽ എന്ന ജലന്ധർ കത്തോലിക്ക രൂപതയുടെ മെത്രാനെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ലയ. മാസം രണ്ട് കഴിയുകയാണ് അയാളുടെ സംരക്ഷണയിൽ കഴിയേണ്ട ഒരു കന്യാസ്ത്രീ പീഡിപ്പിച്ചു എന്ന പരാതി നൽകിയിട്ട്. സാധാരണഗതിയിൽ ലൈംഗിക ആരോപണം. പ്രത്യേകിച്ച് പീഡന ആരോപണങ്ങളുണ്ടായാൽ സ്ത്രീയുടെ മൊഴിയെ ആധികാരികമായി എടുത്ത് എഫ്.ഐ.ആർ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യണം എന്നതാണ്.

 

നിരവധി സ്ത്രീകൾ പുരുഷന്മാരുമായി പ്രണയും ശാരീരിക ബന്ധവും പുലർത്തിയിട്ട് അവർക്ക് സാമ്പത്തിക ലാഭം വേണമെന്ന് വരുമ്പോൾ ആ പുരുഷനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് കേസ് കൊടുക്കുന്നതും അറസ്റ്റ് ചെയ്യിപ്പിക്കുന്നതും പതിവാണ്. കോട്ടയത്ത് അതിപ്രശസ്തനായ ഒരു അറ്റ്‌ലറ്റിന് ഈ ദിവസങ്ങളിലുണ്ടായ സംഭവങ്ങളെ പോലും അങ്ങ്‌നെ വേണമെങ്കിൽ വ്യാഖ്യാനിക്കാം. അതിന്റെ ശരി തെറ്റുകൾ നമുക്ക് അറിയില്ലെങ്കിൽ കൂടിയും ആ ഹോട്ടലിൽ ഒരു പരിചയം ഇല്ലാത്ത ആളിനൊപ്പം ആ സ്ത്രീ എങ്ങനെ എത്തി എന്ന ചോദ്യമാണ് പ്രസ്‌ക്തമാകുന്നത്.

ആ പുരുഷനെ ന്യായികരിക്കാനോ ആ പെൺകുട്ടിയെ കുറ്റക്കാരിയാക്കാനോ ഉദ്ദേശമില്ല. എന്നാൽ ഫ്രാങ്കോ മുളയ്ക്കൽ എന്ന രൂപതാ അധ്യക്ഷൻ നടത്തിയ കുറ്റം ദിവ്യമാകുന്നതും അയാളുടെ അറസ്റ്റ് വൈകുന്നതും നീതി നിഷേധവും നിയമവിരുദ്ധവുമാണ്. രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങളും ലംഘിച്ച് കൊണ്ടാണ് രണ്ടുമാസമായിട്ടും ഫ്രാങ്കോയെ തൊടാൻ പൊലീസ് മടിക്കുന്നത്. ആദ്യം പൊലീസ് പറഞ്ഞത് ഉന്നതമായ പദവിയിലിരിക്കുന്ന ഒരാൾ എന്ന നിലയിൽ ഒരു സന്യാസിയുടെ പരാതി കേട്ടാൽ ഉടൻ പരാതി സ്വീകരിക്കുക അസാധ്യമെന്നാണ്. ആ ന്യായം ശരിവെച്ചവർ പോലും ഇപ്പോൾ മൂക്കത്ത് വിരൽ വെയ്ക്കുകയാണ് രണ്ടുമാസത്തെ അന്വേഷണം പൂർത്തിയായിട്ടും ആ പ്രതിയെ അറസ്റ്റ് ചെയ്യാനോ പ്രതിയെ ചോദ്യം ചെയ്യാനോ പൊലീസിന് സാധിച്ചിട്ടില്ല.

ആലോചിക്കേണ്ട കാര്യം മെത്രാൻ എന്ന പദവിയിലിരുന്ന് കൊണ്ട് സന്യാസിനിയായ ഒരു സ്ത്രിയെ പീഡിപ്പിക്കുന്നത് സാധാരണ ഒരാൾ പീഡിപ്പിക്കുന്ന പോലെയല്ല. സംരക്ഷിക്കാൻ ചുമതലയുള്ളയാൾ അന്തകനായാൽ കോടതിയും നിയമവും അനുശാസിക്കുന്നത് ഉയർന്ന ശിക്ഷയാണ്. സാധാരണ ഒരു ബലാത്സംഗക്കേസ് ഉണ്ടായാൽ അത് രജിസ്റ്റർ ചെയ്താലുണ്ടാകുന്ന എല്ലാ അന്വേഷണങ്ങളും ഫ്രാങ്കോ നേരിടേണ്ടതാണ്. ഞങ്ങളുടെ പ്രതിനിധി കഴിഞ്ഞദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥനായ സുഭാഷുമായി സംസാരിച്ചപ്പോൾ അദ്ദേഹം വെളിപ്പെടുത്തിയത് ഇപ്പോഴത്തെ സാഹചര്യത്തിൽ മെത്രാൻ കുറ്റക്കാരൻ തന്നെയാണ് എന്നാണ്.

മെത്രാൻ പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പരാതിപ്പെട്ട ദിവസം മുതലക്കോടം എന്ന സ്ഥലത്തായിരുന്നു എന്നാണ് മെത്രാൻ വെളിപ്പെടുത്തിയത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ കന്യാസ്ത്രീ മഠത്തിൽ മെത്രാന്റെ പേരുണ്ടെന്ന് മാത്രമല്ല. മുതലക്കോടത്തെ മഠത്തിൽ മെത്രാന്റെ പേരുമില്ല. കന്യാസ്ത്രീയെ വധിക്കാനും പണവും സ്ഥാനമാനങ്ങളും നൽകി പ്രലോഭിപ്പിക്കാനും വരെ ശ്രമം നടത്തി. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് പരിശോധിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP