Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്തിനാണ് മുസ്ലിം സഹോദരന്മാരേ നിങ്ങൾ ഭാര്യമാരുടേയും പെൺകുട്ടികളുടേയും മുഖം കണ്ണുപോലും കാണാതെ പൂർണ്ണമായും മറച്ച് വെക്കുന്നത് ? സ്ത്രീയുടെ ശരീരമാണോ സർവ്വ തിന്മകളുടേയും ആസ്ഥാനകേന്ദ്രം ? പർദ്ദയെന്ന അവകാശം സ്മരിക്കപ്പെടുമ്പോഴും ബുർഖയും ഹിജാബും എതിർക്കപ്പെടേണ്ടതല്ലേ ? സുരക്ഷ കാരണങ്ങളല്ല ബുർഖ നിരോധനം

എന്തിനാണ് മുസ്ലിം സഹോദരന്മാരേ നിങ്ങൾ ഭാര്യമാരുടേയും പെൺകുട്ടികളുടേയും മുഖം കണ്ണുപോലും കാണാതെ പൂർണ്ണമായും മറച്ച് വെക്കുന്നത് ? സ്ത്രീയുടെ ശരീരമാണോ സർവ്വ തിന്മകളുടേയും ആസ്ഥാനകേന്ദ്രം ?  പർദ്ദയെന്ന അവകാശം സ്മരിക്കപ്പെടുമ്പോഴും ബുർഖയും ഹിജാബും എതിർക്കപ്പെടേണ്ടതല്ലേ ? സുരക്ഷ കാരണങ്ങളല്ല ബുർഖ നിരോധനം

മറുനാടൻ ഡെസ്‌ക്‌

എന്ത് ധരിക്കണം എന്ത് ഭക്ഷിക്കണം എവിടെ താമസിക്കണം എങ്ങനെ സംസാരിക്കണം ആരോടൊക്കെ സൗഹൃദം കൂടണം തുടങ്ങിയ ഒരു മനുഷ്യന്റെ ലിബേർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഭരണകൂടം ഇടപെടുന്നതിനോട് യാതൊരു യോജിപ്പും എനിക്കില്ലെന്ന് ഞാൻ പറഞ്ഞുകൊള്ളട്ടെ. നമുക്ക് പണവും പ്രതാപവും സൗഹൃദങ്ങളും ഒക്കെയുണ്ടെങ്കിലും ഇത്തരം അടിസ്ഥാനപരമായ ആവശ്യങ്ങളുടെ മേൽ ഏതെങ്കിലും ഒരു ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഒരു മനുഷ്യന്റെ ജീവിതം അപൂർണമാണ്. അതുകൊണ്ട് തന്നെ പർദ്ദ നിരോധനവും ബുർഖ നിരോധനവും ഹിജാബ് നിരോധനവുമൊക്കെ ചർച്ചയാകുമ്പോൾ ആദ്യം തന്നെ ഞാൻ അഭിപ്രായം പറഞ്ഞുകൊള്ളട്ടെ ഒരു മുസ്ലിം സ്ത്രീയോട് ഇങ്ങനെ വസ്ത്രം ധരിക്കരുത് എന്ന് പറയുന്നത് മൗലികാവകാശ ലംഘനമാണ് മനുഷ്യാവകാശ ലംഘനമാണ്.

ഒരു തർക്കവും എനിക്ക് ഇക്കാര്യത്തിൽ ഇല്ല. അതുകൊണ്ട് തന്നെ ബിജെപിയും ശിവസേനയും ബുർഖ നിരോധനം ചർച്ചയാക്കുമ്പോൾ ഞാൻ ആദ്യം തന്നെ പറയുന്നത് നിയമത്തിന്റെ പേരിൽ പൗരാവകാശങ്ങളെ അടിച്ചമർത്തപ്പെടുന്നതിനുള്ള ഉപാധിയായി മാറ്റപ്പെടാൻ സാധ്യതയുണ്ട് എന്നും കരുതലോടു കൂടി മാത്രമേ ഇത്തരമൊരു ചർച്ച മുന്നോട്ട് കൊണ്ടു പോകാവൂ എന്നുമാണ്. ശിരോവസ്ത്രം ഒരു പരിധിവരെ മതചിഹ്നം കൂടിയായിരിക്കവേ ഏതെങ്കിലും ഒരു മതത്തിൽപ്പെട്ട സ്ത്രീയോട് നിങ്ങൾ ഇങ്ങനെ ധരിക്കരുത് എന്ന് പറയുന്നത് ഭരണഘടന ഉറപ്പ് നൽകിയ മൗലികാവകാശത്തിനും മതസ്വാതന്ത്ര്യത്തിനും എതിരാണ് എന്ന കാര്യവും ചൂണ്ടിക്കാണിക്കാതിരിക്കാൻ കഴിയുകയില്ല.

ഒരു ക്രിസ്ത്യാനിയോട് കുരിശ് ധരിക്കരുത് എന്ന് പറയുന്നതും ഒരു ഹിന്ദുവിനോട് കുറി തൊടരുത് എന്ന് പറയുന്നതും ഇതിനോട് തന്നെ കൂട്ടി വായിക്കേണ്ടി വരും. അതുകൊണ്ട് തന്നെ മുത്തലാഖ് നിരോധനത്തിനെ പോലെ ലാഘവത്തോടെ ചർച്ച ചെയ്യേണ്ട വിഷയമല്ല ശിരോവസ്ത്ര നിരോധനം. ബിജെപിയും ശിവസേനയും തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ ഇങ്ങനെയൊരു ചർച്ചയ്ക്ക് തുടക്കമിടുമ്പോൾ അവർക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടാകാം. എന്നാൽ ഇന്ത്യ പോലെ ബഹുസ്വരതയുള്ള ഒരു രാഷ്ട്രം അത്തരമൊരു വിഷയത്തിൽ ഇടപെടുന്നത് ധൃതി പിടിച്ചായിക്കൂടാ. ഒരു രാഷ്ട്രീയ പാർട്ടിയും ഇങ്ങനെയൊരു തീരുമാനത്തിലോ ചർച്ചയിലോ ഒരു രാഷ്ട്രീയ പാർട്ടിയും ധൃതി പിടിച്ച ചർച്ചയിലേക്ക് പോവുകയില്ല എന്ന് കരുതട്ടെ.

അതേ സമയം ശ്രീലങ്കയിൽ ഉണ്ടായ സ്ഥോടനവും ഇന്ത്യയിൽ ഏത് നഗരത്തിൽ വേണമെങ്കിലും ഏത് നിമിഷവും ഉണ്ടാകാനിടയുള്ള സ്ഥോടനങ്ങളും നമ്മുടെ രാജ്യത്തെയും അതിലെ ഓരോ പൗരന്മാരുടേയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ശിരോവസ്ത്രവും ഒരു ചർച്ചയായാൽ അതിനെ കുറ്റം പറയാൻ പാടില്ല. സുരക്ഷയുടെ പേരിൽ ഏത് മതചിഹ്നത്തേയും ചർച്ചയാക്കുന്നതിൽ തെറ്റില്ല. എന്നാൽ അങ്ങനെയൊരു ചർച്ച തുടങ്ങുന്നവരുടെ അജൻഡയെ സൂക്ഷിക്കണം എന്ന് മാത്രം. നമ്മുടെ അയൽ രാജ്യമായ ശ്രീലങ്ക ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എടുത്ത് ചാടിയത് 300 ഓളം ജീവനുകൾ പൊലിഞ്ഞപ്പോഴാണ്.

യൂറോപ്പിലെ അനേകം രാജ്യങ്ങൾ ബുർഖ നിരോധനം എന്ന തീരുമാനത്തിൽ എത്തിയതും നിരപരാധികളുടെ ജീവൻ ഇല്ലാതാവുകയും അങ്ങനെ ജീവനെടുത്തവർ ഒക്കെ മതചിഹ്നവും മതസ്വാതന്ത്ര്യത്തിന്റെ അടയാളമായ ബുർഖയെ ഭീകരാക്രമണത്തിന്റെ ഉപാധിയായി മാറ്റുകയും ചെയ്തതുകൊണ്ടാണ്. ഫ്രാൻസാണ് അത്തരമൊരു പരിഷ്‌കാരത്തിന് തുടക്കമിട്ട യൂറോപ്യൻ രാജ്യം. ഫ്രാൻസിൽ ബുർഖ ധരിച്ച് ആരെങ്കിലും പുറത്തിറങ്ങിയാൽ 150 യൂറോയാണ് പിഴയൊടുക്കേണ്ടത്. ഏറ്റവും ശ്രദ്ധേയമായ കാര്യം ആരെയെങ്കിലും ബുർഖ ധരിപ്പിക്കാൻ ആരെങ്കിലും നിർബന്ധിച്ചാൽ അവർക്ക് 30,000 യൂറോ പിഴയടയ്‌ക്കേണ്ടി വരുമെന്നതാണ്.

ഭീകരാക്രമണം കൊണ്ട് അനേകം പേരുടെ ജീവൻ അനേകതം തവണ പൊലിഞ്ഞ ഫ്രാൻസിനെ സംബന്ധിച്ചിടത്തോളം അത്തരമൊരു നിയമ നിർമ്മാണം അവരുടെ നിലനിൽപ്പിന് ആവശ്യമായിരുന്നുവെന്നതാണ് വാസ്തവം. ബെൽജിയത്തിൽ പൊതുസ്ഥലത്ത് ബുർഖ ധരിച്ചിറങ്ങിയാൽ 1378 യൂറോയോ ഏഴ് ദിവസം തടവോ ആണ് നൽകുന്നത്. നെതർലാൻഡ്‌സിൽ അങ്ങനെ ബ്ലാങ്കായുള്ള ഒരു നിരോധനമില്ല എന്നാൽ എതെങ്കിലും ഒരു ഭരണകൂട സ്ഥാപനത്തിന് അത്തരമൊരു തീരുമാനം നടപ്പിലാക്കണമെന്ന് തോന്നിയാൽ അതവർക്ക് നടപ്പിലാക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP