Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുൽ ഗാന്ധി മത്സരിക്കാൻ എത്തുന്നതിന്റെ പേരിൽ പപ്പുമോൻ എന്നുവരെ വിളിച്ച് അധിക്ഷേപിക്കാൻ മാത്രം എങ്ങനെയാണ് ദേശാഭിമാനിയും അതിന്റെ സാംസ്‌കാരിക നായകനായ ചീഫ് എഡിറ്റർ പി രാജീവും അധപതിച്ച് പോയത്? രാഹുൽ അമേഠിയിൽ ബിജെപിയോട് തോൽക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോൾ മോദിയാണോ നേതാവ് എന്ന് കൂടി പറയേണ്ട ബാധ്യത ഉണ്ട്; ന്യൂനപക്ഷ വോട്ട് നഷ്ടമാകുമെന്ന് ഭയന്ന് സിപിഎം വർഗ്ഗീയത വിളമ്പുമ്പോൾ

രാഹുൽ ഗാന്ധി മത്സരിക്കാൻ എത്തുന്നതിന്റെ പേരിൽ പപ്പുമോൻ എന്നുവരെ വിളിച്ച് അധിക്ഷേപിക്കാൻ മാത്രം എങ്ങനെയാണ് ദേശാഭിമാനിയും അതിന്റെ സാംസ്‌കാരിക നായകനായ ചീഫ് എഡിറ്റർ പി രാജീവും അധപതിച്ച് പോയത്? രാഹുൽ അമേഠിയിൽ ബിജെപിയോട് തോൽക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോൾ മോദിയാണോ നേതാവ് എന്ന് കൂടി പറയേണ്ട ബാധ്യത ഉണ്ട്; ന്യൂനപക്ഷ വോട്ട് നഷ്ടമാകുമെന്ന് ഭയന്ന് സിപിഎം വർഗ്ഗീയത വിളമ്പുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നു എന്ന വാർത്ത പുറത്ത് വന്നതോടു കൂടി സിപിഎമ്മുകാർക്ക് വിറളി പിടിച്ചിരിക്കുകയാണ്. ഇന്നലെ മുതൽ സോഷ്യൽ മീഡിയായിൽ മുഴുവൻ രാഹുൽ ഗാന്ധി പരാജയപ്പെടുന്നതിനെ കുറിച്ചും അമേഠിയിൽ പരാജയപ്പെടും എന്ന് ഉറപ്പായതുകൊണ്ട് അവിടെ നിന്ന് ഓടിയൊളിച്ചതിനെ കുറിച്ചുമാണ് സിപിഎമ്മുകാരുടെ പ്രസ്താവനകളും ഫേസ്‌ബുക്ക് പോസ്റ്റുകളും. സോഷ്യൽ മീഡിയായിലെ അന്തം കമ്മികൾ മാത്രമല്ല കേരളത്തിലെ അറിയപ്പെടുന്ന നേതാക്കന്മാർ പോലും രാഹുൽ ഗാന്ധി വധം നിർലോഭം തുടരുകയാണ്. ഇന്ന് അതിന്റെ ഏറ്റവും ഞെട്ടിക്കുന്ന രൂപം പുറത്ത് വന്നു. സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ എഡിറ്റോറിയലാണത്.

ആ ദേശാഭിമാനിയുടെ എഡിറ്റോറിയൽ എഴുതിയിരിക്കുന്നത് എറണാകുളത്തെ സിപിഎമ്മിന്റെ സ്ഥാനാർത്ഥിയും സിപിഎമ്മിന്റെ ഭൗതിക ജാഡകളുടെ ഒളിഞ്ഞിരിക്കുന്ന മുഖവുമായ പി. രാജീവാണ്. എങ്ങനെയാണ് മറ്റുള്ളവരോട് സംവദിക്കേണ്ടത് എന്ന് സാക്ഷാൽ നരേന്ദ്ര മോദിയേപ്പോലും പഠിപ്പിച്ച സൗമ്യനായ ബുദ്ധിജീവിയായ പി.രാജീവ് ചീഫ് എഡിറ്ററായ പത്രത്തിന്റെ എഡിറ്റോറിയലിന്റെ തലക്കെട്ടിൽ ഇന്ത്യയുടെ പ്രധാനമന്ത്രി ആകണം എന്ന് ഇവിടത്തെ പ്രതിപക്ഷ കക്ഷികൾ ആഗ്രഹിക്കുന്ന കോൺഗ്രസ് എന്ന നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അധ്യക്ഷനെ അഭിസംബോധന ചെയ്തിരിക്കുന്നത് പപ്പുമോൻ എന്നാണ്.

പപ്പുമോൻ സ്‌ട്രൈക്ക് എന്നാണ് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ ദേശാഭിമാനി വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ സംഘപരിവാറുകാർ ഉയർത്തിക്കൊണ്ട് വന്ന പദമാണ് പപ്പുമോൻ എന്നത്. അതായത് ബുദ്ധി തീരെയില്ലാത്ത ഒരു മനുഷ്യൻ എന്നർത്ഥം. ഏതാനും മാസങ്ങൾക്ക് മുൻപ് ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് രാഹുൽ ഗാന്ധി ഒരു മാസ് റീഎൻട്രി നടത്തിയപ്പോൾ രാഹുലിനെ സ്തുതിച്ചുകൊണ്ടും പുകഴ്‌ത്തിക്കൊണ്ടും സോഷ്യൽ മീഡിയായിൽ ഗീതകൾ രചിച്ച സൈബർ ന്യായീകരണ തൊഴിലാളികൾ വരെ വീണ്ടും അതൊക്കെ മറന്ന് രാഹുൽ ഗാന്ധിയെ പപ്പുമോൻ എന്ന് വിളിക്കുന്നു.

അങ്ങനെ രാഹുൽ ഗാന്ധിയെ അവർ അഭിസംബോധന ചെയ്യുന്നത് രാഹുലിന്റെ ഏതെങ്കിലും പ്രവൃത്തിയിലെ മണ്ടത്തരം ചൂണ്ടിക്കാട്ടിയോ ഏതെങ്കിലും അഭിപ്രായത്തിലെ മഠയത്തരം ചൂണ്ടിക്കാട്ടിയോ അല്ല. കേരളത്തിലെ ഒരു മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചു എന്ന ഒറ്റക്കാരണം കൊണ്ടാണ് സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായ പി. രാജീവ് എഴുതിയത് എന്ന് നമ്മൾ വിശ്വസിക്കേണ്ട എഡിറ്റോറിയലിൽ രാഹുൽ ഗാന്ധി അമേഠിയിൽ തോൽക്കും എന്ന് ഉറപ്പിച്ച് പറയുന്നു. അതായത് നരേന്ദ്ര മോദിയുടെ വലം കൈയായ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അമേഠിയിൽ രാഹുൽ ഗാന്ധിയെ തോൽപ്പിക്കും എന്ന് ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ പറയുന്നു. പി.രാജീവ് പറയുന്നു...പിണറായി വിജയൻ പറയുന്നു.

സിപിഎം തന്നെ പറയുന്നു. ഈ പാർട്ടിയുടെ സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനും ഈ പാർട്ടിയുടെ മുഖ്യമന്ത്രിയായ പിണറായി വിജയനും ഇന്നലെ മുതൽ ഉറക്കെ പ്രഖ്യാപിക്കുന്നത് രാഹുൽ ഗാന്ധി അമേഠിയിൽ തോൽക്കും എന്നാണ്. അതായത് അവർക്ക് താൽപര്യം രാഹുൽ ഗാന്ധിയേക്കാൾ സ്മൃതി ഇറാനിയോടും നരേന്ദ്ര മോദിയോടുമാണ് എന്നർത്ഥം. നരേന്ദ്ര മോദിയും ബിജെപിയും സ്മൃതി ഇറാനിയുമൊക്കെ വിജയക്കും എന്ന് പരസ്യമായി പറയണമെങ്കിൽ പിണറായി വിജയനും പി.രാജീവും ദേശാഭിമാനിയുമൊക്കെ എത്ര രൂപയുടെ ക്വട്ടേഷൻ ബിജെപിയോട് എടുത്തിട്ടുണ്ട് എന്നൊരു സാധാരണക്കാരൻ ചോദിച്ചാൽ അത്ഭുതപ്പെടരുത്.

ബിജെപിയോട് പോരടാനാണെങ്കിൽ എന്തിനാണ് അവർ കേരളത്തിൽ എത്തിയത് എന്നാണ് സിപിഎമ്മിന്റെ ചോദ്യം. ബിജെപിയോട് പോരാടുന്നതിന് വേണ്ടി അമേഠിയിൽ ബിജെപിയുടെ ഏറ്റവും മിടുക്കിയായ സ്ഥാനാർത്ഥിയ്‌ക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നുണ്ട്. ഫാസിസത്തിനെതിരെയുള്ള പോരാട്ടമായി അതിനെ രാഹുൽ ഗാന്ധി കാണുന്നെങ്കിൽ കൊലപാതകത്തിനെതിരെയുള്ള പോരാട്ടമായിട്ടായിരിക്കാം കേരളത്തിലേക്ക് രാഹുൽ ഗാന്ധി എത്തിയത്. അഭിപ്രായം പറയുന്നവരെ കൊന്നു തള്ളുന്ന സിപിഎം ഫാസിസവും സംഘപരിവാർ ഫാസിസം പോലെ തന്നെ എതിർക്കപ്പെടേണ്ടതാണ് എന്ന് രാഹുൽ ഗാന്ധിയ്‌ക്കോ കോൺഗ്രസിനോ തോന്നിയാൽ അതിനെ കുറ്റം പറയാൻ നിങ്ങൾക്ക് എങ്ങനെയാണ് കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP