Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹിയിൽ കൊല്ലപ്പെട്ട 43 പേരെ ഹിന്ദുവെന്നോ മുസൽമാനെന്നോ വിളിക്കേണ്ട; അവരെല്ലാം നിരാലംബരായ പാവം മനുഷ്യ ഇരകളാണ്; കൊല കത്തിയുമായി ഇറങ്ങിയവരും മുസ്ലീമുകളോ ഹിന്ദുക്കളോ അല്ല; അവരൊക്കെ കൊലപാതകം കച്ചവടമാക്കി ജീവിക്കുന്ന ക്രിമിനലുകളാണ്; ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ഹിന്ദുവിന്റെയോ മുസൽമാന്റേയോ പേരിൽ കണ്ണീരൊഴുക്കിയാൽ അങ്ങനെയാവണമെന്നുണ്ടോ?

മറുനാടൻ ഡെസ്‌ക്‌

താനും ദിവസങ്ങൾ നീണ്ട കലാപത്തിന് ശേഷം ഡൽഹി ശാന്തമായിരിക്കുന്നു എന്ന വാർത്ത ഏതൊരു ദേശസ്‌നേഹിയേയും ആഹ്ലാദിപ്പിക്കുന്നതാണ്. ആ ആശ്വാസത്തിന്റെ ആയുസ് കുറയ്ക്കുന്നു. 45 പച്ചജീവനുകൾ കലാപകാരികൾ കൊത്തിയെടുത്തപ്പോൾ അനേകായിരം വീടുകളും കിടപ്പാടങ്ങളും സ്ഥാപനങ്ങളും അഗ്നിയിൽ വെന്തുരുകിയിരിക്കുന്നു. കൊല്ലപ്പെട്ടതും കൊന്നതും മുസ്ലിമാണോ ഹിന്ദുവാണോ എന്നതിന്റെ കണക്കെടുപ്പാണ് പലരും നടത്തുന്നത്.

കൊല്ലപ്പെട്ടവരെല്ലാം മുസ്ലിമുകളും അഗ്നിക്കിരയായവയെല്ലാം മുസ്ലിമുകളുടേതുമാണ് എന്ന് സ്ഥാപിക്കാൻ ഒരു കൂട്ടരും. കൊല്ലപ്പെട്ടവരിൽ കുറച്ച് പേരെങ്കിലും ഹിന്ദുക്കളും കൊള്ളയടിക്കപ്പെട്ടതിൽ കുറച്ച് സ്ഥാപനങ്ങൾ എങ്കിലും ഹിന്ദുക്കളുടേത് എന്ന് സ്ഥാപിക്കാൻ മറുകൂട്ടരും ശ്രമിക്കുന്നു. എന്നാൽ ഒരു കാര്യം തീർത്ത് പറയാം.കൊല്ലപ്പെട്ടവരോ കൊന്നവരോ ഹിന്ദുക്കളോ മുസ്ലിങ്ങളോ അല്ല, കൊല്ലപ്പെട്ടവരെല്ലാം ചേരികളിൽ താമസിക്കുന്ന സാധാരണക്കാരായ പച്ച മനുഷ്യരാണ്. ഒരു ഇന്റലിജൻസ് ഓഫീസർ അല്ലാതെ മറ്റാരുടേയും മൃതദേഹം പുറത്തുവരുമ്പോൾ അവരെല്ലാം അസാധാരണ മനുഷ്യരോ നേതാക്കളോ അല്ലെന്ന് വ്യക്തമാകുന്നു. എല്ലാവരും ഉപജീവനത്തിന് വേണ്ടി കഷ്ടപ്പെടുന്ന സാധാരണക്കാരായ മനുഷ്യരാണ്. അവരിൽ ഹിന്ദുക്കളും മുസ്ലിമുകളുമുണ്ട്. ഒരുപക്ഷേ ഹിന്ദുവും മുസ്ലിമുമല്ലാത്ത മറ്റൊരു മതക്കാരനുമുണ്ടാകും.

ഇവരാരും ഏതെങ്കിലും ഒരു കലാപത്തിന് ഇറങ്ങി പുറപ്പെട്ടവരല്ല. അവരുടെ വസ്ത്രം കൊണ്ടോ നിറം കൊണ്ടോ, നിർഭാഗ്യകരമായ ഒരു സാഹചര്യത്തിൽ എത്തപ്പെട്ടതുകൊണ്ടോ നിഷ്ഠൂരം വധിക്കപ്പെട്ട പാവങ്ങളാണ്. കൊല്ലപ്പെട്ടവരുടെ വിധവകളും ബന്ധുക്കളും മാതാപിതാക്കളും വിലപിക്കുന്നതിന്റേയും മോർച്ചറിയുടെ മുന്നിലിരുന്ന് കൊണ്ട് അവിടെ കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങളിൽ എന്റെ ഭർത്താവോ എന്റെ മകനോ ഇല്ലെന്ന് ആശ്വസിക്കുന്നതിന് വേണ്ടി കണ്ണീര് ഒലിപ്പിക്കുന്നതിന്റേയും ചിത്രങ്ങൾ പുറഡത്തുവരുമ്പോൾ എങ്ങനെയാണ് അത് ഹിന്ദുവാണ് മുസൽമാനാണ് എന്നൊക്കെ പറയാൻ കഴിയുന്നത്.

ഒരുനേതാവും ഈ കലാപത്തിൽ കൊല്ലപ്പെട്ടിട്ടില്ല. ഒരു അറിയപ്പെടുന്ന വ്യക്തിയും ഈ കലാപത്തിൽ കൊല്ലപ്പെട്ടിട്ടില്ല. എന്നിട്ടും ഹിന്ദുവിനെ കൊന്നു എന്നും മുസൽമാനെ കൊന്നു എന്നും അവകാശവാദം ഉയർത്തുന്നവർ കൊലയ്ക്ക് കൂട്ട്‌നിന്നവരും കൊലയ്ക്ക് നേതൃത്വം കൊടുത്തവരാണോ എന്ന് വിസ്മരിക്കരുത്.

ബി.ബി.സിയുടെ ഒരു ന്യൂസ് റിപ്പോർട്ട് എന്റെ ശ്രദ്ധയിൽപ്പെട്ടു. അവർ ഡൽഹി കലാപത്തിന്റെ ഭീതതിമായ മുഖം പുറംലോകത്ത് എത്തിച്ചതിൽ വിജയിച്ചു എന്ന് ആദ്യം തന്നെ പറയട്ടെ. പക്ഷേ ഹിന്ദുക്കൾ കൂട്ടത്തോടെ മുസ്ലിമുകളെ കൊന്നൊടുക്കുന്നു എന്ന ബി.ബി.സിയുടെ നിഗമനം ശുദ്ധവിഡ്ഢിത്തമാണ്. ഒരു ഹിന്ദുവും ഒരു മുസൽമാനേയും കൊല്ലാൻ രംഗത്തിറങ്ങിയിട്ടില്ല. ഒരു മുസൽമാനും ഒരു ഹിന്ദുവിനെ കൊല്ലാനും രംഗത്തിറങ്ങിയിട്ടില്ല. എത്രയോ ഇടങ്ങൾ മുസൽമാന്റെ ജീവിതം കാക്കുന്നതിന് വേണ്ടി ഹിന്ദുക്കൾ കൈകോർത്ത് നിന്നതിന്റെ ചിത്രം നമ്മൾ കണ്ടു. (ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണരൂപം വീഡിയോ കാണാം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP