Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ഒരു വർഷം കഴിയുമ്പോൾ ഒരു സംസ്ഥാനത്തിന്റെ അധികാരം പിടിക്കുക;മൂന്നാമത്തെ ടേമിലും അനായാസം വിജയിച്ചു കയറുക;അതും കാശു കൊടുക്കാൻ വ്യവസായികളോ പിന്തുണയ്ക്കാൻ മാധ്യമങ്ങളോ വിവരങ്ങൾ നൽകാൻ പൊലീസോ ഇല്ലാതെ:പടരുന്ന ആം ആദ്മി വിപ്ലവവും കെടാതെ തെളിഞ്ഞു നിൽക്കുന്ന കെജ്രിവാൾ വെളിച്ചവും കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും കണ്ണു തുറപ്പിക്കട്ടെ...

മറുനാടൻ ഡെസ്‌ക്‌

ൽഹിയുടെ ഭരണം മൂന്നാംവട്ടവും അരവിന്ദ് കെജ്രിവാളും ആം ആദ്മിയും പിടിക്കുമ്പോൾ ഇന്ത്യയിലെ സകല ജനാധിപത്യ വിശ്വാസികളും ആഹ്ലാദത്തിലാണ്. മറ്റൊന്നു കൊണ്ടുമല്ല. അര നൂറ്റാണ്ടിലധികം രാജ്യം ഭരിച്ച് അഴിമതിയുടെ പേരിൽ പുറംതള്ളപ്പെട്ട കോൺഗ്രസിന് തിരിച്ചുവരാൻ പറ്റുന്ന ഒരു സാഹചര്യം ഇല്ലാതിരിക്കവേ കിട്ടിയ ഗ്യാപ്പ് വേണ്ടരീതിയിൽ ഉപയോഗിച്ച് ബിജെപി എന്ന പാർട്ടി സർവാധികാരികളായി മാറിക്കൊണ്ടിരിക്കുമ്പോൾ ചോദ്യം ചെയ്യാൻ പോലും കെൽപുള്ള ഒരു പ്രതിപക്ഷം ഈ രാജ്യത്തെ ജനാധിപത്യ സമൂഹത്തിൽ ഇല്ലല്ലോ എന്ന് കരുതി നിരാശപ്പെട്ടിരിക്കുന്നവർക്ക് ലഭിച്ച അപൂർവമായ സ്വത്താണ് കെജ്രിവാൾ.

Stories you may Like

അധികാരത്തിന്റേയും പണത്തിന്റേയോ കോർപറേറ്റ് സംവിധാനങ്ങളുടേയോ, പൊലീസിന്റേയോ ഒന്നും സഹായമില്ലാതെ എട്ട് വർഷം കൊണ്ട് ഒരു പാർട്ടി ഉണ്ടാക്കിയെടുക്കുകയും. ജനങ്ങളുടെ വിശ്വാസവും അവർ നൽകുന്ന പിച്ചപ്പണവും മാത്രം ആധാരമാക്കി മാറ്റുകയും ചെയ്ത ഒരു നേതാവിന്റെ വിജയഗാഥയാണ് ഡൽഹിയിൽ കാണുന്നത്.

ആം ആദ്മിയുടേയും കെജ്രിവാളിന്റേയും വിജയം ജനാധിപത്യത്തിന്റെ ശക്തിയും സ്രോതസുമാണ്. വെറും എട്ട് വർഷം മുൻപ് 2012്ൽ ഒരു സർക്കാർ ഉഇദ്യോഗസ്ഥൻ തന്റെ ജോലി ഉപേക്ഷിച്ച് കൊണ്ട് ഒരു നാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പഠിക്കുന്നതിന് വേണ്ടി രൂപം കൊടുത്ത പാർട്ടിയാണ് ആം ആദ്മി. അതിന്റെ പേരിന് പോലും ഒരു സൗകുമാര്യമുണ്ടായിരുന്നു. സാധാരണക്കാരന്റെ പാർട്ടി എന്ന് അർത്ഥം വരുന്ന ആം ആദ്മി എന്ന് പേരു വച്ചുകൊണ്ടായിരുന്നു തുടക്കം. അണ്ണാ ഹസാരെ എന്ന മനുഷ്യാവകാശ പ്രവർത്തകന്റെ തണലിലും ചൂടിലും വടന്ന് വന്ന കെജ്രിവാൾ എന്ന തന്ത്രജ്ഞൻ അതിനെ രാഷ്ട്രീയമായി പരിവർത്തനം ചെയ്തപ്പോൾ ചിരിക്കുകയും പരിഹസിക്കുകയും ചെയ്തവരെ ഒരു വർഷം പിന്നിടുന്നതിന് മുൻപ് ആദ്യം അധികാരത്തിലേറിയത്.

പക്ഷേ കോൺഗ്രസ് എന്ന പാർട്ടിയും ഷീലാ ദിഷിത്ത് എന്ന നേതാവും നിവർത്തികേട് കൊണ്ട് എങ്ങനെയെങ്കിലും ഒരുമാറ്റം വരുത്തണം എന്ന സാഹചര്യം ഒരുക്കി കൊടുത്തതായിരുന്നു ആദ്യത്തെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിത്തറ. പിന്നീട് ആ കോൺഗ്രസിനോട് സഖ്യം ചേർന്ന് കൊണ്ട് അധികാരത്തിലേറിയ കെജ്രിവാളിന് ആത്മാഭിമാനം ഉയർത്തിപ്പിടിച്ച് കൊണ്ട് ആ അധികാരം ഉപേക്ഷിക്കാൻ തന്റേടം കാട്ടിയപ്പോൾ കെജ്രിവാൾ എന്ന പോരാളിയുടെ യഥാർത്ഥ ജന്മം ആരംഭിക്കുകയായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റും നേടി ആം ആദ്മി അധികാരത്തിലേറിയപ്പോൾ ഡൽഹിയിലെ ജനങ്ങൾക്ക് പറ്റിയ അബദ്ധം എന്നാണ് കോർപറേറ്റ് മാധ്യമങ്ങളും വ്യവസായ സ്ഥാപനങ്ങളും വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളും പ്രതികരിച്ചത്. എന്നാൽ അഞ്ച് വർഷം കൊണ്ട് ഒരു നാടിന്റെ മുഖഛായ മുഴുവൻ മാറ്റി ജീവിതനിലവാരം ഉയർത്തിക്കൊണ്ട് വീണ്ടും അധികാരത്തിലെത്തുന്നു.

കോർപറേറ്റ് വ്യവസായികളുടേയും മാധ്യമങ്ങളുടേയും പിന്തുണയില്ലാതെ അധികാരം പിടിക്കുക പ്രയാസമാണ് എന്ന് കരുതുന്ന ആരുടേയും സഹായമില്ലാതെ ജനങ്ങളുടെ കയ്യിൽ നിന്നും അവരുടെ അധ്വാനത്തിന്റെ മിച്ചം സംഭാവനയായി പിരിച്ചുകൊണ്ട് അധികാരം പിടിക്കുകയും അത് നിലനിർത്തുകയും ചെയ്തിരിക്കുകയാണ്. ( ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണ രൂപം വീഡിയോ കാണാം.)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP