Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202301Saturday

കൊറോണ പ്രതിരോധത്തിൽ അമ്പേ പാളിപ്പോയ ഇടത് സർക്കാർ സമസ്ത മേഖലകളിലും നടത്തുന്ന നുണ വ്യാപാരം; ടെസ്റ്റിങ് ബോധപൂർവം കുറച്ച് രോഗികളുടെ എണ്ണം നിയന്ത്രിച്ചിട്ടും ചൂണ്ടിക്കാട്ടാൻ മാധ്യമങ്ങളോ പ്രതിപക്ഷമോ; ഇല്ല മെഡിക്കൽ കോളേജിൽ എല്ലാം താറുമാറായിട്ടും വായിൽ പഴം തിരുകി സകലരും;ഏകാധിപതിയുടെ ഭരണത്തിൽ കേരളത്തിൽ സംഭവിക്കുന്ന ദുരന്തങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കേരളത്തെ കോവിഡ് പിടി മുറുക്കിയിരിക്കുകയാണ്. ഒരു രോഗിയും രണ്ട് രോഗിയുമൊക്കെയുണ്ടായിരുന്നപ്പോൾ നമ്മൾ ഭയന്ന് കരുതലോടെ വീട്ടിലിരുന്നെങ്കിൽ ഇപ്പോൾ നമ്മൾ പുറത്തിറങ്ങി രോഗം ചോദിച്ച് വാങ്ങുന്നു. ഔദ്യോഗികമായി തന്നെ ഒരു ദിവസം ആയിരത്തിലധികം രോഗികൾ നമ്മുടെ ശീലമായിക്കഴിഞ്ഞിരിക്കുന്നു. വരും ദിവസങ്ങളിൽ അത് രണ്ടായിരവും മൂവായിരവുമായി വളരുകയും ഒന്നോ ഒന്നരയോ മാസത്തിനകം കേരളത്തിൽ ഒരു ലക്ഷത്തിൽ അധികം രോഗികൾ വരെ ഉണ്ടാവുകയും ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

തിങ്കളാഴ്ചയോടു കൂടി ഒരു പക്ഷെ സമ്പൂർണ ലോക്ക് ഡൗൺ സംഭവിച്ചെന്ന് വരാം. എങ്ങനെയാണ് നമ്മൾ ഇങ്ങനെയായിത്തീർന്നത് എന്ന് ആലോചിക്കേണ്ടതാണ്. കരുതലുള്ള സർക്കാരാണ്. എല്ലാ രോഗങ്ങളെയും തടയാൻ കരുത്തുള്ള സർക്കാരാണ് എന്ന് അവകാശപ്പെട്ടപ്പോഴും രാജ്യത്തെ തന്നെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലേയ്ക്ക് എങ്ങനെയാണ് നമ്മൾ നീങ്ങിയത്. അതേക്കുറിച്ച് ഒരുപാട് ചർച്ചകളും ആലോചനകളും നടന്നു.

ഒന്ന് തീർത്ത് പറയാം. ആദ്യഘട്ടത്തിലെ ഫലപ്രാപ്തിയുള്ള നിലപാടുകൾ മാർക്കറ്റ് ചെയ്ത് വോട്ട് നേടുന്നതിനുള്ള തിരക്കിൽ കൂടുതൽ പ്രതിരോധ പ്രവർത്തനത്തിലേയ്ക്കുള്ള സമയം കളയാൻ നമുക്ക് സാധിച്ചില്ല. സർക്കാരിന് സാധിച്ചില്ല. അത് പ്രതിപക്ഷത്തിന്റെ കുഴപ്പമായി വേണമെങ്കിൽ ിപിഎമ്മിന് പറഞ്ഞുനിൽക്കാം. എന്നാൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നാട്ടുകാർക്കും. എന്നാൽ കൂടുതൽ ഉത്തരവാദിത്തം സർക്കാരിന് തന്നെയാണ്. നാട്ടുകാർ സർക്കാരിനെ വിശ്വസിക്കാത്ത സാഹചര്യം രൂപപ്പെട്ടതുകൊണ്ടാണ് നാട്ടുകാർ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ നിയമലംഘനത്തിനും ലോക്ക് ഡൗൺ ലംഘനത്തിനുമൊക്കെ തുനിഞ്ഞിറങ്ങിയത് എന്നോർക്കുക. നാട് സമ്പൂർണമായി അടച്ചിടേണ്ട സമയത്ത് ഇളവുകൾ കൊടുക്കുകയും ചിലരെ പ്രീണിപ്പിക്കുന്നതിന് വേണ്ടി ചിലരുടെ സമ്പത്ത് സംരക്ഷിക്കുന്നതിനും അനാവശ്യമായ ഇളവുകൾ കൊടുക്കുകയും ഒക്കെ ചെയ്തത് ഈ അവസ്ഥയ്ക്ക് കാരണമായി.

പ്രവാസികളെയും മരുനാട്ടുകാരെയും ഇങ്ങോട്ട് എത്തിക്കുമ്പോൾ അവരിൽ നിന്ന് രോഗം പടരാതിരിക്കാൻ ശ്രദ്ധിക്കാതിരുന്നത് ഈ അവസ്ഥയ്ക്ക് കാരണമായി. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പാവപ്പെട്ട ഗ്രാമങ്ങളിൽ ഈ രോഗമുണ്ടായാല് അത് പടരുന്നതിനുള്ള സാധ്യത കൂടുതലാണ് എന്ന് തിരിച്ചറിഞ്ഞ് അത്തരത്തിലുള്ള പ്രതിരോധ നടപടികൾ എടുക്കുന്നതിൽ പരാജയപ്പെട്ടത് ഈ സാഹചര്യത്തിന് കാരണമായി. ഏറ്റവും ഖേദകരമായ സാഹചര്യം ഈ രോഗത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ദൗത്യം സർക്കാർ നിറവേറ്റുന്നില്ല എന്നതാണ്. ഒരു നാട്ടിൽ രോഗമുണ്ടായാൽ നമുക്ക് എളുപ്പത്തിൽ പറയാം. മാസ്‌ക് ധരിക്കണം, സാമൂഹ്യ അകലം പാലിക്കണം, കൈ കഴുകണം. ഈ മൂന്ന് കാര്യങ്ങൾ. ഒന്നുകൂടി കൂട്ടിച്ചേർക്കാം.

ആവശ്യമില്ലാതെ പുറത്തിറങ്ങരുത് എന്ന്. എന്നാൽ ഇതിന് അപ്പുറത്തേയ്ക്ക് ഈ രോഗം സാമൂഹ്യവ്യാപനമായി മാറുന്നത് തടയേണ്ട ഉത്തരവാദിത്തം സർക്കാർ നിറവേറ്റിയില്ല. മത്സ്യത്തൊഴിലാളികൾക്കിടയിൽ രോഗം വരുന്നതിനുള്ള സാധ്യത നേരത്തെ തിരിച്ചറിഞ്ഞ് അത്തരത്തിലുള്ള സമീപനങ്ങൾ സ്വീകരിക്കാതെ അവരെ മീൻ പിടിക്കുന്നതിനും, മീൻ വിൽക്കുന്നിതും മറ്റു സാധനങ്ങൾ വാങ്ങുന്നതിനും ഒക്കെ അനുവദിച്ചിടത്ത്, അതായത് അവരോട് വേണ്ടായെന്ന് പറയുന്നതിന് മുൻപ് അവർക്ക് ആവശ്യമായ ഭക്ഷണവും മരുന്നുമൊന്നും കൊടുക്കാതെ നടത്തിയ ഇടപെടലിന്റെ ദുരന്തമാണിത്. ഏറ്റവും സങ്കടകരമായ കാര്യം രോഗവ്യാപനത്തിന്റെ ആഴം വ്യക്തമാവാതെയിരിക്കുന്നതിന് വേണ്ടി സർക്കാർ കണക്കുകളിൽ നടത്തുന്ന നാടകമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP