Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതൃത്വത്തിൽ തുടരുമ്പോൾ തന്നെ എഐസിസി അധ്യക്ഷനായി ശശി തരൂരിനെ പരീക്ഷിക്കാൻ ധൈര്യം കാട്ടുമോ? രാജ്യം മുഴുവൻ ഓടി നടന്ന് പരമാവധി ശ്രമിച്ചിട്ടും ഉള്ള സീറ്റ് കുറഞ്ഞെങ്കിൽ രാഹുലിന്റെ നേതൃത്വത്തിന് എന്തോ കുഴപ്പം ഉണ്ടെന്ന് തന്നെയല്ലേ അർത്ഥം? മോദിയെ പോലൊരു കരുത്തനെ നേരിടാൻ അതിനേക്കാൾ കരുത്തനെ തേടുമ്പോൾ തരൂർ അല്ലാതെ മറ്റാരെയാണ് ചൂണ്ടിക്കാണിക്കാനുള്ളത്?

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതൃത്വത്തിൽ തുടരുമ്പോൾ തന്നെ എഐസിസി അധ്യക്ഷനായി ശശി തരൂരിനെ പരീക്ഷിക്കാൻ ധൈര്യം കാട്ടുമോ?  രാജ്യം മുഴുവൻ ഓടി നടന്ന് പരമാവധി ശ്രമിച്ചിട്ടും ഉള്ള സീറ്റ് കുറഞ്ഞെങ്കിൽ രാഹുലിന്റെ നേതൃത്വത്തിന് എന്തോ കുഴപ്പം ഉണ്ടെന്ന് തന്നെയല്ലേ അർത്ഥം? മോദിയെ പോലൊരു കരുത്തനെ നേരിടാൻ അതിനേക്കാൾ കരുത്തനെ തേടുമ്പോൾ തരൂർ അല്ലാതെ മറ്റാരെയാണ് ചൂണ്ടിക്കാണിക്കാനുള്ളത്?

ഷാജൻ സ്‌കറിയ

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം കഷ്ടപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരിൽ പ്രധാനി രാഹുൽ ഗാന്ധി തന്നെയാണ്. കഴിഞ്ഞ രണ്ട് വർഷത്തിൽ അധികമായി രാജ്യമെമ്പാടും നടന്ന് അധികം വിഷയങ്ങൾ ഉയർത്തിക്കൊണ്ട് വരികയും ആ വിഷയങ്ങളിൽ ഉറച്ച് നിന്ന് ശക്തമായ നിലപാടെടുക്കുകയും ചെയ്ത നേതാവാണ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പിന് വേണ്ടി രാഹുൽ ഗാന്ധിയും കോൺഗ്രസും ഒരുങ്ങിയത് പോലെ മറ്റൊരു പാർട്ടിയും ഒരുങ്ങിയിട്ടില്ല എന്നതാണ് വാസതവം. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിച്ചിരുന്ന രാജസ്ഥാൻ മധ്യപ്രദേശ് ചത്തീസ്ഗഡ് തെരഞ്ഞെടുപ്പുകളും ഉത്തർപ്രദേശലേയും ബിഹാറിലേയും ചില ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളും ആ പ്രതീക്ഷ ഇരട്ടിയാക്കുകയും ചെയ്തു.

രാഹുൽ ഗാന്ധിയുടെ അധ്വാനത്തിന് ഫലം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ കൂടി മെച്ചപ്പെട്ട നിലയിൽ എത്താൻ കഴിയുമെന്നും വിശ്വസിച്ചിരുന്നവരാണ് പല ബിജെപികാരും. പക്ഷേ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അത് ചരിത്രത്തിലെ ഏറ്റവും മോശം ഫലമായി മാറി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 44 സീറ്റ് നേടിയ കോൺഗ്രസ് ഇക്കുറി 52 സീറ്റുകളാണ് നേടിയത്. എന്നാൽ ഈ 52 സീറ്റുകൾ കഴിഞ്ഞ തവണത്തേക്കാൾ നിലമെച്ചപ്പെടുത്തി എന്ന് പറയുന്നതിന് ഉതകുന്നതല്ല. കേരളത്തിലും തമിഴ്‌നാട്ടിലും ലഭിച്ച സീറ്റുകളുടെ ബലത്തിലായിരുന്നു 44 എന്നത് 52 ആയത്. തമിഴ്‌നാട്ടിൽ നിന്നും കോൺഗ്രസിന് ലഭിച്ച എട്ട് സീറ്റുകളും ദാനം മാത്രമാണ്. ഡിഎംകെ എന്ന പാർട്ടി രാജ്യത്ത് കോൺഗ്രസ് വരണമെന്ന് ആഗ്രഹിച്ച് വിട്ടുകൊടുത്ത എട്ട് സീറ്റുകൾ.

കേരളത്തിൽ അപ്രതീക്ഷിതമായി 19 സീറ്റുകളും നേടാൻ സാധിച്ചത് ശബരിമല അടക്കമുള്ള വിഷയങ്ങൾ സൃഷ്ടിച്ച അനുരണങ്ങൾ ആണെന്ന് ഓർക്കണം. അതായത് രാഹുലിന്റെ അധ്വാനഫലമായല്ല കേരളത്തിലും തമിഴ്‌നാട്ടിലും കോൺഗ്രസിന് സീറ്റ് കൂടിയത് എന്നർത്ഥം. കേരളവും തമിഴ്‌നാടും കടന്നുള്ള സ്ഥലങ്ങളിലെ കഴിഞ്ഞ വർഷത്തെ സീറ്റുകൾ എടുത്ത് നോക്കിയാൽ കോൺഗ്രസിന്റെ അവസ്ഥ ഇക്കുറി ദയനീയമാണ്. സെമിഫൈനലിൽ കോൺഗ്രസ് വിജയിച്ച മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും വരെ കോൺഗ്രസ് തകർന്നടിഞ്ഞു എന്നത് ഞെട്ടിക്കുന്നതാണ്. ഉത്തർപ്രദേശിൽ എസ്‌പി ബിഎസ്‌പി സഖ്യത്തിന് പാര പണിയാൻ മാത്രമേ കോൺഗ്രസിന്റെ സാന്നിധ്യം ഉപകരിച്ചുള്ളൂ.

ഇതൊക്കെയാണെങ്കിലും രാഹുൽ ഗാന്ധിയും ഇച്ഛാശക്തിയും പ്രയത്‌നവും അംഗീകരിക്കേണ്ടത് തന്നെയാണ്. രാഹുൽ രാജ്യമെമ്പാടും ഓടി നടന്ന് കോൺഗ്രസിനെ കെട്ടിപ്പടുക്കുന്നതിനും പുതിയൊരു തിരിച്ചുവരവിന് അടിത്തറ ഇടുന്നതിനും ശ്രമിച്ചത് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. രാഹുലിന്റെ പ്രസംഗങ്ങൾ അനേകരേ ഉത്തേജിപ്പിച്ചു. രാഹുലിന്റെ സൗമ്യതയും നിഷ്‌കളങ്കതയും അംഗീകരിച്ചേ മതിയാകൂ. എന്നിട്ടും കോൺഗ്രസ് ഇത്രയും ദയനീയമായ ഒരവസ്ഥയിലേക്ക് പോയെങ്കിൽ തീർച്ചയായും ഒരു പുനർവിചിന്തനത്തിന് സമയമായിരിക്കുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ ഇന്ത്യൻ ജനത അംഗീകരിക്കുന്നില്ല എന്ന് തന്നെയാണ് ഈ വിധിയെഴുത്തിൽ നിന്നും വ്യക്തമാവുന്നത്. അങ്ങനെയെങ്കിൽ രാഹുൽ പ്രധാന നേതൃത്വം ഒഴിയേണ്ട ചുമതലയിൽ നിന്ന് എങ്ങനെ ഒഴിഞ്ഞ് മാറും.

രാഹുൽ തന്റെ കടമ നിറവേറ്റുന്നതിന് വേണ്ടി പ്രവർത്തക സമിതിയിൽ രാജിവെയ്ക്കാം എന്ന് പറഞ്ഞെങ്കിലും അതംഗീകരിക്കാത്തതുകൊണ്ട് വേണ്ടെന്ന് വെച്ചിരിക്കുകയാണ്. പക്ഷേ രാഹുൽ കോൺഗ്രസിനെ നയിക്കുന്ന ഉത്തരവാദിത്വം ഒഴിയാതെ തന്നെ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറുന്നതായിരിക്കും ഉചിതം. രാഹുലിന്റെ നേതൃഗുണത്തേയും ഇച്ഛാശക്തിയേയും ഇന്ത്യൻ ജനത അഞ്ചു വർഷമായും ആദരിക്കുന്നില്ലെങ്കിൽ അടുത്ത അഞ്ചു വർഷം കൂടി രാഹുൽനേതൃത്വത്തിൽ തുടർന്നാൽ പ്രത്യേകിച്ചൊന്നും സംഭവിക്കാൻ സാധ്യതയില്ല.  ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP