Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളം ഇക്കുറി കണ്ടത് രാഷ്ട്രീയ പോരാട്ടമായിരുന്നില്ല..മതം തിരിഞ്ഞുള്ള വാശിയേറിയ മത്സരം മാത്രമായിരുന്നു ഭൂരിപക്ഷ വോട്ടുകൾ ചിതറിയപ്പോൾ രാഹുലിനെ ഇറക്കി ന്യൂനപക്ഷ വോട്ട് നേടി ഏറ്റവും വലിയ ജാതി രാഷ്ട്രീയത്തിന് ശ്രമിച്ച സിപിഎമ്മിനെ വെട്ടി നേട്ടം ഉറപ്പാക്കി കോൺഗ്രസ്സ്; മോദി വിരുദ്ധ വികാരവും ശബരിമലയും കത്തിജ്വലിച്ചപ്പോൾ നേട്ടം കൊയ്യുന്നത് യുഡിഎഫും ബിജെപിയും; വോട്ടെടുപ്പിന് ശേഷമുള്ള കേരളം എങ്ങനെയാവും?

കേരളം ഇക്കുറി കണ്ടത് രാഷ്ട്രീയ പോരാട്ടമായിരുന്നില്ല..മതം തിരിഞ്ഞുള്ള വാശിയേറിയ മത്സരം മാത്രമായിരുന്നു ഭൂരിപക്ഷ വോട്ടുകൾ ചിതറിയപ്പോൾ രാഹുലിനെ ഇറക്കി ന്യൂനപക്ഷ വോട്ട് നേടി ഏറ്റവും വലിയ ജാതി രാഷ്ട്രീയത്തിന് ശ്രമിച്ച സിപിഎമ്മിനെ വെട്ടി നേട്ടം ഉറപ്പാക്കി കോൺഗ്രസ്സ്; മോദി വിരുദ്ധ വികാരവും ശബരിമലയും കത്തിജ്വലിച്ചപ്പോൾ നേട്ടം കൊയ്യുന്നത് യുഡിഎഫും ബിജെപിയും; വോട്ടെടുപ്പിന് ശേഷമുള്ള കേരളം എങ്ങനെയാവും?

മറുനാടൻ ഡെസ്‌ക്‌

ഒന്നൊന്നര മാസം മലയാളികൾ ആഘോഷമാക്കിയ തെരഞ്ഞെടുപ്പ് ഉത്സവം കഴിഞ്ഞിരിക്കുന്നു. സ്ഥാനാർത്ഥികൾ ഇന്നും നാളെയും വിശ്രമത്തിലായിരിക്കും. നമ്മളെ പോലുള്ള സാധാരണക്കാർ ഒരു മാസം കൂടി കുശുമ്പും കുന്നായ്മയും പറഞ്ഞുകൊണ്ടിരിക്കും. ഇതുവരെ നമ്മൾ ഇഷ്ടപ്പെട്ട സ്ഥാനാർത്ഥി ജയിക്കുന്നതിന് വേണ്ടിയാണ് സംസാരിച്ചതെങ്കിൽ കുറച്ച് കൂടി ആത്മാർത്ഥതയോടെയായിരിക്കും ഇനി മുതൽ നമ്മൾ സംസാരിക്കുക. പക്ഷേ നമ്മുടെ ആത്മവിശ്വാസവും പ്രതീക്ഷയും നമ്മുടെ സ്ഥാനാർത്ഥിക്ക് വേണ്ടി തന്നെ മുൻപിൽ നിൽക്കും. എന്നാൽ രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ നിരീക്ഷകരും മാധ്യമ പ്രവർത്തകരുമൊക്കെ കുറച്ച് കൂടി യാഥാർത്ഥ്യ ബോധത്തോടു കൂടി വിലയിരുത്തലുകൾ ആരംഭിച്ച് കഴിഞ്ഞു.

ഇപ്പോൾ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് ശതമാനത്ത കുറിച്ച് കൂടിയുള്ള ചർച്ചകൾ കഴിയുമ്പോൾ സ്വാഭാവികമായും വിജയ പരാജയങ്ങളെ കുറിച്ചുള്ള സൂക്ഷമമായ ചർച്ചകൾ തന്നെയാവും നടക്കുക. അതാണ് ഏറ്റവും കുറഞ്ഞത് 12 സീറ്റുകൾ നേടും അത് 15 സീറ്റുകൾ വരെ ആകും എന്ന് അവകാശപ്പെട്ടുകൊണ്ടിരുന്ന സിപിഎം തങ്ങളുടെ ഉറച്ച പ്രതീക്ഷ ആറ് സീറ്റുകളായി കുറച്ചത്. സിപിഎം ഇപ്പോൾ പറയുന്നത് ആറ് സീറ്റുകളിൽ ഉറപ്പായും വിജയിക്കും ആറ് സീറ്റുകൾ കൂടി നേടാൻ ഇടയുണ്ട് എന്നാണ്. അതേപക്ഷം കോൺഗ്രസ് വൃത്തങ്ങളുടെ പ്രതീക്ഷ ഉയർന്നിട്ടുണ്ട്. അവർ പറയുന്നു ഭാഗ്യമുണ്ടെങ്കിൽ ഞങ്ങൾ 20 സീറ്റുകളും നേടുമെന്ന്. കേരളത്തിൽ ഇപ്പോൾ 20 സീറ്റുകളും നേടാൻ കഴിയുന്ന സാഹചര്യം കോൺഗ്രസിന് ഉണ്ടോ? ചർച്ച ചെയ്യപ്പെടേണ്ട ഒരു സാഹചര്യമാണ്.

കഴിഞ്ഞ 60 വർഷക്കാലത്ത് ഒട്ടേറെ സംഭവവികാസങ്ങൾ ഇന്നാട്ടിൽ ഉണ്ടായിട്ടും സിപിഎമ്മിന് 20 സീറ്റുകളിലും തോൽക്കേണ്ടി വന്നിട്ടില്ല. മുസ്ലിം ലീഗിന്റെ കോട്ട കൊത്തളങ്ങൾ വരെ വീണു പോവുകയും 18 സീറ്റുകളിലും എൽഡിഎഫ് വിജയിക്കുകയും ചെയ്ത ചരിത്രം നമുക്കുണ്ട് എന്ന് മറക്കരുത്. ഈ തിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് പാറ്റേണിലെ വ്യതിയാനവും സാമുദായികമായ ധ്രുവീകരണവും ചർച്ച ചെയ്യുകയാണെങ്കിൽ എന്തും സംഭവിക്കാവുന്ന സാഹചര്യമാണുള്ളത്. 20-20 എന്ന കോൺഗ്രസിന്റെ ആഗ്രഹം പോലും ചിലപ്പോൾ തള്ളിക്കളയാൻ പറ്റി എന്ന് വരില്ല. അതൊരു വിദൂര സാധ്യത മാത്രമാണെങ്കിൽ കൂടി. അതിന് ഏറ്റവും മികച്ച ഉദാഹരണം ആറ്റിങ്ങൽ എന്ന സിപിഎമ്മിന്റെ ഉറച്ച കോട്ടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ഏതാണ്ട് 70,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ സമ്പത്ത് വിജയിച്ചത്.

അതിന് മുൻപ് വളരെ കുറച്ച് ഭൂരിപക്ഷം മാത്രമായിരുന്നിടത്ത് നിന്നാണ് സമ്പത്ത് 70,000ലേക്ക് ഭൂരിപക്ഷം വർധിപ്പിച്ചത്. എന്നാൽ സമ്പത്തിനെ നേരിടാൻ എത്തിയിരിക്കുന്ന അടൂർ പ്രകാശ് എന്ന കോന്നി എംഎൽഎയുടെ ആത്മവിശ്വാസവും, അവസാന നിമിഷം സിപിഎമ്മിന്റെ ഉറച്ച 53000 വോട്ടുകൾ കള്ളവോട്ടിന്റെ പേരിൽ തടയാൻ കോൺഗ്രസിന് കഴിഞ്ഞതും ഒക്കെ ആറ്റിങ്ങലിൽ പോലും അത്ഭുതം സംഭവിപ്പിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. ആറ്റിങ്ങലിനേക്കാൾ ഉറച്ച കോട്ടയായി സിപിഎം വിലയിരുത്തുന്ന പാലക്കാട്ടെ സ്ഥിതിയും അങ്ങനൊക്കെ തന്നെയാണ്. ബിജെപിയുടെ സ്ഥാനാർത്ഥി നേടുന്ന കൂടിയ വോട്ടുകളും മണ്ണാർകാട് എംഎൽഎ ശശിക്ക് എം.ബി രാജേഷ് എന്ന സിപിഎം സ്ഥാനാർത്ഥിയോടുള്ള വിരോധവും ഒരുപക്ഷേ വിനയായി മാറിയെന്ന് വരാം.

ഇങ്ങനെ ഓരോ മണ്ഡലവും എടുത്ത് പരിശോധിക്കുന്നതിന് മുൻപ് ഈ തിരഞ്ഞെടുപ്പിൽ നിർണായകമായി മാറിയ രണ്ട് ഘടകങ്ങൾ തന്നെ ചർച്ച ചെയ്യേണ്ടതുണ്ട്. അനേകം വിഷയങ്ങൾ എടുത്ത് കാണിക്കാനുണ്ടെങ്കിലും പിണറായി വിജയന്റെ ഭരണ നേട്ടങ്ങൾ ഒക്കെ തള്ളിക്കളയാൻ കഴിയില്ലെങ്കിലും ഈ തിരഞ്ഞെടുപ്പിനെ ബാധിച്ചത് രണ്ടേ രണ്ട് വിഷയങ്ങളാണ് എന്ന് മറക്കരുത്. അത് ശബരിമലയും രാഹുൽ ഗാന്ധിയുമായിരുന്നു. ശബരിമലയിൽ ആചാരങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ബിജെപിയും കോൺഗ്രസും രംഗത്തിറങ്ങുകയും ആചാരം ലംഘിക്കുന്നതിന് വേണ്ടി സിപിഎം ശപഥം ചെയ്യുകയും ചെയ്തത് തന്നെയാണ് പ്രധാനപ്പെട്ട വിഷയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP