Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അസാമിലെയും മറ്റു സംസ്ഥാനങ്ങളിലെയും കേസുകൾ രണ്ടായി പരിഗണിക്കുന്നത് തന്നെ സുപ്രീം കോടതി എന്തു ചിന്തിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്; എൻപിആറിന് പോലും സ്റ്റേ അനുവദിക്കാതിരുന്നതോടെ പ്രതിഷേധങ്ങൾ ഒക്കെ വെറുതെയാകുമെന്ന് തന്നെ സൂചന; ഇന്നത്തെ സുപ്രീം കോടതി ഇടപെടൽ പൗരത്വ ഭേദഗതി വിഷയത്തിൽ ആർക്കാണ് അനുകൂലമായത്?

മറുനാടൻ മലയാളി ബ്യൂറോ

പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവർ കാത്തിരുന്ന ദിവസമായിരുന്നു ജനുവരി 22. സുപ്രീംകോടതി പരിഗണനയിൽ 141 ഹർജികൾ എത്തുകയും അവയെല്ലാം തത്കാലക്കേ് സ്റ്റേ ഏർപ്പെടുത്തണമെന്ന് ഈആവശ്യപ്പെടുകയും ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആവശ്യപ്പെടുകയും ചെയ്തപ്പോൾ അങ്ങനെയായിരിക്കും വിധിയെന്ന് ഹർജി കൊടുത്തവരും അവരെ പിന്തുണയ്ക്കുന്നവരും പ്രതീക്ഷിക്കുന്നതിൽ തെറ്റൊന്നുമില്ല.

പക്ഷേ സുപ്രീംകോടതി ഇന്ന് ആ ഹർജികളുടെ പ്രാഥമികവാദം പോലും കേൾക്കാതെ അതിന്റെ ഭാവിയെക്കുറിച്ച് ഒരു വാക്ക് പറയുകയുണ്ടായി. എന്താണ് ചെയ്യാൻ പോകുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനയോട് കൂടിയാണ് കോടതി കേസ് മാറ്റി വച്ചത്. അഞ്ചംഗ ഭരണഘടനാ ബഞ്ചിലേക്ക് കേസ് വിട്ടേക്കുമെന്ന സൂചന ചീഫ് ജസ്റ്റിസ് അരവിന്ദ് ബോബ്‌ഡേ നൽകിയപ്പോഴും പൗരത്വഭേദഗതി നിയമം സ്റ്റേ ചെയ്യുന്നതിനോ എൻ.പി.ആർ.അടക്കമുള്ള നടപടി ക്രമങ്ങൾ നീട്ടിവയ്ക്കുന്നതിനോ കോടതി തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ന് സുപ്രീകോടതിയിൽ സംഭവിച്ചതൊക്കെ ഭരണഘടനയുടെ സംരക്ഷണത്തിന് അനുകൂലമെന്നും പ്രതിഷേധക്കാരുടെ പ്രതീക്ഷയ്ക്ക് അംഗീകാരം എന്നുമൊക്കെ ചിലർ വാചകം അവിടക്കുന്നുണ്ടെങ്കിലും പ്രതിഷേധക്കാർക്ക് സുപ്രീംകോടതി നൽകിയത് നിരാശമാത്രമാണ് എന്ന നിഗമനത്തിൽ എത്തേണ്ടിവരും.

ഭരണഘടനാ വിരുദ്ധമെന്ന് ഒരു സുപ്രഭാതത്തിൽ പ്രഖ്യാപിക്കാൻ സുപ്രീംകോടതിക്ക് കഴിയുകയില്ലാ എന്ന് എല്ലാവർക്കും അറിയാമായിരുന്നു. എന്നാൽ ഭരണഘടനാ വിരുദ്ധമെന്ന ആശങ്ക ചിലരെങ്കിലും ഉയർത്തിപ്പിടിക്കുമ്പോൾ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുന്നതിന് സ്റ്റേ നൽകുമെന്നും സെൻസസിനോട് ഒപ്പം ആരംഭിച്ചിരിക്കുന്ന ജനസംഖ്യാ രജിസ്റ്റർ നിർത്തിവയ്ക്കുമെന്നും ചിലരെങ്കിലും കണക്കാക്കുന്നു.
എന്നാൽ സുപ്രീംകോടതി വിധി വ്യക്തവും ശക്തവുമാണ്.

കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ച് പാർലമെന്റ് അംഗീകാരം നൽകി രാഷ്ട്രപതി ഒപ്പുവച്ച് ഗസ്റ്റിൽ വിജ്ഞാപനം നൽകിയ ഒരു നിയമം നിർത്തിവയ്‌ക്കേണ്ട ഒരു സാഹചര്യവും ഉണ്ട് എന്ന് സുപ്രീംകോടതിക്ക് തോന്നിയില്ല. മാത്രമല്ല ഏതാണ്ട് പത്തുകൊല്ലം മുൻപ്വ ആരംഭിച്ച ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ ഇപ്പോൾ ഒരു ഇടപെടൽ നടത്തേണ്ട ആവശ്യമുണ്ടെന്നും സുപ്രീംകോടതിക്ക് തോന്നിയില്ല.

കേന്ദ്ര സർക്കാരിനായി ഹജരായ അറ്റോർണി ജനറൽ 141 ഹർജികൾ ഉണ്ടെന്ന് ഇരിക്കെ കേന്ദ്ര സർക്കാർ രേഖകൾ സമർപ്പിച്ചത് 60 പേർ മാത്രമാണെന്നാണ്. ഈ 60 പേരുടേയും വിശദാംശങ്ങൾ പരിശോധിക്കുന്നതിന് സമയം തികഞ്ഞില്ല. അതുകൊണ്ട് പരിശോധിക്കുന്നതിന് വേണ്ടി സമയം ആവശ്യപ്പെടുകയായിരുന്നു.

അങ്ങനെയാണ് സുപ്രീംകോടതി നാലാഴ്ച സമയം നീട്ടിക്കൊടുത്തത്. സുപ്രീംകോടതിയുടെ ചില പരാമർശങ്ങൾ ഈ വിഷയത്തിൽ കോടതി എടുക്കുന്ന സമീപനത്തിന്റെ സൂചനകളുണ്ട്. രാജ്യത്തെ ഒരു ഹൈക്കോടതിയും ഈ വിഷയവുമായി ബന്ധപ്പെട്ട കേസുകളൊന്നും സ്വീകരിക്കരുതെന്ന നിർദ്ദേശം വയ്ക്കുന്നു.വീഡിയോ പൂർണരൂപം ഇൻസ്റ്റന്റ് റെസ്‌പോൺസിൽ കാണാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP