Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

പെണ്ണുങ്ങൾ മുഷ്ടി ചുരുട്ടിയാൽ കാൽക്കീഴിലെ മണ്ണൊലിക്കുമെന്ന് ഭയപ്പെടുന്ന കാന്തപുരം ഉസ്താദുമാരെ എടുത്ത് കോ##*** ത്തിൽ വയ്ക്കാൻ പിണറായി വിജയന് അൽപം പോലും ഉളുപ്പില്ലെ?സ്ത്രീകൾ സമരത്തിന് ഇറങ്ങുന്നത് കാണുമ്പോൾ ഞെട്ടിത്തരിച്ചെന്ന് വീമ്പിളക്കുന്ന ഉസ്താദുമാരാണോ ഭരണഘടന കാവൽക്കാരായി രംഗത്തിറങ്ങുന്നത്?പള്ളികളിൽ നിങ്ങൾ വായിച്ച ഭരണഘടന ആമുഖത്തിൽ എവിടെയായിരുന്നു ഈ ഉദ്ബോധനമൊക്കെ?

മറുനാടൻ ഡെസ്‌ക്‌

കഴിഞ്ഞ ഏതാനം ആഴ്ചകളായി ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കുന്നതിനായി കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാർ കക്ഷി ഭേദമന്യേ തെരുവിലിറങ്ങിയിരിക്കുകയാണ്. അവർ കേരളത്തിന്റെ ചരിത്രത്തിലാധ്യമായി ഒരു റിപ്പബ്ലിക്ക് ദിനത്തിൽ പള്ളികളിൽ പോലും ഭരണഘടനയുടെ ആമുഖം വായിച്ചു. പള്ളികളിലെ മൈക്കുകളിലൂടെ ഭരണഘടനയുടെ ആമുഖം ഉയർന്ന് കേൾക്കുന്നത് ഇന്ത്യാക്കാരൻ എന്ന നിലയിൽ എനിക്കും എന്നെ കേൾക്കുന്ന സകലർക്കും അഭിമാനം നൽകുന്നതാണ്. ഇന്ത്യയിലെ സകലരും തുല്യരാണ്, സകലരേയും തുല്യരായി കരുതണം, ആരെങ്കിലും ഒരാൾ തുല്യനല്ല എന്ന് ആർക്കെങ്കിലും തോന്നിയാൽ അത് തോന്നുന്നവരുടെ മനോനിലയുടെ പ്രശ്‌നമാണ് എന്ന് അവർ പ്രഖ്യാപിക്കുന്നു.

Stories you may Like

അങ്ങനെ ഭരണഘടനയുടെ ആമുഖം പള്ളികളിൽ വായിക്കുകയും ഇന്ത്യക്കാരനെന്ന് അഭിമാനപൂർവം കോൾമയിർ കൊള്ളുകയും ചെയ്തവരിൽ ഒരാളാണ് ഒരു വിഭാഗം മുസ്ലിം സമൂഹത്തിന്റെ ആരാധ്യനായ നേതാവ് കാന്തപുരം മുസ്ലിയാർ. കാന്തപുരം അബുബക്കർ മുസ്ലിയാരും ഭരണഘടനാ സംരക്ഷണത്തിന് വേണ്ടിയുള്ള യുദ്ധത്തിൽ ഇറങ്ങി പുറപ്പെട്ടിരിക്കുന്നു. പക്ഷേ ആ മഹാനായ ഭരണഘടനാ സംരക്ഷകൻ ഇന്ന് പറഞ്ഞത് മുഷ്ടി ചുരുട്ടിയും മുദ്രാവാക്യം വിളിച്ചും പെ്ണ്ണുങ്ങൾ തെരുവിലിറങ്ങണ്ട എന്നാണ്.

അതായത് മുദ്രാവാക്യം വിളിയും മുഷ്ടി ചുരുട്ടലും ഭറണഘടനാ സംരക്ഷണവുമെല്ലാം ഞങ്ങൾ ആണുങ്ങൾ മാത്രം നോക്കിയാൽ മതിയെന്നും നിങ്ങൾ പെണ്ണുങ്ങൾ കണക്കിന് പെറ്റുകൂട്ടികൊണ്ട് ഞങ്ങൾ ഉണ്ടാക്കുന്നത് തിന്നുകൊണ്ട് വീട്ടിലിരുന്നാൽ മതിയെന്ന് ഒരു മതാചാര്യൻ പ്രസംഗിക്കുന്നു. ഇത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമല്ല. അദ്ദേഹത്തിന്റെ അതേ സംഘടനയുടെ മറ്റൊരു രൂപമായ ഇ.കെ വിഭാഗത്തിന്റെ തലവനും ഇത് പറഞ്ഞിട്ടുണ്ട്. അമ്പലക്കാടൻ എന്ന ഉസ്താദ് പറഞ്ഞത് പുരുഷനും സ്ത്രിയും ഒരുമിച്ച് മുദ്രാവാക്യം ഉയർത്തിക്കൊണ്ട് തെരുവിലിറങ്ങുന്നത് കണ്ടപ്പോൾ ഞെട്ടിപ്പോകും എന്നാണ്.

അതായത് സ്ത്രീകൾ സംരക്ഷിച്ച് പൊതിഞ്ഞ് സൂക്ഷിക്കേണ്ട വസ്തുക്കൾ മാത്രമാണെന്നും തെരുവിലിറങ്ങേണ്ടത് പുരുഷന്മാരാണെന്നും വാദിക്കുന്നു. ഓർക്കുക ഇവർ സമരം ചെയ്യുന്നത് നാളെ ഞങ്ങളെ ഈ നാട്ടിൽ നിന്ന് ഇറക്കി വിടും ഞങ്ങളുടെ വീടും ഭൂമിയും മണ്ണും സമ്പാദ്യവും, തലമുറയും ഓർമകളുമെല്ലാം അന്യമാകുമെന്നും അതിനാൽ തന്നെ നിലനിൽപ്പിനായി പോരാടണമെന്നുമാണ് പറയുന്നത്.

കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുന്നു. ഈ നാട്ടിൽ ജീവിക്കാൻ മോദിയും അമിത്ഷായും സമ്മതിക്കുകയില്ല. പാവപ്പെട്ട മുസ്ലിങ്ങൾ നാടുവിട്ട് പോകേണ്ടിവരും അവരുടെ പെൺമക്കളെ നരാധമന്മാരായ പട്ടാളക്കാർ ബലാത്സംഗം ചെയ്യും ഇതൊക്കെ പറഞ്ഞത് ഈ നേതാക്കളാണ്. ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണഭാഗം വീഡിയോ കാണാം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP