Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരസ്പര സമ്മതത്തോടെയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെങ്കിലും മെത്രാനായി തുടരാൻ അനുവദിക്കാമോ? കള്ളവെടിവെയ്ക്കുന്നവരെ കത്തനാർമാരെന്നു വിശേഷിപ്പിച്ചാൽ പിന്നെ വിശ്വാസികൾ എന്തുചെയ്യും? നിയമത്തിനു മുമ്പിലും ധാർമ്മികതക്കു മുമ്പിലും കുറ്റക്കാരനായ ഫ്രാങ്കോയെ പുറത്താക്കാൻ ചെറുവിരലനക്കാത്ത മെത്രാന്മാരേ നിങ്ങളും ഈ മഹാപാപത്തിലെ കൂട്ടുപ്രതികളാണ്

പരസ്പര സമ്മതത്തോടെയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെങ്കിലും മെത്രാനായി തുടരാൻ അനുവദിക്കാമോ? കള്ളവെടിവെയ്ക്കുന്നവരെ കത്തനാർമാരെന്നു വിശേഷിപ്പിച്ചാൽ പിന്നെ വിശ്വാസികൾ എന്തുചെയ്യും? നിയമത്തിനു മുമ്പിലും ധാർമ്മികതക്കു മുമ്പിലും കുറ്റക്കാരനായ ഫ്രാങ്കോയെ പുറത്താക്കാൻ ചെറുവിരലനക്കാത്ത മെത്രാന്മാരേ നിങ്ങളും ഈ മഹാപാപത്തിലെ കൂട്ടുപ്രതികളാണ്

മറുനാടൻ ഡെസ്‌ക്‌

ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യുമായി ബന്ധപ്പെട്ട് നടത്തിയ ഇൻസ്റ്റന്റ് റെസ്‌പോൺസ് പ്രോഗ്രാമിന് എണ്ണമില്ല. നിയമം എല്ലാവർക്കും ഒരുപോലെയാകണം എന്ന് വിശ്വസിക്കുന്ന ഒരു ഇന്ത്യൻ പൗരനും കത്തോലിക്കാ വിശ്വാസത്തിൽ ജീവിക്കുന്ന ഒരു വ്യക്തിയും എന്ന നിലയിൽ എനിക്കുണ്ടാകുന്ന ഒരു അപമാനവും ആശങ്കയും, വേദനയുമാണ് ഇൗ വിഷയത്തിൽ ഇത്രയേറെ തവണ പ്രതികരണങ്ങൾ നടത്താൻ പ്രേരിപ്പിച്ചത്.

രണ്ട് കാരണങ്ങൾ കൊണ്ടാണ് ഫ്രാങ്കോ മുളക്കൻ അറസ്റ്റിലാകണമെന്ന് ആഗ്രഹിക്കുകയാണ്. ഒന്ന് നിയമപരമായ കാരണങ്ങൾക്കൊണ്ട്. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ശീലങ്ങളും ഓർമിപ്പിക്കുന്നത് ഫ്രാങ്കോ മുളക്കൻ അല്ലാതെ മറ്റൊരാൾ ആയിരുന്നു പ്രതിസ്ഥാനത്തെങ്കിൽ അറസ്റ്റിലാകുമായിരുന്നു എന്നുതന്നെയാണ്.എന്തുകൊണ്ടാണ് ഫ്രോങ്കോ മുളക്കനെ അറസ്റ്റ് ചെയ്യാൻ കേരള പൊലീസ് മടിക്കുന്നത് എന്നതിന് കൃത്യമായ ഉത്തരം കണ്ടെത്താൻ സാധിക്കില്ല.

വോട്ട് ബാങ്കാണ് ലക്ഷ്യമെന്ന് ഒരു വിഭാഗം പറയുമ്പോൾ ഒരു കത്തോലിക്കാ വിശ്വാസി പോലും ഫ്രാങ്കോ മുളക്കനെ അറസ്റ്റ് ചെയ്യുന്നതുകൊണ്ട് സിപിഎമ്മിന് വോട്ടു ചെയ്യാതിരിക്കില്ല എന്നതാണ് സത്യവും. യഥാർത്ഥത്തിൽ ക്രിസ്തുവിൽ വിശ്വാസിക്കുന്നവർ എല്ലാം തന്നെ ഫ്രാങ്കോ മുളക്കനെ പോലെയുള്ളവർ ജയിലിലാകണമെന്ന് ആവശ്യമുള്ളവരാണ്. ധാർമികതയുടേയും നീതിബോധത്തിന്റേയും വിജയത്തിന് ആവശ്യമെന്ന് കരുതുന്നവരാണ് ഏറെയും. പി.സി ജോർജിനെ പോലെയുള്ള ഒന്നോ രണ്ടോ പേരല്ലാതെ ഒരു കത്തോലിക്ക മെത്രാൻ പോലും ഫ്രാങ്കോമുളക്കനെ ന്യായീകരിച്ച് ഇതുവരെ രംഗത്തെത്തിയിട്ടില്ല.

വോട്ട് ബാങ്ക് അല്ലെങ്കിൽ പിന്നെന്താണ് അതിന്റെ കാരണം എന്ന് ഒന്നു വിശദമായി അന്വേഷിച്ചപ്പോൾ മനസിലായത് ഇന്ത്യയിലെ ഏറ്റവും ശക്തരായ മൂന്ന് കത്തോലിക്ക മെത്രാന്മാരിൽ ഒരാളാണ് ഫ്രാങ്കോ എന്നുതന്നെയാണ്. ആദ്യത്തെയാൾ തിരുവനന്തപുരത്തെ ക്ലീനിസ് പിതാവും, രണ്ടാമത്തെയാൾ കാഞ്ഞിരപ്പള്ളിയിലെ അറയ്ക്കൽ പിതാവുമാണ്.

ഇവരോടൊപ്പം തന്നെ ഇന്ത്യയിലെ രാഷ്ട്രീയവൃത്തങ്ങളിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയമായ വേരുകളുള്ള ഏറ്റവും ഉന്നതമായ വേരുകളുള്ള, സാമ്പത്തിക ഇടപാടുകളുള്ള മെത്രാനാണ് ഫ്രാങ്കോ. ജലന്ധർ എന്ന രൂപതയുടെ മെത്രാൻ മാത്രമല്ല. പഞ്ചാബിലെ രാഷ്ട്രീയ വൃത്തങ്ങളിൽ പിടിപാടുള്ള വ്യക്തി തന്നെയാണ്.

തിരഞ്ഞെടുപ്പിൽ ആര് വിജയിക്കണം ആര് നിൽക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം പോലും ഫ്രാങ്കോയ്ക്കുണ്ട്. എന്ന് മാത്രമല്ല ഒട്ടേറെ സാമ്പത്തിക ഇടപാടുകൾ ഫ്രാങ്കോ നടത്തുന്നതായി ആരോപണങ്ങൾ ഉയരുന്നു. ഫ്രാങ്കോയുടെ സഹോദരന്മാർ അറിയപ്പെടുന്ന കച്ചവടക്കാരാണ്. അവർ തൃശൂരിലെയും മറ്റും വലിയ സാമ്പത്തിക സ്ഥിതിയിലേക്ക് എങ്ങനെ വളർന്നെന്ന് പോലും അറിയണം.

സ്വകാര്യബസ് സർവീസ് അടക്കം ഫ്രാങ്കോയ്ക്ക് അരമന ഭരണത്തിനൊപ്പം ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. അതിനാൽ തന്നെ രാഷ്ട്രീയക്കാരെയോ പൊലീസ് ഉന്നത ഉദ്യോഗസ്ഥരേയോ എല്ലാ വലിയ സാമ്പത്തിക ഇടപാട് കൊണ്ട് സ്വാധീനിച്ചു എന്ന് വേണം കരുതാൻ. ഫ്രാങ്കോയുടെ അറസ്റ്റ് ഇനിയും നടക്കാത്തത് ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ കൂട്ടിക്കൊടുപ്പ് തന്നെയാണ്. ബലാത്സംഗത്തിന് ഇരായായി എന്ന് ഒരു സ്ത്രീ അവകാശപ്പെട്ടാൽ ഇരയായ സ്ത്രീയും ആരോപണ വിധേയനും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നുവേണം പരിശോധിക്കാൻ.

ഒരുതരത്തിലും ഇവർ തമ്മിലുള്ള ബന്ധം സ്ഥാപിക്കാനോ ഒരു തരത്തിലും ബലാത്സംഗവുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്താനോ സാധിക്കുന്നില്ലെങ്കിൽ പ്രതിചേർക്കണം എന്ന് തന്നെയാണ് നിയമം പറയുന്നത്. ഫ്രോങ്കോ മുളക്കനും ഇരായായ കന്യാസ്ത്രീയും തമ്മിൽ മുൻപേ പരിചയം ഉണ്ടെന്ന കാര്യം മുൻപേ തന്നെ സമ്മതിച്ചതാണ്. പ്രാഥമിക അന്വേഷണം എന്നത് സാധിച്ചിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണങ്ങളിലും ട്രയലിലേക്ക് കടക്കുന്ന ഘട്ടത്തിലും ഇത് സമ്മതിച്ചതാണ്. ഇൗ വിഷയാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP