Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാസർഗോഡ് സെന്റർ വച്ച ശേഷം തിരുവനന്തപുരത്തെ സിപിഎം ഗുണ്ടാ കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നതിൽ തന്നെയില്ലേ തട്ടിപ്പ്? ഊരുറപ്പിച്ച് ആർക്കും കയറാൻ കഴിയാത്ത ആയുധപുരയിൽ പരീക്ഷ എഴുതിയ ഗുണ്ടാ നേതാവിന് ഒന്നാം റാങ്ക് കിട്ടിയാൽ ആർക്കാണ് അത്ഭുതം ? ശിവൻകുട്ടിയുടെ ഭാര്യമാരെപോലുള്ളവർ ലക്ഷകണക്കിന് തൊഴിൽ ദാതാക്കളുടെ ഭാവി നിശ്ചയിക്കുന്നതിന് അറുതി വരുത്തേണ്ടതില്ലേ?

കാസർഗോഡ് സെന്റർ വച്ച ശേഷം തിരുവനന്തപുരത്തെ സിപിഎം ഗുണ്ടാ കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നതിൽ തന്നെയില്ലേ തട്ടിപ്പ്? ഊരുറപ്പിച്ച് ആർക്കും കയറാൻ കഴിയാത്ത ആയുധപുരയിൽ പരീക്ഷ എഴുതിയ ഗുണ്ടാ നേതാവിന് ഒന്നാം റാങ്ക് കിട്ടിയാൽ ആർക്കാണ് അത്ഭുതം ? ശിവൻകുട്ടിയുടെ ഭാര്യമാരെപോലുള്ളവർ ലക്ഷകണക്കിന് തൊഴിൽ ദാതാക്കളുടെ ഭാവി നിശ്ചയിക്കുന്നതിന് അറുതി വരുത്തേണ്ടതില്ലേ?

ഷാജൻ സ്‌കറിയ

ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾക്കും 150 രൂപ പോലും ഉണ്ടാക്കാൻ നിവൃത്തിയില്ലാത്ത ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഒരു സർക്കാർ ഉദ്യോഗം എന്ന് പറയുന്നത് ലോട്ടറിയടിക്കുന്നതിന് തുല്യമാണ്. ഏതെങ്കിലും ഒരു സ്വകാര്യ സ്ഥാപനത്തിൽ മാസം 10,000 രൂപാ ശമ്പളത്തിൽ ജോലി ലഭിച്ചാൽ പോലും ഭാഗ്യമായി കരുതുന്ന സാഹചര്യത്തിൽ ഏതെങ്കിലും ഒരു സർക്കാർ ഉദ്യോഗം ലഭിക്കുക എന്നത് എങ്ങനെയാണ് ലോട്ടറി അല്ലാതാകുന്നത്.

ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ ഒരു തസ്തികയ്ക്കായി അപേക്ഷിക്കുമ്പോൾ അവരിൽ ഏറ്റവും മിടുക്കർക്ക് അവസരം നൽകുന്നതിന് വേണ്ടി അത് രാഷ്ട്രീയ സാഹചര്യം മൂലം അനർഹർക്ക് ലഭിക്കാതിരിക്കുന്നതിന് വേണ്ടി ഭരണഘടന നൽകുന്ന തുല്യത ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് ഭരണഘടനാ പദവിയോടു കൂടി പബ്ലിക്ക് സർവീസ് കമ്മീഷ് ഭരണഘടനാ വിദഗ്ദ്ധർ രൂപം നൽകിയത്. അതായത് നമ്മുടെ രാജ്യത്തെ ഭരിക്കുന്നതിനുള്ള ജനാധിപത്യ സംവിധാനം എന്തോ അതിന് എത്രമാത്രം അധികാരമുണ്ടോ അത്രയും തന്നെ സ്വതന്ത്രമായ അധികാരം പിഎസ്‌സിക്കുമുണ്ട്.

നമ്മുടെ സർക്കാരുകളും നിയമ നിർമ്മാണ സഭകളും രാജ്യത്തെ നിയമങ്ങളുണ്ടാക്കുന്നതിനും അത് നടപ്പിലാക്കുന്നതിനും ബാധ്യതപ്പെട്ടപ്പോൾ രാജ്യത്തെ സർക്കാർ നിയമനങ്ങൾ എല്ലാവർക്കും തുല്യമായി ലഭിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്നും വേറിട്ടൊരു പിഎസ്‌സിക്ക് വിഭാവന ചെയ്തത്. നിർഭാഗ്യവശാൽ പിഎസ് സിയും യുപിഎസ്‌സിയും ഇപ്പോൾ നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാർ തന്നെയാണ്. പിഎസ് സിയും യുപിഎസ് സിയും ഭരണഘടനാപരമായ പദവിയുള്ള പ്രസ്ഥാനങ്ങളായി നിലനിർത്തിയത് ഒരു രാഷ്ട്രീയ പാർട്ടിക്കും അനർഹമായി ലഭിക്കാതിരിക്കുന്നതിന് വേണ്ടിയാണ്.

അതുകൊണ്ടാണ് എല്ലാ സർക്കാർ നിയമനങ്ങളിലും കൃത്യമായ ടെസ്റ്റ് ഏർപ്പെടുത്തിയതും ആ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ മാത്രം അർഹരായവർക്ക് ജോലി കൊടുക്കുന്ന സമ്പദായം ആരംഭിച്ചതും. പണ്ട് പിഎസ് സി യുപിഎസി നിയമനങ്ങളിൽ അഭിമുഖം ഒരു നിർണായക ഘടകമായിരുന്നു. എന്നാൽ അഭിമുഖത്തിന്റെ പേരിൽ അനർഹർ ജോലിയിൽ പ്രവേശിക്കാൻ തുടങ്ങിയതോടു കൂടി അതവസാനിപ്പിക്കുകയായിരുന്നു. ഏറ്റവുമൊടുവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇത്തരം മുൻകരുതലുകൾ ഒന്നും പിഎസ്‌സിയുടെ തുല്യത എന്ന പദവിയെ കാക്കുന്നില്ല എന്ന് വേണം കരുതാൻ. പിഎസ് സി നിയമനങ്ങൾ മുഴുവൻ സ്വന്തക്കാർക്ക് വേണ്ടിയാണ് എന്നും താൽപര്യങ്ങൾ സംരക്ഷിച്ചുമാണ് എന്നും ആരും ഉയർത്തുന്നില്ല.

എന്നാൽ പഴുതുകളുണ്ടാക്കി ചിലരെയെങ്കിലും പിഎസ്‌സി തസ്തികകളിൽ തിരുകി കയറ്റുന്നുണ്ട് എന്ന് ആരെങ്കിലും ആരോപിച്ചാൽ ഇന്നലെ പുറത്ത് വന്ന വിവരങ്ങൾ അത് ശരിവെക്കുകയാണ്. എങ്ങനെയാണ് പിഎസ് സിയുടെ ടെസ്റ്റ് അട്ടി മറിക്കുന്നത് എന്ന ചോദ്യം ചിലരെങ്കിലും ഉയർത്തുന്നുണ്ട്. പിഎസ് സിയുടെ അംഗങ്ങളാണ് പിഎസ് സിയുടെ പരമാധികാരികൾ. 23 അംഗങ്ങളാണ് കേരളാ പിഎസ്‌സിക്കുള്ളത്. ഈ 23 അംഗങ്ങളും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികളാണ് എന്നോർക്കുക. ഏത് പാർട്ടി ഭരിക്കുന്നുവോ ആ പാർട്ടിയുടെ ഘടക കക്ഷികൾക്ക് പിഎസ് സി അംഗങ്ങളെ വീതിച്ചു കൊടുക്കുന്നിടത്ത് തുടങ്ങുകയാണ് ഈ അഴിമതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP