Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റിട്ടയർ ചെയ്തതിന് ശേഷം ലക്ഷങ്ങൾ ശമ്പളമുള്ള സേവനം നീട്ടി കിട്ടുന്നതിന് വേണ്ടി കെഎസ്ആർടിസിയെ യൂണിയൻ കൊലയാളികളുടെ കൈകളിലേയ്ക്ക് വിട്ട് കൊടുത്ത എംപി ദിനേശൻ കെഎസ്ആർടിസി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി; തച്ചങ്കരി കൊണ്ടുവന്ന സർവ്വ പരിഷ്‌കാരങ്ങളും തലതിരിച്ച പുതിയ എംഡി 1,90,000 രൂപയ്ക്ക് ഷാമിയാന വാടകയ്ക്ക് എടുത്തെങ്കിലും അത്ഭുതപെടേണ്ടതൊന്നുമില്ല; ഇനിയുള്ള ഏക പോംവഴി തച്ചങ്കരിയെ തിരിച്ച് കൊണ്ടുവരികയോ ആനവണ്ടിക്ക് ദയാവധം വിധിക്കുകയോ മാത്രം

റിട്ടയർ ചെയ്തതിന് ശേഷം ലക്ഷങ്ങൾ ശമ്പളമുള്ള സേവനം നീട്ടി കിട്ടുന്നതിന് വേണ്ടി കെഎസ്ആർടിസിയെ യൂണിയൻ കൊലയാളികളുടെ കൈകളിലേയ്ക്ക് വിട്ട് കൊടുത്ത എംപി ദിനേശൻ കെഎസ്ആർടിസി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി; തച്ചങ്കരി കൊണ്ടുവന്ന സർവ്വ പരിഷ്‌കാരങ്ങളും തലതിരിച്ച പുതിയ എംഡി 1,90,000 രൂപയ്ക്ക് ഷാമിയാന വാടകയ്ക്ക് എടുത്തെങ്കിലും അത്ഭുതപെടേണ്ടതൊന്നുമില്ല; ഇനിയുള്ള ഏക പോംവഴി തച്ചങ്കരിയെ തിരിച്ച് കൊണ്ടുവരികയോ ആനവണ്ടിക്ക് ദയാവധം വിധിക്കുകയോ മാത്രം

ഷാജൻ സ്‌കറിയ

കെഎസ്ആർടിസി എന്ന ആനവണ്ടിയെ സ്‌നേഹിക്കാത്ത ഒരു മനുഷ്യ ജീവി പോലും ഈ ഭൂമി മലയാളത്തിൽ ജീവിച്ചിരിപ്പുണ്ടാകില്ല. ഒരിക്കലെങ്കിലും കെഎസ്ആർടിസിയിൽ കയറാത്ത ഒരു മലയാളിയെങ്കിലും ഉണ്ടാകില്ല എന്നതാണ് യാഥാർത്ഥ്യം. സമ്പന്നരാകട്ടെ പാവങ്ങളാകട്ടെ നേതാക്കളാകട്ടെ മന്ത്രിമാരാകട്ടെ തൊഴിലാളികളാകട്ടെ അവർക്കൊക്കെ ഒരു ആത്മബന്ധമുള്ള ഏക പ്രസ്ഥാനമാണ് കെ.എസ്.ആർ.ടി.സി. ആ കെഎസ്ആർടിസി ഊർദ്ധ ശ്വാസം വലിച്ച് മരിക്കാൻ തുടങ്ങുമ്പോൾ നെഞ്ചിടിപ്പോടു കൂടി പ്രാർത്ഥിക്കുന്നവരുമാണ് ഈ മലയാളികൾ. അതുകൊണ്ടാണ് ആരെങ്കിലും കെഎസ്ആർടിസിയെ രക്ഷിക്കും എന്ന് കരുതുമ്പോൾ മലയാളികൾ പ്രതീക്ഷയോടെ അവരെ നോക്കുന്നത്.

രാജമാണിക്യം എന്ന യുവ ഐഎസുകാരൻ കെഎസ്ആർടിസിയുടെ എംഡിയായപ്പോൾ ആണ് മലയാളികൾ ഏറെ കാലത്തിന് ശേഷം പ്രതീക്ഷകൾ പുലർത്തിയത്. അതിന് മുൻപ് ടി.പി സെൻകുമാർ എംഡിയായപ്പോഴും ഹേമചന്ദ്രൻ എംഡിയായപ്പോഴും ഒക്കെ നേരിയ പ്രതീക്ഷ മലയാളികൾക്കുണ്ടായിരുന്നു. ഒടുവിൽ ടോമിൻ തച്ചങ്കരി എന്ന എംഡി കെഎസ്ആർടിസിയുടെ തലപ്പത്ത് വരുമ്പോൾ മലയാളികൾക്ക് ആഹ്ലാദം കൊണ്ട് അലതല്ലുകയായിരുന്നു. തച്ചങ്കരിയെ കുറിച്ച് പല ആക്ഷേപങ്ങളും ഉണ്ടെങ്കിലും മാനേജ്‌മെന്റ് വിദഗ്ധൻ എന്ന നിലയിലും തന്റേടിയായ ഉദ്യോഗസ്ഥൻ എന്ന നിലയിലും കെഎസ്ആർടിസിയെ തച്ചങ്കരി നന്നാക്കും എന്ന് വെറുതേ മലയാളികൾ സ്വപ്‌നം കണ്ടു പോയി.

അതിനുള്ള എല്ലാ ലക്ഷണങ്ങളും തച്ചങ്കരി കാണിക്കുകയും ഒരു വർഷം തികയുന്നതിന് മുൻപ് കെഎസ്ആർടിസിയുടെ ചെലവ് ഗണ്യമായി കുറയ്ക്കുകയും വരുമാനം വർധിപ്പിക്കുകയും ചെയ്തു. പക്ഷേ കെഎസ്ആർടിസിയെ ഒരു വെള്ളാനയായി മാത്രം കൊണ്ടു നടന്ന് പോക്കറ്റ് വീർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥ വൃന്ദവും രാഷ്ട്രീയ നേതാക്കന്മാരും ഒരു കാരണവുമില്ലാതെ തച്ചങ്കരിയെ നാടു കടത്തി. പകരമെത്തിയത് ആശ്രിത നിയമനത്തിലൂടെ പൊലീസുകാരനായ എംപി ദിനേശ് എന്ന ഉദ്യോഗസ്ഥനായിരുന്നു. ആ ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം റിട്ടയർമെന്റിന്റെ വക്കിലെത്തി നിൽക്കുമ്പോൾ അഞ്ചു വർഷം കൂടി സർവീസ് നീട്ടിക്കിട്ടുന്ന ഏത് ഇടപാടിനും അദ്ദേഹം തയാറായിരുന്നു.

അതിന് തൊഴിലാളി യൂണിയൻ അംഗീകരിച്ചപ്പോൾ തൊഴിലാളി യൂണിയൻ എന്തൊക്കെ ചോദിച്ചുവോ അതൊക്കെ വാരിക്കോരി കൊടുത്തുകൊണ്ടിരിക്കുകയാണ് ഈ പുതിയ എംഡി. കോടിക്കണക്കിന് രൂപ നഷ്ടം വരുത്തുന്ന വിധത്തിൽ കെഎസ്ആർടിസിയെ നഷ്ടത്തിന്റെ കാണാക്കയത്തിലേക്ക് അയാൾ തള്ളി വിടുകയാണ്. ഏറ്റവും സങ്കടരകരമായ വസ്തുത തച്ചങ്കരി എത്രത്തോളം പരിഷ്‌കാരങ്ങൾ തൊഴിലാളി യൂണിയനോട് മല്ലിട്ട് നടപ്പാക്കിയോ അവയെല്ലാം അദ്ദേഹം ഇല്ലാതാക്കി എന്നതാണ്. ഡബിൾ ഡ്യൂട്ടി അടക്കം കെഎസ്ആർടിസിയിലെ മെയ്യനങ്ങാതെ പണിയെടുക്കുന്ന ഉദ്യോഗസ്ഥന്മാരെയൊക്കെ ഓടിച്ചുവിട്ട തച്ചങ്കരിയെ ഇളിഭ്യനാക്കിക്കൊണ്ട് അവരെയെല്ലാം തിരിച്ച് വിളിച്ച് മടിയന്മാരുടെ കസേരയിൽ ഇരുത്തിയിരിക്കുന്നു.

എംപി ദിനേശ് എന്ന എംഡിക്ക് കാൽ കാശിന്റെ ഗുണമില്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് പുറത്ത് വന്നിരിക്കുന്ന ഞെട്ടിക്കുന്നതും നാണംകെട്ടതുമായ ഈ അഴിമതിക്കഥ. കെഎസ്ആർടിസിയുടെ പുതിയതും വലുതും നഷ്ടത്തിലോടുന്നതുമായ തിരുവനന്തപുരത്തെ പ്രധാനപ്പെട്ട ബസ് സ്റ്റാൻഡിന്റെ മുൻപിൽ വെയിൽ കൊള്ളാതിരിക്കുന്നതിന് വേണ്ടി ഒരു ഷാമിയാനാ വാടകയ്‌ക്കെടുക്കുന്നതിനുള്ള തീരുമാനമായിരുന്നു ഈ തട്ടിപ്പിന്റെ പിന്നിലെ ആദ്യത്തെ കഥ. ഷാമിയാനാ വാടകയ്ക്ക് കൊടുക്കാൻ ഏൽപ്പിച്ചതോ കെഎസ്ആർടിസിയുടെ ഗാരേജിലെ ഒരു സാധാരണ മസ്ദൂറായ ഗോപകുമാർ എന്ന വ്യക്തിക്ക്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP