Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ച് നയാ പൈസ പോലും ഖജനാവിന് നഷ്ടമില്ലാതെ അനേകായിരം പാവങ്ങളുടെ കണ്ണീരൊപ്പിയിരുന്ന കാരുണ്യ നിർത്തലാക്കിയത് വഴി എന്തുത്തരമാണ്.. സുഖമാണ്.. മിസ്റ്റർ പിണറായി താങ്കൾക്ക് കിട്ടുന്നത്? താങ്കൾക്കുള്ള ചുട്ടമറുപടിയാണ് കാരുണ്യ ലോട്ടറി വാങ്ങൽ നിർത്തി സാധാരണക്കാർ നൽകുന്നതെന്ന് എന്ന് തിരിച്ചറിയും? കെഎം മാണിയോട് വിരോധം തീർക്കാൻ പാവങ്ങളുടെ ശാപമേറ്റു വാങ്ങുന്ന പിണറായി വിജയൻ അറിയാൻ

അഞ്ച് നയാ പൈസ പോലും ഖജനാവിന് നഷ്ടമില്ലാതെ അനേകായിരം പാവങ്ങളുടെ കണ്ണീരൊപ്പിയിരുന്ന കാരുണ്യ നിർത്തലാക്കിയത് വഴി എന്തുത്തരമാണ്.. സുഖമാണ്.. മിസ്റ്റർ പിണറായി താങ്കൾക്ക് കിട്ടുന്നത്? താങ്കൾക്കുള്ള ചുട്ടമറുപടിയാണ് കാരുണ്യ ലോട്ടറി വാങ്ങൽ നിർത്തി സാധാരണക്കാർ നൽകുന്നതെന്ന് എന്ന് തിരിച്ചറിയും? കെഎം മാണിയോട് വിരോധം തീർക്കാൻ പാവങ്ങളുടെ ശാപമേറ്റു വാങ്ങുന്ന പിണറായി വിജയൻ അറിയാൻ

ഷാജൻ സ്‌കറിയ

സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെ അടിമുടി മാറ്റിയ ഒരു പദ്ധതിയായിരുന്നു കാരുണ്യ എന്നത്. കെ.എം മാണി എന്ന ധനകാര്യ മന്ത്രി ചില സാധാരണക്കാരുടെ ജീവിത വ്യഥകൾ കണ്ട ശേഷം അപ്രതീക്ഷിതമായി ബജറ്റിൽ പ്രഖ്യാപിച്ച ഈ പദ്ധതി ഇതുവരെ ഏകദേശം മൂന്നു ലക്ഷം സാധാരണക്കാരായ രോഗികളുടെ കണ്ണുനീർ തുടച്ചിട്ടുണ്ട്. ഏതാണ്ട് മൂവായിരം കോടി രൂപയാണ് ഈ പദ്ധതി വഴി ഇതുവരെ ചെലവാക്കിയത്. സാധാരണ ഗതിയിലെ സർക്കാരിന്റെ പദ്ധതിയുടെ നീലാമാലകൾ ഒക്കെ ഒഴിവാക്കിക്കൊണ്ട് ഒരാൾക്ക് മാരകമായ രോഗം ബാധിച്ചാൽ ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കിയാൽ നൂലാമാലകൾ എല്ലാം ഒഴിവാക്കി വളരെ വേഗം കൊടുക്കുന്ന ഒരു സാമ്പത്തിക സഹായമാണ് ഇത്.

രണ്ടു ലക്ഷം രൂപ കുറഞ്ഞതും മൂന്നു ലക്ഷം രൂപ വരെ അനേകം പേർക്കാണ് ഇങ്ങനെ സഹായം കിട്ടിയിട്ടുള്ളത്. സാധാരണ ഗതിക്ക് സർക്കാരിന്റെ സാമ്പത്തിക സഹായങ്ങൾ കിട്ടുന്നത് ആഴ്‌ച്ചകളോളം മാസങ്ങളോളം നീണ്ടു നിൽക്കുന്ന ഒരു പ്രക്രിയയാണെങ്കിൽ കാരുണ്യ വഴി സഹായം ലഭിക്കുന്നത് ദിവസങ്ങൾ കൊണ്ട് നടക്കുന്ന പ്രക്രിയയാണ്. മാത്രമല്ല എപിഎൽ ബിപിഎൽ തുടങ്ങിയ വേർതിരിവുകൾ പോലും ഇതിനില്ല. ഒരാളുടെ സാമ്പത്തിക സ്ഥിതി മോശമാണ് എന്ന് ഉറപ്പായാൽ എപിഎൽ-ബിപിഎൽ തുടങ്ങിയ നൂലാമാലകൾ പോലും ഇതിനില്ല.

ഒരാളുടെ സാമ്പത്തിക സ്ഥിതി മോശമാവുകയും അയാളുടെ കുടുംബത്തിൽ ഒരാൾക്ക് മാരകമായ രോഗം വരികയും ചെയ്താൽ ചികിത്സയില്ലാതെ വേദനിക്കാതിരിക്കുന്നതിന് വേണ്ടിയുണ്ടാക്കിയ പദ്ധതിയായിരുന്നു ഇത്. നിർഭാഗ്യവശാൽ ഈ സർക്കാർ അധികാരത്തിൽ വന്ന അന്ന് മുതൽ കാരുണ്യാ പദ്ധതി ഇല്ലാതാക്കുന്നതിനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവൃത്തികളാണ് നടത്തിയത്. രോഗക്കിടക്കയിൽ നിന്നും എണീറ്റ് നിയമസഭയിലെത്തി കെ.എം മാണി പലതവണ ഈ കാരുണ്യയെ കൊല്ലരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയേയും ധനമന്ത്രിയേയും നേരിട്ട് കണ്ട് മരണത്തിന് ഏതാനും ആഴ്‌ച്ചകൾക്ക് മുൻപ് തന്റെ അന്ത്യാഭിലാഷമായി ഇത് കണക്കാക്കണമെന്നും അത് നിലനിർത്തണമെന്നും മാണി പറഞ്ഞിരുന്നു. എന്നാൽ മാണി മരിച്ച് ഏതാനും ദിവസങ്ങൾക്കകം ആ കുഞ്ഞിനെ ഈ സർക്കാർ കഴുത്ത് ഞെരിച്ച് കൊന്നിരിക്കുകയാണ്. അനേകം പാവപ്പെട്ടവർക്ക് തുണയായിരുന്ന കാരുണ്യാ പദ്ധതി ഇപ്പോൾ നിലവിൽ ഇല്ലാ എന്നാണ് അപേക്ഷകരോട് സർക്കാർ പറയുന്നത്.

രോഗവുമായി ഒരു ആശുപത്രിയിൽ ചെന്നാൽ അവിടത്തെ ഡോക്ടർമാർ തന്നെയായിരുന്നു പലപ്പോഴും ഇത് പൂരിപ്പിച്ച് കൊടുക്കുകയും ഇതിന് വേണ്ട നൂലാമാലകൾ പരിഹരിക്കുകയും ചെയ്തിരുന്നത്. ഇപ്പോൾ ഡോക്ടർമാർ കൈമലർത്തുന്നു അപേക്ഷകരോട് ആശുപത്രി ഇങ്ങനെയൊരു പദ്ധതി നിലവിലില്ല എന്ന് പറയുന്നു. നിയമസഭയിൽ പലരും ഈ വിഷയം ഉന്നയിച്ചെങ്കിലും സർക്കാർ കൈമലർത്തുകയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP