Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടിയേരിയെ പോലൊരാൾ സിപിഎം പോലൊരു പാർട്ടിയുടെ സെക്രട്ടറിയായത് എങ്ങനെയാണെന്നാണ് ആദ്യം ചിന്തിക്കേണ്ടത്? മക്കളുടെ ബിനാമി ഇടപാടുകളും അവിഹിത ബന്ധങ്ങളും ചർച്ചയായപ്പോഴൊക്കെ ന്യായീകരിക്കാൻ ഇറങ്ങിയവരും തിരിച്ചടിക്ക് അർഹരാണ്; പാർട്ടി നേതാക്കളുടെ മക്കൾ സിപിഎമ്മിന്റെ കുലം മുടിക്കുമ്പോൾ

കോടിയേരിയെ പോലൊരാൾ സിപിഎം പോലൊരു പാർട്ടിയുടെ  സെക്രട്ടറിയായത് എങ്ങനെയാണെന്നാണ് ആദ്യം ചിന്തിക്കേണ്ടത്? മക്കളുടെ ബിനാമി ഇടപാടുകളും അവിഹിത ബന്ധങ്ങളും ചർച്ചയായപ്പോഴൊക്കെ ന്യായീകരിക്കാൻ ഇറങ്ങിയവരും തിരിച്ചടിക്ക് അർഹരാണ്; പാർട്ടി നേതാക്കളുടെ മക്കൾ സിപിഎമ്മിന്റെ കുലം മുടിക്കുമ്പോൾ

ഷാജൻ സ്‌കറിയ

സിപിഎം എന്ന കേരളം ഭരിക്കുന്ന പാർട്ടിക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്. 20ൽ 19 ഇടങ്ങളിലും ഞെട്ടിക്കുന്ന പരാജയം ഉണ്ടായി എന്ന് മാത്രമല്ല ഈ പരാജയത്തിന് മുൻപ് സംഭവിച്ചത് പോലുള്ള അപജയം തുടരുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്‌ച്ചകൾ കഴിഞ്ഞപ്പോഴേയ്ക്കും സിപിഎമ്മിനെ വട്ടം ചുറ്റി നിലം പരിശാക്കാൻ പറ്റുന്ന രണ്ട് പ്രധാനപ്പെട്ട വിവാദങ്ങൾ കൂടി അവരുടെ കഴുത്തിൽ കടിച്ചു മുറിച്ചുകൊണ്ടിരിക്കുന്നു. കണ്ണൂരിലെ ആന്തൂർ എന്ന സിപിഎം പാർട്ടി ഗ്രാമത്തിൽ ഒരു പാർട്ടിക്കാരന് ജീവിതം മടുത്ത് ആത്മഹത്യ ചെയ്യേണ്ടി വന്നത് പാർട്ടിയിലെ ഏറ്റവും സമുന്നതനായ നേതാവിന്റെ ഭാര്യയയുടെ പീഡനം മൂലമാണ് എന്നത് ഒരു വശത്ത് ഞെട്ടിക്കുമ്പോൾ പാർട്ടിയുടെ സെക്രട്ടറിയുടെ മകന്റെ പെൺവാണിഭ കഥകളുടെ വിശദാംശങ്ങൾ പുറത്ത് വരുന്നു.

കോടിയേരി ബാലകൃഷ്ണൻ എന്ന പാർട്ടി സെക്രട്ടറിയുടെ മൂത്ത മകൻ ദുബായിൽ അറസ്റ്റിന്റെ വക്കിൽ വരെ എത്തിയത് സാമ്പത്തിക ഇടപാടുകളുടേയും വഞ്ചനയുടേയും പേരിലായിരുന്നുവെങ്കിൽ ഇപ്പോൾ അതേ മകനെതിരെ ഒരു ബീഹാറുകാരി യുവതി എത്തുന്നത് എട്ടു വയസുള്ള ഒരു കുട്ടിയുടെ അച്ഛനാണ് മകൻ എന്ന് പറഞ്ഞുകൊണ്ടാണ്. ഈ എട്ട് വർഷവും പാർട്ടി നേതാവിന്റെ മകൻ കുഞ്ഞിനെ സംരക്ഷിച്ചുവെന്നും ഇപ്പോൾ മറ്റൊരു വിവാഹം നടത്തി തന്നെ വഴിയാധാരമാക്കി എന്നും പറഞ്ഞുകൊണ്ട് ആ പെൺകുട്ടി പൊലീസിൽ പരാതി കൊടുക്കുമ്പോൾ ഞെട്ടി വിറയ്‌ക്കേണ്ടത് കേരളത്തിന്റെ സാംസ്‌കാരിക സദാചാര ബോധം മാത്രമല്ല സിപിഎമ്മിന്റെ നവോത്ഥാന പുരോഗമന സ്ത്രീ മുന്നേറ്റ ചരിത്രം കൂടിയാണ്.

ചിലരൊക്കെ ചോദിക്കുന്നു ബിനോയ് കോടിയേരി പെണ്ണ് പിടിക്കാൻ പോയാൽ കോടിയേരി എന്ത് പിഴച്ചു എന്ന് അതിനുള്ള ഉത്തരം ലളിതമാണ്. മക്കളുടെ തോന്ന്യവാസത്തിന് അച്ഛൻ കൂട്ടു നിന്നാൽ ആ ഉത്തരവാദിത്വം നിയമത്തിന്റെ ഭാഷയിൽ ജോയിന്റ് ലയബിലിറ്റി എന്ന് പറയും അത് അച്ഛനും ഉണ്ട്. മക്കൾ ഇങ്ങനെയൊക്കെ ആണ് എന്ന് കോടിയേരി ബാലകൃഷ്ണന് മാത്രമല്ല സിപിഎമ്മിലെ നേതാക്കന്മാർക്കൊക്കെയും അറിയാം. എന്നിട്ടും അവരെ അഴിഞ്ഞാടാൻ വിടുകയും അവരുടെ അഴിഞ്ഞാട്ടം എന്ന് പറയുന്നത് സിപിഎം എന്ന് പറയുന്ന അവരുടെ സംവിധാനത്തിലെ അവരുടെ പങ്കായി മാറുകയും ചെയ്യുമ്പോൾ കോടിയേരി ബാലകൃഷ്ണന് മാത്രമല്ല പിണറായി വിജയന് പോലും ഒഴിഞ്ഞ് മാറാൻ കഴിയുകയില്ല.

പാർട്ടി നേതാക്കന്മാരുടെ മക്കൾ പോയിട്ട് നേതാക്കന്മാർക്ക് പോലും കയറിക്കിടക്കാൻ ഒരു വീടു പോലും ഇല്ലാത്ത നേതാക്കന്മാർ സംഭാവന നൽകിയ പാർട്ടിയാണ് സിപിഎം. പക്ഷേ ഇന്ന് കോടിയേരിയുടെ മക്കൾ അത്യാഡംബര ക്കാറിൽ വട്ടം കറങ്ങി നടക്കുകയും ലോകമെമ്പാടും ഉടായിപ്പ് സാമ്പത്തിക ഇടപാട് നടത്തുകയും ഒരു ഡാൻസുകാരി പെണ്ണിന്റെ ശരീരത്തിലേക്കും മുഖത്തേക്കും നോട്ടുകെട്ടുകൾ ഒക്കെ വാരിയെറിയുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ഈ പാർട്ടി എങ്ങനെ പോയി എന്ന ചോദ്യം ചോദിക്കേണ്ടി വരും. ദുബായിലെ ഡാൻസു ബാറുകളുടെ ചരിത്രം അറിയുന്നവർക്കറിയാം ഒരു പെൺകുട്ടിയെ ബാറിൽ നിന്നും ഇറക്കിക്കൊണ്ട് പോകണമെങ്കിൽ എത്ര കാശ് മുടക്കുണ്ടാകുമെന്ന്.

അതൊക്കെ ചെയ്യുന്നതിനുള്ള സാമ്പത്തിക സ്ഥിതി ബിനോയ് കോടിയേരിയെന്ന ഒരു പണിയുമില്ലാതെ പാർട്ടി നേതാവിന്റെ മകന് എങ്ങനെയുണ്ടായി. അതിനേക്കാൾ പ്രധാനപ്പെട്ട ചോദ്യം കോടിയേരി ബാലകൃഷ്ണനെ പോലെ ഒരാൾ എങ്ങനെ ഈ പാർട്ടിയുടെ സെക്രട്ടറിയായി എന്നതാണ്. ലളിത ജീവിതം ശീലിക്കുകയും അത് മക്കൾക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്യുന്ന അനേകം നേതാക്കന്മാർ സിപിഎം എന്ന പാർട്ടിക്കുണ്ട്. എന്നാൽ ലളിത ജീവിതം എന്ന വാക്ക് ഏഴ് അയൽപക്കത്ത് കൂടി പോയിട്ടില്ലാത്ത ദുഷിച്ച ബിസിനസ് ബന്ധങ്ങളും അത്യാഡംബര ജീവിതവും മാത്രം മക്കളെ പോറ്റി വളർത്തുന്ന ഒരു പാർട്ടി നേതാവായി എങ്ങനെ കോടിയേരി ബാലകൃഷ്ണൻ മാറി. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP