Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുറസ്സായ മലകൾ കണ്ടാൽ അവിടെയെല്ലാം കുരിശ് സ്ഥാപിക്കുന്നത് മലയോര പ്രദേശത്തെ ശീലമായി മാറിയത് ഹിന്ദുവിന്റെ സഹിഷ്ണുത കൊണ്ട് തന്നെയാണ്; നവഹിന്ദുത്വത്തിന്റെ കാലത്ത് പ്രതിഷേധങ്ങൾ രൂപപ്പെടുക സ്വാഭാവികം; ഒരു നാടിന്റെ സമാധാനം ഇല്ലാതാവും മുമ്പ് അനധികൃത കുരിശ് പൊളിച്ച് മാറ്റി വേണം മാതൃക കാട്ടാൻ; പാഞ്ചാലിമേട്ടിലെ കുരിശ് കൃഷി വിവാദമാകുമ്പോൾ..

തുറസ്സായ മലകൾ കണ്ടാൽ അവിടെയെല്ലാം കുരിശ് സ്ഥാപിക്കുന്നത് മലയോര പ്രദേശത്തെ ശീലമായി മാറിയത് ഹിന്ദുവിന്റെ സഹിഷ്ണുത കൊണ്ട് തന്നെയാണ്; നവഹിന്ദുത്വത്തിന്റെ കാലത്ത് പ്രതിഷേധങ്ങൾ രൂപപ്പെടുക സ്വാഭാവികം; ഒരു നാടിന്റെ സമാധാനം ഇല്ലാതാവും മുമ്പ് അനധികൃത കുരിശ് പൊളിച്ച് മാറ്റി വേണം മാതൃക കാട്ടാൻ; പാഞ്ചാലിമേട്ടിലെ കുരിശ് കൃഷി വിവാദമാകുമ്പോൾ..

ഷാജൻ സ്‌കറിയ

ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് പാഞ്ചാലിമേട്. കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് നിന്നും ഹൈറേഞ്ചിലേക്കുള്ള യാത്രയിൽ കുട്ടിക്കാനത്തിന് തൊട്ട് മുൻപാണ് ഈ പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായി പാഞ്ചാലിമേട് പഞ്ച പാണ്ഡവന്മാർ പാഞ്ചാലിയുമായി ഒരു വർഷം വന്ന് താമസിച്ച ഇടം എന്ന നിലയിലാണ് അറിയപ്പെടുന്നത്. വലിയ ഒരു മലയും ആ മല നിറയെ വിജനമായ സുന്ദരമായ പ്രകൃതിയുമാണ് പാഞ്ചാലിമേടിന്റെ പ്രത്യേകത. സമാനമായ പല മേടുകളും ഈ ഭാഗങ്ങളിലുണ്ട്. പാഞ്ചാലി മേടിനും പീരുമേടിനും ഇടയിൽ പരുന്തും പാറ എന്ന മറ്റൊരു സുന്ദരമായ ഇടം കൂടിയുണ്ട്. ഇടുക്കി ജില്ലയുടെ സൗന്ദര്യത്തിന്റെ ഭാഗമാണ് ഈ മേടുകളൊക്കെ.

നിർഭാഗ്യവശാൽ ആ പാഞ്ചാലിമേട് ഇന്ന് വലിയൊരു വിവാദത്തിന് കാരണമായിരിക്കുന്നു. പാഞ്ചാലി മേട്ടിൽ വർഷങ്ങളായി സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റ് കുരിശുകൾ ഇളക്കിമാറ്റണം എന്നാണ് ഒരു വിഭാഗം പേർ ആവശ്യപ്പെടുന്നത്. അവിടെയടുത്തുള്ള കണങ്കയവയൽ എന്ന ഇടവകപ്പള്ളിയുടെ കുരിശുമലയായി ഉപയോഗിക്കുന്ന സ്ഥലമാണ് പാഞ്ചാലി മേട്. 14 പ്രധാനപ്പെട്ട കുരിശുകൾ അവിടെ സ്ഥാപിച്ചിരിക്കുന്നു. ഈ ദുഃഖവെള്ളിയാഴ്‌ച്ച വീണ്ടും മല കയറുന്നതിന് അവിടെ വീണ്ടും ചില മരക്കുരിശുകൾ കൂടി സ്ഥാപിച്ചതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. പ്രവീൺ തൊഗാഡിയയുടെ എഎച്ച്പി എന്ന സംഘടനയുടെ കേരളത്തിന്റെ തലവനായ പ്രതീഷ് വിശ്വനാഥന്റെ അനുയായികൾ അവിടെ ഒരു ശൂലം സ്ഥാപിച്ചതോടു കൂടി വിവാദമാവുകയാണ്.

പിന്നാലെ ചില പ്രാദേശിക മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്തതോടു കൂടി വില്ലേജ് അധികൃതർ പള്ളിക്ക് നോട്ടീസ് കൊടുത്തിരിക്കുകയാണ് കുരിശ് പൊളിച്ച് മാറ്റണം എന്നാവശ്യപ്പെട്ട്. ഈയിടെ സ്ഥാപിച്ച മരക്കുരിശുകൾ പൊളിച്ച് മാറ്റുന്നതിന് വിരോധമായി എന്നാൽ പതിറ്റാണ്ടുകളായി കണയങ്കവയൽ പള്ളിയുടെ കുരിശുമലയായി ഉപയോഗിക്കുന്ന കോൺക്രീറ്റ് കുരിശുകൾ പൊളിച്ച് മാറ്റാൻ ബുദ്ധിമുട്ടുണ്ട് എന്നാണ് പള്ളി അധികൃതരുടെ നിലപാട്. അങ്ങനെയെങ്കിൽ പാഞ്ചാലിമേട്ടിലെ സർക്കാർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രവും പൊളിക്കേണ്ടതില്ലേ എന്ന ചോദ്യവും അവർ ഉയർത്തുന്നു. എന്തായാലും ആ നാട്ടിലെ സമാധാനത്തിന് തടസം നിൽക്കുന്ന നിലയിലേക്ക് ആ വിഷയം വളരുകയാണ്.

എന്റെ അഭിപ്രായത്തിൽ ഒരു സർക്കാർ ഭൂമിയിലും ഒരു ആരാധനാലയവും ആരും സ്ഥാപിക്കാൻ പാടില്ല. ആര് സ്ഥാപിക്കുന്നുവോ അപ്പോൾ തന്നെ അനധികൃത കൈയേറ്റമെന്ന രീതിയിൽ പൊളിച്ച് മാറ്റുന്നതിനുള്ള ഉത്തരവാദിത്വം സർക്കാർ ഉദ്യോഗസ്ഥന്മാർ നിറവേറ്റേണ്ടതാണ്. എന്നാൽ ചില ക്ഷേത്രങ്ങളും പള്ളികളും മറ്റും നൂറ്റാണ്ടുകളായും പതിറ്റാണ്ടുകളായും അവിടെ സ്ഥിതി ചെയ്യുന്നുണ്ടെങ്കിൽ അതിനോട് ഒരു വിട്ടു വീഴ്‌ച്ച ചെയ്യുന്നതിൽ തെറ്റില്ല. രാജ്യത്തെ നിയമങ്ങൾ പറയുന്നത് പോലും 1977കൾക്ക് മുൻപുള്ള എല്ലാ കയ്യേറ്റങ്ങളും കുടിയേറ്റങ്ങളായി സ്ഥിരീകരിച്ച് കൊടുക്കണം എന്നാണ്. അതുകൊണ്ട് തന്നെ ഓരോ പ്രദേശത്തേയും ഇത്തരം കയ്യേറ്റങ്ങളെ പ്രത്യേകമായി തന്നെ പരിഗണിക്കേണ്ടതുണ്ട്.

പാഞ്ചാലിമേട്ടിലെ കോൺക്രീറ്റ് കുരിശുകൾ പൊളിച്ച് മാറ്റുന്നതിന് വേണ്ടി ക്ഷേത്രം പൊളിക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് വിവരക്കേട് തന്നെയാണ് എന്ന് പറയേണ്ടി വരും. പാഞ്ചാലിമേടിന്റെ ചരിത്രവുമായി ബന്ധമുള്ളതാണ് ആ ദേവീക്ഷേത്രത്തിന്. അതുകൊണ്ട് തന്നെ ആ ക്ഷേത്രം പൊളിക്കണമെന്ന് പറയുന്നത് കോൺക്രീറ്റ് കുരിശുകൾക്ക് പകരമായി കരുതുന്നത് തന്നെ മണ്ടത്തരമാണ്. കോൺക്രീറ്റ് കുരിശുകൾ ഒരു അധികാരവും അവകാശവുമില്ലാതെ സ്ഥാപിച്ചതാണെങ്കിൽ അത് പൊളിച്ച് മാറ്റുന്നതിനുള്ള സൗമനസ്യമാണ് പള്ളി അധികൃതർ കാട്ടേണ്ടത്. ഏതെങ്കിലും ഒരു കുരിശല്ല പതിനാല് കുരിശുകളാണ് വിവാദത്തിലായിരിക്കുന്നത് എന്ന് മറക്കരുത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP