Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആധാർ- പാൻ ലയനം...എൻആർഐകൾക്ക് ആധാർ ഹൗസിംങ് ലോൺ....ടാക്‌സ് ഇളവ്... കാർഡ് പേയ്‌മെന്റുകളുടെ സർവ്വീസ് ചാർജ്ജ് ഇളവ്... പാവങ്ങളുടെ പെൻഷൻ....ഇങ്ങനെ നല്ലത് പറയാൻ ഏറെ; ഇന്ധന വില കൊള്ളയും കോർപ്പറേറ്റ് നികുതിയിളവും കരടാകുന്നു; അതിസമ്പന്നന്മാരുടെ നികുതി കൂട്ടിയും ഒറ്റയന്മാരുടെ വിപണി പിടുത്തം തടഞ്ഞും ധീരത കാട്ടിയത് മറക്കരുത്; നിർമ്മല സീതാരാമന്റെ ബഡ്ജറ്റിലെ നന്മ തിന്മകൾ വേർതിരിക്കുമ്പോൾ

ആധാർ- പാൻ ലയനം...എൻആർഐകൾക്ക് ആധാർ ഹൗസിംങ് ലോൺ....ടാക്‌സ് ഇളവ്... കാർഡ് പേയ്‌മെന്റുകളുടെ സർവ്വീസ് ചാർജ്ജ് ഇളവ്... പാവങ്ങളുടെ പെൻഷൻ....ഇങ്ങനെ നല്ലത് പറയാൻ ഏറെ; ഇന്ധന വില കൊള്ളയും കോർപ്പറേറ്റ് നികുതിയിളവും കരടാകുന്നു; അതിസമ്പന്നന്മാരുടെ നികുതി കൂട്ടിയും ഒറ്റയന്മാരുടെ വിപണി പിടുത്തം തടഞ്ഞും ധീരത കാട്ടിയത് മറക്കരുത്; നിർമ്മല സീതാരാമന്റെ ബഡ്ജറ്റിലെ നന്മ തിന്മകൾ വേർതിരിക്കുമ്പോൾ

ഷാജൻ സ്‌കറിയ

നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിച്ച ബജറ്റ് എങ്ങനെയുണ്ട് എന്ന ചോദ്യം പല കോണുകളിൽ നിന്നും ആരംഭിച്ച് കഴിഞ്ഞു.ഒറ്റ നോട്ടത്തിൽ ഒരു പക്വതയുള്ള ബജറ്റ് എന്ന് പറയുന്നത് തന്നെയാകും ഉചിതം. പെട്രോളിന്റെ വിലയിൽ ഞെട്ടിക്കുന്ന വർധനവ് വരുത്തിയത് ഒഴിച്ച് നിർത്തിയാൽ കൃത്യമായ അടുക്കും ചിട്ടയും പക്വതയും കണക്ക കൂട്ടലുമുള്ള ഒരു ബജറ്റ് തന്നെയാണ് അവർ അവതരിപ്പിച്ചത്. രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനം മനസ്സിൽ കരുതി അമിതമായ ഒരു ആവേശമോ പൊടിക്കൈകളോ ഇല്ലാതെ സ്ട്രക്ച്ചറൽ ചെയ്ഞ്ചസിന് തുടക്കമിടുന്ന ഒരു ബജറ്റ് എന്ന് ത്നെ വിശേഷിപ്പിക്കാം. നല്ലത് ഒരുപാടുണ്ട്... നിരാശപ്പെടുത്തുന്നതും. പരിശോധിക്കാം.

നല്ലത് ഏതൊക്കെ?

ആധാർ പാൻ

ഇനി മുതൽ പാൻ കാർഡിന് പകരം ആധാർ ഉപയോഗിക്കാമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.120 കോടിയിലധികം ഇന്ത്യക്കാരുടെ കയ്യിൽ ആധാർ ഉണ്ട്. അതുകൊണ്ട് തന്നെ നികുതിദായകരുടെ സൗകര്യാർത്ഥം ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി മുതൽ ആധാർ ഉപയോഗിക്കാം. പാൻ കാർഡ് ഉപയോഗിക്കേണ്ടിയിരുന്ന എവിടെയും ഇനി ആധാർ ഉപയോഗിക്കാം. പാൻ കാർഡി ഇല്ലാത്തവർക്ക് നിർബന്ധമായും ആ നമ്പർ വെക്കേണ്ട സ്ഥലത്ത് ആധാർ നമ്പർ വെക്കാം.

അതിവേഗ പാതകളും ഇലക്ട്രിക് വാഹനങ്ങളും

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് പ്രത്യേക ഇളവുകൾ ലഭിക്കും. ഇതിന്റെ ഭാഗമായി ഇലക്ട്രിക വാഹനങ്ങളുടെ വിലയിൽ 5 മുതൽ 12 ശതമാനം വരെ വെട്ടിക്കുറയ്ക്കാൻ ജിഎസ്ടി കൗൺസിലിന് നേരത്തെ തന്നെ ഉത്തരവ് നൽകി.

ഒരൊറ്റ രാജ്യം ഒരൊറ്റ കാർഡ്

അന്തർ സംസ്ഥാന സർവ്വീസ് നടത്തുന്ന ബസുകളിൽ കാർഡ് ഉപയോഗിച്ച് ബസ് ടിക്കറ്റ് എടുക്കാം. ടോൾ അടയ്ക്കാം പാർ്ക്കിങ് ചാർജുകൾ നൽകാം.

ബാങ്കുകൾക്ക് 70000 കോടി

രാജ്യത്തെ ബാങ്കുകൾക്ക് മൂലധനം വർധിപ്പിക്കുന്നതിനായി 70,000 കോടിയാണ് ബജറ്റിൽ മാറ്റിവെച്ചിരിക്കുന്നത്. കഴിഞ്ഞ നാല് വർഷം ഇൻസോളൻസി ആൻ ബാങ്ക് റപ്സി കോഡ് വഴി 4 ലക്ഷം കോടി രൂപ പിടിച്ചെടുത്തെന്നും അവർ പറഞ്ഞു.

പ്രവാസികൾക്ക് ആധാർ ഓൺ അറൈവൽ

വിദേശത്ത് നിന്നും ഇന്ത്യയിലെത്തുന്ന പ്രവാിസികൾക്ക് പാസ്പോർട്ട് രേഖകൾ വെച്ച് ആധാർ ഓൺ അറൈവൽ നടപ്പിലാക്കും. നിലവിൽ 180 ദിവസം കാത്തിരിക്കേണ്ട സാഹചര്യത്തിൽ നിന്നാണ് ഇത്തരമൊരു മാറ്റത്തിലേക്ക് എത്തുന്നത്. വർഷം 50 കോടിക്ക് മുകളിൽ ടേൺ ഓവറുള്ള സംരംഭകർക്കും അവരുടെ കസ്റ്റമേഴ്സിനും മെർച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് ചുമത്തില്ല. ക്യാഷ്ലെസ് പേയ്മെന്റ് എന്ന ആശയത്തിന് ഇത് വലിയ താങ്ങാവും.

പ്രതിമാസം 3000 രൂപ പെൻഷൻ

പ്രധാനമന്ത്രി ശ്രം യോഗി മാൻന്ദൻ യോജന വഴി 30 ലക്ഷം തൊഴിലാളികളാണ് ഉള്ളത്. ഈ സ്‌കീം അനുസരിച്ച് പ്രതിമാസം 3000 രൂപ 60 വയസ്സിന് ശേഷം പെൻഷൻ ലഭിക്കും.

വാടക നിയമങ്ങൾ മാറ്റും എന്നാണ് നിർമ്മല സീതാരാമൻ നടത്തിയ മറ്റൊരു സുപ്രധാന പ്രസംഗം. വീട് വാടകയ്ക്ക് നൽകുന്നത് കൂടുതൽ പ്രോത്സാഹിപ്പിക്കും ഒ്പ്പം തന്നെ വീട്ടുടമയും വാടകക്കാരനും തമ്മിലുള്ള ബന്ധം സംബന്ധിച്ച് കൂടുതൽ കൃത്യത വരുത്തും.

എൻആർഐകൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പം

ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനും വിദേശ പണം രാജ്യത്ത് എത്തിച്ച് നമ്മുടെ സാമ്പത്തിക രംഗം കൂടുതൽ ശക്തമാക്കുന്നതിനും വേണ്ടി പ്രത്യേകം പദ്ധതികൾ. എൻആർഐ പോർട്ട്ഫോളിയോ നിക്ഷേപവും വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപവും ലയിപ്പിക്കും.

സീറോ ബജറ്റ് ഫാമിങ്

സീറോ ബജറ്റ് ഫാമിങ് നടപ്പിലാക്കും എന്നും ഇപ്പൾ ചില സംസ്ഥാനങ്ങളിൽ മാത്രമുള്ള ഇത് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കമെന്നും അവർ പറഞ്ഞു. സീറോ ബജറ്റ് ഫാമിങ്ങിലൂടെ പ്രധാ വിളവ് ഉത്പന്നം പരിപാലിക്കുന്നതിന് ഇടക്കാല ധാന്യങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിക്കും. രാസവളങ്ങൾക്ക് പകരം ജൈവ വളം ഉപയോഗിച്ചുള്ള കൃഷി

ഇന്ത്യക്ക് ഉടൻ തന്നെ ഒരു പുതിയ വിദ്യാഭ്യാസ നയം ഉണ്ടാകും. രാജ്യത്തെ ഉന്നധ വിദ്യാഭ്യാസ രംഗം മാറ്റിമറിക്കും.വിദേശ്തത് നിന്നുള്ള വിദ്യാർത്ഥികളെ ഇന്ത്യയിൽ എത്തിക്കാൻ ശ്രമം. രാജ്യത്ത് റിസേർച്ച് നടത്തുന്നതിന് വേണ്ടിയും വിപുലമായ സൗകര്യങ്ങൾ ഒരുക്കും

മോശമായവ

പോതുജനങ്ങളെ പബ്ലിക്ക് ഷെയർ ഹോൾഡിങ്ങിലേക്ക് കൂടുതലായി കൊണ്ട് വരും 25 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയർത്തും. എന്നാൽ ഇത് കാരണം കൂടുതൽ ഇക്വിറ്റി ഷെയറുകളിൽ കുറവ് സംഭവിക്കും. കോർപ്പറേറ്റ് ടാക്സ് സബന്ധിച്ചതാണ് മോശമായ മറ്റൊരു തീരുമാനം.

പ്രതിരോധം

രാജ്യത്തിന്റെ പ്രതിരോധത്തെ സംബന്ധിച്ച് ഈ ബജറ്റ് ഒരു പരാജയമാണ്. പ്രത്യേകിച്ച് രാജ്യം മുൻപില്ലാത്ത വിധത്തിൽ ശത്രുക്കളിൽ നിന്ന് ഭീഷണി നേരിടുന്ന കാലത്ത്.

തൊഴിൽ

രാജ്യം രൂക്ഷമായ തൊഴിൽ പ്രതിസന്ധിയിലാണ്. 42 വർഷത്തെ ഏറ്റവും മോശം അവസ്ഥ. എന്നാൽ ഇത് മറികടക്കുന്നതിനുള്ള ഒന്നും തന്നെ ബജറ്റിൽ ഇല്ല.

അതി സമ്പന്നർക്ക് മോശം കാലം

സമ്പന്നർക്ക് നിർമ്മല സീതാരാമന്റെ ബജറ്റ് ഒരു മോശം അനുഭവമാണ്. സമ്പന്നർക്ക് സർചാർജ് കൂട്ടിയിട്ടുണ്ട്.

ഇന്ധന വില

രാജ്യത്ത് പെട്രോൾ ഡീസൽ വില ക്രമാധീതമായി ഉയരും എന്ന സൂചനയാണ് മന്ത്രി നൽകുന്നത്. എക്സൈസ് തീരുവയുംഇതിനൊപ്പം വർധിക്കുന്നു. പെട്രോൾ ഡീസൽ എന്നിവയ്ക്ക് ഇപ്പോൾ തന്നെ ഓരോ ലിറ്ററിന് ഒരു രൂപ വീതമാണ് വർധിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP