Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചാക്കിൽ കാശുകെട്ടുമായി പിന്നാലെ നടക്കാൻ അമിത് ഷായ്ക്ക് നേരമില്ല; കാവിക്കൊടി പൂജിച്ച് ഒന്നു തന്നാൽ മാത്രം മതിയെന്ന് പറഞ്ഞ് നേതാക്കൾ പിന്നാലെ ചെല്ലുന്നു; കർണ്ണാടകയിലെ തിരയിളക്കം മധ്യപ്രദേശിലേക്കും രാജസ്ഥാനിലേക്കും ബംഗാളിലേക്കും പടരാൻ ഇനി അധികനാൾ വേണ്ട; രാജ്യം സമ്പൂർണ്ണമായി കാവിയണിയാൻ ഇനി എത്രനാൾ..

ചാക്കിൽ കാശുകെട്ടുമായി പിന്നാലെ നടക്കാൻ അമിത് ഷായ്ക്ക് നേരമില്ല; കാവിക്കൊടി പൂജിച്ച് ഒന്നു തന്നാൽ മാത്രം മതിയെന്ന് പറഞ്ഞ് നേതാക്കൾ പിന്നാലെ ചെല്ലുന്നു; കർണ്ണാടകയിലെ തിരയിളക്കം മധ്യപ്രദേശിലേക്കും രാജസ്ഥാനിലേക്കും ബംഗാളിലേക്കും പടരാൻ ഇനി അധികനാൾ വേണ്ട; രാജ്യം സമ്പൂർണ്ണമായി കാവിയണിയാൻ ഇനി എത്രനാൾ..

ഷാജൻ സ്‌കറിയ

അഞ്ചു സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്ത് മാത്രമാണ് ഇപ്പോൾ കോൺഗ്രസിന്റെ ഭരണമുള്ളത്. അതിൽ ദക്ഷിണേന്ത്യയിലെ സംസ്ഥാനമായ കർണാടകയിൽ ഏത് നിമിഷവും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഏത് നിമിഷവും താഴെ വീഴുന്ന അവസ്ഥയാണുള്ളത്. 224 സീറ്റുകളുള്ള കർണാടകയിൽ 104 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറാൻ ബിജെപിക്ക് കഴിഞ്ഞെങ്കിലും ജനതാദളും കോൺഗ്രസും ചേർന്ന് തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കി ചെറിയ കക്ഷിയായ ജനതാദളിന് മുഖ്യമന്ത്രി സ്ഥാനം കൊടുത്ത് സംസ്ഥാനത്തെ കോൺഗ്രസ് ഭരണം നിലനിർത്തുകയായിരുന്നു.

ജനാധിപത്യത്തിന് സുന്ദരമായ നിമിഷം എന്ന് വിശേഷിപ്പിക്കുന്ന തരത്തിലുള്ള നാടകങ്ങൾക്ക് ശേഷമാണ് ബിജെപിയുടെ താൽക്കാലിക ഭരണം അവിടെ അവസാനിച്ചത്. എന്നാൽ ഇന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കോൺഗ്രസിന്റെ എട്ട് എംഎൽഎമാരടക്കം ഏതാണ്ട് പന്ത്രണ്ട് എംഎൽഎമാർ കോൺഗ്രസ്-ജനതാദൾ സഖ്യം വിട്ട് ബിജെപി ക്യാമ്പിൽ അഭയം തേടിയിരിക്കുകയാണ്. ഇത് ഇന്നല്ലെങ്കിൽ നാളെ സംഭവിക്കുമെന്ന് എല്ലാവർക്കും ഉറപ്പുള്ള കാര്യമായിരുന്നു. എന്തുകൊണ്ട് ഇത്രനാൾ വൈകി എന്നത് മാത്രമാണ് പ്രസക്തമായ ചോദ്യം.

കൂറുമാറ്റ നിരോധന നിയമമനുസരിച്ച് ആ എംഎൽഎമാരെല്ലാം അയോഗ്യകാരും എന്ന കാര്യത്തിൽ തർക്കമൊന്നും വേണ്ട. പക്ഷേ അത്രയും എംഎൽഎമാർ അയോഗ്യരായാൽ കോൺഗ്രസ്-ജനതാദൾ സഖ്യത്തിന് അവിടെ ഭൂരിപക്ഷം നഷ്ടപ്പെടുകയാണ്. പിന്നെ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടും എന്ന കാര്യത്തിൽ കോൺഗ്രസുകാർക്ക് പോലും സംശയമില്ല. ജനാതാദളും കോൺഗ്രസും ഒരുമിച്ച് നിന്നിട്ടുകൂടി ബിജെപി മുഴുവൻ സീറ്റുകളും കർണാടക ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അടിച്ചു മാറ്റിയത് അതിനുള്ള സൂചന മാത്രമാണ്.

മാത്രമല്ല രാജ്യമെമ്പാടും ബിജെപിയുടെ കാവിക്കൊടി പടർന്നു പന്തലിക്കുന്ന കാഴ്‌ച്ച കർണാടകയിലെ കാവി സ്‌നേഹികളെ കൂടുതൽ ആവേശ ഭരിതരാക്കുമെന്നും ഏത് സഖ്യമവിടെയുണ്ടായാലും വിജയിക്കുന്നത് ബിജെപി തന്നെയാകും എന്നതിൽ ആർക്കും തർക്കമില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലുമൊക്കെ കാവിക്കൊടി പാറിക്കുന്നതിന് വേണ്ടി ചാക്കു കെട്ടിന് കാശുമായി അമിത് ഷാ പിന്നാലെ നടന്ന കാര്യം നമുക്കൊക്കെ അറിയാവുന്നതാണ്. എന്നാൽ ഇന്ന് അമിത് ഷായ്ക്ക് ചാക്കു കെട്ടുമായി എംഎൽഎമാരുടെ പുറകേ നടക്കാൻ നേരമില്ല. രാജ്യ ഭരണത്തിന്റെ ഭാരപ്പെട്ട ഉത്തരവാദിത്വം അമിത് ഷായുടെ തലയിലായിരിക്കുന്നു.

മാത്രമല്ല കഴിഞ്ഞ അഞ്ചു വർഷം പണച്ചാക്കുകളെ ചുമന്നുള്ള രാഷ്ട്രീയ പ്രവർത്തനം നടത്തിയ അമിത് ഷാ ഇനി അതിന്റെ ആവശ്യമില്ലെന്ന് തെളിയിച്ചിരിക്കുന്നു. കർണാടകയിലും ഉത്തർപ്രദേശിലും മാത്രമല്ല മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപിയും അമിത് ഷായും തെളിയിച്ചത് ശത്രു പക്ഷത്ത് നിൽക്കുന്ന പാർട്ടികളെല്ലാം ഒരുമിച്ച് നിന്നാലും ബിജെപിക്ക് ഒന്നും സംഭവിക്കുകയില്ല എന്നാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് തെളിയിച്ചത് കോൺഗ്രസ് എത്ര ശക്തമായ സംഘടനാ സംവിധാനമുണ്ടെങ്കിലും ബിജെപിക്ക് ഒരു ചുക്കും സംഭവിക്കുകയില്ല എന്നാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP