Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കള്ളക്കേസ് ആണ് എന്ന് അങ്ങേക്ക് സംശയം തോന്നാൻ കാരണം എന്താണ് ? പിന്നെന്തിനാണ് ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനക്ക് വിഷമിക്കുന്നത് ? ഏത് സ്ത്രീ ബലാത്സംഗ കേസ് നൽകിയാലും ഇങ്ങനെ തന്നെയാവുമോ കോടതി വിധിക്കുക ? കോടിയേരി പുത്രന് ജാമ്യം ലഭിക്കുമ്പോൾ ചർച്ചയാവേണ്ടത്..

കള്ളക്കേസ് ആണ് എന്ന് അങ്ങേക്ക് സംശയം തോന്നാൻ കാരണം എന്താണ് ? പിന്നെന്തിനാണ് ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനക്ക് വിഷമിക്കുന്നത് ? ഏത് സ്ത്രീ ബലാത്സംഗ കേസ് നൽകിയാലും ഇങ്ങനെ തന്നെയാവുമോ കോടതി വിധിക്കുക ? കോടിയേരി പുത്രന് ജാമ്യം ലഭിക്കുമ്പോൾ ചർച്ചയാവേണ്ടത്..

ഷാജൻ സ്‌കറിയ

കേരളം ഏറെ കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്ന ഒരു കേസിൽ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചിരിക്കുന്നു. പലരും അത്ഭുതത്തോടു കൂടി മൂക്കത്ത് കൈ വെക്കുകയാണ് ഈ വിധി കേൾക്കുമ്പോൾ കാരണം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 438 എന്ന മുൻകൂർ ജാമ്യം ഉപയോഗിക്കേണ്ടത് തികച്ചും തെറ്റായതും കെട്ടിച്ചമച്ചതുമായ ഒരു ആരോപണവുമായി ഒരാൾ ഒരു നീതിമാനെ കുടുക്കാൻ ശ്രമിക്കുമ്പോൾ അവന് സുരക്ഷയൊരുക്കുന്നതിന് വേണ്ടി മാത്രമാവണം.

അതായത് രാഷ്ട്രീയ കാരണങ്ങൾ മൂലമോ ഉന്നത സ്വാധീനം മൂലം ശത്രുത തീർക്കുന്നതിനോ തികച്ചും നിരപരാധിയായ ഒരാളെ ഏതെങ്കിലും ഒരു കേസിൽ പ്രതിചേർത്തുകൊണ്ട് അവനെ ജയിലിലടപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന ഗൂഢാലോചനയാണ് കോടതിക്ക് ബോധ്യമായാൽ അയാൾക്ക് മുൻകൂർ ജാമ്യം നൽകണമെന്നാണ് വ്യവസ്ഥ. ഒരാളുടെ പേരിൽ ഒരു കുറ്റം ആരോപിക്കപ്പെടുമ്പോൾ അയാൾ ആ കുറ്റം ചെയ്തുവോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് മുൻകൂർ ജാമ്യാപേക്ഷയിൽ അല്ല. പ്രതിയെന്ന് ആരോപിക്കപ്പെടുന്നയാൾ സമർപ്പിക്കുന്ന തെളിവുകൾ പോലും മുൻകൂർ ജാമ്യ അവസ്ഥയിൽ കോടിക്ക് പരിഗണിക്കേണ്ടതില്ല.

ഒരു കുറ്റം ഒരാളുടെ മേൽ ആരോപിക്കപ്പെട്ടാൽ അങ്ങനെ ഒരു എഫ്‌ഐആർ ഉണ്ടായാൽ ആ എഫ്‌ഐആർ ഇട്ട പൊലീസ് ഉദ്യോഗസ്ഥരുടെ മേൽ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമോ സാമ്പത്തികമോ ആയ സമ്മർദ്ദമോ ഏതെങ്കിലും തരത്തിലുള്ള അധികാര ദുർവിനിയോഗമോ സംഭവിക്കപ്പെട്ടാൽ മാത്രമേ മുൻകൂർ ജാമ്യം നൽകേണ്ടതുള്ളൂ. ഇങ്ങനെയൊരു വ്യവസ്ഥ സിആർപിസിയിൽ കൊണ്ടു വന്നത് തന്നെ രാഷ്ട്രീയ വിരോധം തീർത്ത് നിരപരാധികളെ ജയിലിടയ്ക്കുന്ന ജനാധിപത്യ രഹിതമായ ഒരു സാഹചര്യം മുൻപിൽ കണ്ടുകൊണ്ടാണ്.

എന്നാൽ ഒരു യുവതി തന്നെയൊരാൾ ബാലത്സംഗം ചെയ്തിട്ടുണ്ട് എന്ന് പൊലീസിൽ പരാതി കൊടുക്കുകയും അതേക്കുറിച്ച് പൊലീസ് പ്രാഥമികമായ അന്വേഷണം നടത്തുകയും ചെയ്ത ശേഷം ആ ആരോപണത്തിൽ കഴമ്പുണ്ട് എന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ ബലാത്സംഗത്തിന് കേസെടുക്കുകയും ചെയ്യുമ്പോൾ എങ്ങനെയാണ് ഒരാൾക്ക് മുൻകൂർ ജാമ്യം ലഭിക്കുക എന്ന ചോദ്യം പ്രസക്തമാണ്. മുൻകൂർ ജാമ്യത്തെക്കാൾ കൂടുതൽ പരിഗണന നൽകുന്ന ജാമ്യം എന്ന സാധാരണ അവസ്ഥയിൽ പോലും കോടതികൾ തെളിവുകൾ പരിശോധിക്കാറില്ല.

അങ്ങനെയാണ് ദിലീപ് എന്ന മലയാളകളുടെ പ്രിയപ്പെട്ട നടനും ഫ്രാങ്കോ എന്ന ജലന്ധർ മെത്രാനും ദിവസങ്ങളോളം ജയിലിൽ കിടന്നത്. ഒരാളുടെ മേൽ ആരോപിക്കപ്പെട്ട കുറ്റത്തിന്റെ തെളിവുകൾ പരിശോധിക്കുന്നതും അയാൾ അപരാധിയാണോ എന്ന് തീരുമാനിക്കുന്നതും വിചാരണ വേളയിലാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ബലാത്സംഗത്തിന് പരാതി കൊടുത്ത ഒരു സ്ത്രീയുടെ പരാതി വ്യാജമാണ് എന്ന പ്രാഥമിക നിഗമനം കോടതി എടുത്തെങ്കിൽ അത് എന്ത് അടിസ്ഥാനത്തിൽ എടുത്തു എന്ന് വ്യക്തമാക്കേണ്ട ബാധ്യത ആ ജഡ്ജിക്കുണ്ട്.

നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും പരമമായ സത്യം നില നിർത്തുന്നത് ജുഡീഷ്യറിയാണ് എന്ന് വിശ്വസിക്കുന്നവരാണ് എന്നെ പോലുള്ള സാധാരണ പൗരന്മാർ. അതുകൊണ്ട് തന്നെ സീസറിന്റെ ഭാര്യയും സംശയത്തിന് അതീതയാവണം എന്ന പഴഞ്ചൊല്ല് കോടതികൾക്ക് ബാധകമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP