Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമിത് ഷാ എത്തിയപ്പോൾ എന്തുകൊണ്ട് വിഘടനവാദികളും ഹൂറിയത്ത് കോൺഫറൻസുകാരും പ്രതിഷേധിക്കാൻ തുനിഞ്ഞില്ല? നെഹ്റുവിനെ ചാരി കശ്മീരിൽ എന്തുതരം ഇടപെടലാണ് ഇപ്പോൾ കേന്ദ്രം നടത്തുന്നത്? രാഷ്ട്രപതി ഭരണം നീട്ടിയതു വഴി എന്താണ് ലക്ഷ്യമിടുന്നത്? കശ്മീരിൽ ശരിക്കും എന്താണ് ഇപ്പോൾ സംഭവിക്കുന്നത്?

അമിത് ഷാ എത്തിയപ്പോൾ എന്തുകൊണ്ട് വിഘടനവാദികളും ഹൂറിയത്ത് കോൺഫറൻസുകാരും പ്രതിഷേധിക്കാൻ തുനിഞ്ഞില്ല? നെഹ്റുവിനെ ചാരി കശ്മീരിൽ എന്തുതരം ഇടപെടലാണ് ഇപ്പോൾ കേന്ദ്രം നടത്തുന്നത്?  രാഷ്ട്രപതി ഭരണം നീട്ടിയതു വഴി എന്താണ് ലക്ഷ്യമിടുന്നത്? കശ്മീരിൽ ശരിക്കും എന്താണ് ഇപ്പോൾ സംഭവിക്കുന്നത്?

ഷാജൻ സ്‌കറിയ

ചില യാഥാർത്ഥ്യങ്ങൾ ദേശ സ്‌നേഹത്തിന്റെ ഭാഗമായി അതാത് രാജ്യങ്ങളിലെ പൗരന്മാർക്ക് തുറന്ന് പറയാൻ കഴിയാത്ത ഒരു സാഹചര്യമുണ്ട്. പലപ്പോഴും ആ രാജ്യങ്ങളിലെ വിഘടന വാദ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള സത്യങ്ങൾ തുറന്ന് പറയുന്നതിനാണ് ഇത്തരം വിലക്കുകൾ ഉള്ളത്. അങ്ങനെ പറഞ്ഞാൽ അത് രാജ്യദ്രോഹമായി വ്യാഖ്യാനിക്കപ്പെടുകയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി കടന്നതായി ചിത്രീകരിക്കപ്പെടുകയും ചെയ്യും. അത്തരം സവിശേഷമായ സാമഹിക സാഹചര്യം ഇന്ത്യൻ പൗരന്മാർക്ക് ബാധകമായിരിക്കുന്നത് കശ്മീരിന്റെ കാര്യത്തിലാണ്.

യഥാർത്ഥത്തിൽ കശ്മീർ എന്ന് പറയുന്ന നമ്മുടെ രാജ്യത്തിന്റെ അവിഭ്യാജ്യമായ ആ ഘടകത്തിന്റെ ഒട്ടേറെ പ്രദേശങ്ങൾ യാതൊരു നിയന്ത്രണവും നമുക്കുള്ളതല്ല. കുറേ ഭാഗം പാക്കിസ്ഥാനും കുറേ ഭാഗം ചൈനയും സ്വന്തമാക്കി വെച്ചിരിക്കുന്നു. അവരുടെ ഭൂപടത്തിന്റെ ഭാഗമായി അവർ ഉപയോഗിക്കുന്ന ഭാഗം നമ്മൾ നമ്മുടെ ഭൂപടത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്നുണ്ടെങ്കിൽ കൂടി നമുക്ക് ഏതെങ്കിലും തരത്തിലുള്ള അവകാശമോ നമുക്ക് അവിടേയ്ക്ക് പ്രവേശിക്കുന്നതിനുള്ള സ്വാതന്ത്ര്യമോ നമുക്കില്ല. അതിനേക്കാൾ കഷ്ടം നമ്മുടെ ഭാഗമായി അംഗീകരിച്ചിട്ടുള്ള ജമ്മു ആൻഡ് കശ്മീരിൽ പോലും ഇന്ത്യ എന്ന പദം ഉപയോഗിക്കുന്നതിനും അങ്ങനെയൊരു ബോർഡ് വെക്കുന്നതിനും പോലും വിലക്കുണ്ട് എന്നതാണ്.

സ്വാതന്ത്ര്യം കിട്ടി ഇത്ര നാൾ ആയിട്ടും കശ്മീരിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രത്യേകമായ അധികാരങ്ങളും അവകാശങ്ങളും എന്തൊക്കെ എന്ന് പോലും സാധാരണ ഇന്ത്യാക്കാർക്ക് അറിഞ്ഞു കൂടാ. നമ്മുടെ രാജ്യത്തിന്റെ ഭാഗം എന്ന് നമ്മൾ അഭിമാനത്തോടു കൂടി പറയുമ്പോൾ പോലും ഭൂമിശാസ്ത്രപരമായി നമ്മോടൊപ്പം നിൽക്കുന്ന കാശ്മീർ ഭാഗത്തിന് പോലും പ്രത്യേകമായ ഭരണഘടനയും പ്രത്യേകമായ ക്രിമിനൽ നിയമവും പ്രത്യേകമായ അവകാശങ്ങളും അധികാരങ്ങളുമാണുള്ളത്.

കശ്മീരിലെ പ്രത്യേകമായ സവിശേഷതകൾ കൊണ്ട് അത് നമ്മുടെ രാജ്യത്തിന്റെ ഭാഗമായി നില നിൽക്കുന്നതിന് വേണ്ടി അത്തരം ചില ധാരണകളിൽ നമ്മുടെ ഭരണാധികാരികൾ എത്തിപ്പെട്ടാൽ ്‌വരെ കുറ്റം പറയുവാൻ സാധിക്കുകയില്ല. എന്നാൽ നമ്മുടെ രാജ്യത്ത് നമുക്ക് യാതൊരു അവകാശങ്ങൾ ഇല്ലാതിരിക്കുകയും ഒരു ഇന്ത്യക്കാരന് അവിടെ ഭൂമി വാങ്ങി ജീവിക്കുന്നതിനുള്ള അവകാശം പോലും ഇല്ലതിരിക്കുകയും ഒരു കശ്മീരിയെ ഒരു ഇന്ത്യാക്കാരൻ വിവാഹം കഴിച്ചാൽ ആ കശ്മീരി വനിതയ്ക്ക് ആ പ്രവിശ്യയിൽ അവകാശങ്ങൾ ഇല്ലാതാക്കുകയും ഇല്ലാതാകുകയും ഒക്കെ ചെയ്യുന്ന സമ്പ്രദായം പൊളിച്ചെഴുതേണ്ടത് തന്നെയാണ്.

അതുകൊണ്ടാണ് ബിജെപി അവരുടെ പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്നത് കശ്മീരിന്റെ സ്വയം ഭരണാവകാശം അവർ പുനപരിശോധിക്കുമെന്ന്. കശ്മീർ പോലുള്ള ഒരു വിവാദ ഭൂപടത്തിൽ രാഷ്ട്രീയമായ ഇടപെടലുകൾ ഉണ്ടാകുമ്പോൾ ഒട്ടേറെ കരുതലും ശ്രദ്ധയും എടുക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും കോട്ടം തട്ടുന്ന ഒന്നും സംഭവിച്ചു കൂടാ. എന്നാൽ നമ്മുടെ രാജ്യത്തിന്റെ ഭാഗമാണ് എന്ന് പറയുകയും നമ്മുടെ രാജ്യത്തിന്റെ ഒരു സവിശേഷതകളും ഇല്ലാതിരിക്കുകയും ചെയ്യുന്ന സവിശേഷമായ സാഹചര്യത്തെ കൃത്യമായി നേരിടേണ്ടതുണ്ട്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP