1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

ശമ്പളമില്ലാതെ പണിയെടുക്കാനും പുരോഹിതന്മാർക്ക് വെച്ചു വിളമ്പി നൽകാനുമാണോ കന്യാസ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നത്? കന്യാസ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താൻ സഭ എന്തു നടപടിയാണ് എടുക്കുന്നത് ?

September 26, 2018

കേരളത്തിലെ ചില ക്രൈസ്തവ സഭകളുടെ അവിഭാജ്യ ഘടകമാണ് കന്യാസ്ത്രീകൾ. പ്രത്യേകിച്ച് കത്തോലിക്കാ സഭയ്ക്ക്. കന്യാസ്ത്രീകൾക്ക് സഭയിൽ ഒരുപാട് ജോലികൾ തീർക്കാനുണ്ട്. സഭയിലെ ഓരോ ഇടവകാംഗത്തേയും വിശുദ്ധിയിൽ വളർത്തുക എന്നതാണ് ഇവരുടെ പ്രഥമമായ ചുമതല. ഓരോ ഇടവകയിലും ഒന്...

കാമവെറിയനായ മെത്രാൻ അഴിക്കുള്ളിലാകുമ്പോൾ ഏറ്റവും അധികം അഭിമാനിക്കാവുന്നത് സോഷ്യൽ മീഡിയയ്ക്ക്; ഏത് സാധാരണക്കാരനെയും വൈറലാക്കുന്ന സോഷ്യൽ മീഡിയയ്ക്ക് എന്തു തിരുമേനി എന്തു മുതലാളി? മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും ഒരുമിച്ച് തീരുമാനിച്ചാലും ഒരു വാർത്തയും ഇനി മുക്കാനാവില്ലെന്ന തിരിച്ചറിവ് ഉറക്കം കെടുത്തുന്നത് പ്രമുഖരുടെ

September 25, 2018

എന്തുകൊണ്ടാണ് അച്ചന്മാരും മെത്രന്മാരുമൊക്ക ഇപ്പോൾ ഇങ്ങനെ ഓടി നടന്ന് പീഡിപ്പിക്കുന്നു. ഇവരാരും മുൻപ് പീഡിപ്പിക്കാതിരിക്കുകയും ഇപ്പോൾ പീഡനം തുടർക്കഥയാക്കുന്നത് ജീവിത ശൈലി മാറിയതുകൊണ്ടാണോ അതോ സോഷ്യൽ മീഡിയയുടെ ഉപയോഗം കൂടിയതുകൊണ്ടാണോ. അതോ ഒന്ന് പീഡിപ്പിക്...

പഴുതുകൾ അടയ്ക്കാൻ വേണ്ടിയായിരുന്നു ഈ വൈകലെങ്കിൽ ഇതുവരെ അവഹേളിച്ചതിന് മാപ്പ്; പിണറായി വിജയനല്ലാതെ മറ്റൊരാളായിരുന്നു മുഖ്യമന്ത്രിയെങ്കിൽ, വൈകിയെങ്കിലും ഈ അറസ്റ്റ് നടക്കുമായിരുന്നോ? വിശുദ്ധ അൾത്താരയിൽ നിന്നും സബ് ജയിലിലെ വെറും നിലത്തേക്ക് മെത്രാൻ വീഴുമ്പോൾ സഭയ്ക്കും സർക്കാരിനും പഠിക്കാൻ ഒരുപാട് പാഠങ്ങൾ ബാക്കിയുണ്ട്

September 24, 2018

നീതി നടപ്പിലാകണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു മലയാളിയും ഏറെ ആഹ്‌ളാദിക്കുന്ന ദിവസമാണ് ഇന്ന്.ദൈവത്തിന്റെ കരുണയിൽ ആശ്രയിക്കുന്ന കരുണയിൽ വിശ്വസിക്കുന്ന എന്നെ പോലെയുള്ള ക്രിസ്ത്യാനികൾ. കാരണം നീതിയും നിയമവും നടപ്പിലാകാൻ ഉള്ളതെന്നും അത് സാധാരണക്കാർക്കും സമ്പന്ന...

സമരങ്ങളിലൂടെ പടർന്ന് പന്തലിച്ച സിപിഎം എന്തിനാണ് ഇപ്പോൾ ജനകീയ സമരങ്ങളെ ഭയപ്പെടുന്നത്? എല്ലാ സമരങ്ങളുടേയും പിന്നിൽ മാവോയിസ്റ്റുകളും സംഘപരിവാറു കാരുമാണ് എന്ന് ആക്ഷേപിക്കുമ്പോൾ സഖാവ് അറിയാതെ പറയുന്നത് അവർ ജനങ്ങൾക്ക് ഒപ്പമാണ് എന്നാണ്; എകെജിയുടെ ചിത്രം പാർട്ടി ഓഫിസിൽ നിന്നും മാറ്റിയിട്ടു പോരെ ഈ ഗീർവാണങ്ങൾ

September 24, 2018

ജനകീയ ജനാധിപത്യ വിപ്ലവമാണ് സിപിഎമ്മിന്റെ ഭരണഘടനയനുസരിച്ച് ആത്യന്തികമായി ആ പാർട്ടിയുടെ ലക്ഷ്യം. ഇപ്പോൾ പാർലമെന്ററി ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തുന്നത് സിപിഎമ്മിന്റെ ഭരണ ഘടനയനുസരിച്ച് അടവു നയം മാത്രമാണ്. എന്താണ് ഈ അടവു നയം. പാർലമെന്ററി ജനാധിപത്യത്ത...

ഇത്രനാൾ വലിച്ചുനീട്ടി സഭയെ നാണംകെടുത്തിയതിന്റെ് ഉത്തരവാദിത്തം തിരുമേനിമാർ ഏറ്റെടുക്കുമോ? അമേരിക്കയിലും യൂറോപ്പിലും സംഭവിച്ചത് ഇവിടെയുണ്ടാവാതിരിക്കാൻ തിരുമേനിമാർ വേഗം സിംഹാസനങ്ങളിൽനിന്നിറങ്ങി ജനങ്ങൾക്കിടയിലേക്ക് ചെല്ലണം; സിവിൽ കോടതി അനുവദിക്കുന്ന വിവാഹമോചനം പോലും നീട്ടിക്കൊണ്ടുപോകുന്ന മാടമ്പിത്തരങ്ങൾക്ക് അറുതിയുണ്ടാവണം; സഭാ വസ്തുക്കൾ കൈകാര്യം ചെയ്യാൻ അൽമായരെ അനുവദിക്കണം

September 23, 2018

കുമ്പസാര രഹസ്യം ചോർത്തി വീട്ടമ്മയെ പീഡിപ്പിച്ചത് ഓർത്തഡോക്‌സ് വൈദികരായിരുന്നു. എന്നാൽ അതിന്റെ നാണക്കേട് അനുഭവിച്ചത് എല്ലാ ക്രിസ്ത്യാനികളായിരുന്നു. കുമ്പസാരം എന്ന കൂതാശ ഔദ്യോഗികമായി സ്വീകരിച്ച എല്ലാ ക്രിസ്ത്യാനികളും വെളിയിലിറങ്ങാനാകാതെ നടന്നു. അതുപോല...

ബിഷപ്പ് ഫ്രാങ്കോയെ ഒരു ദിവസം പോലും അകത്തിടാതിരിക്കാൻ ശുഷ്‌കാന്തി കാട്ടിയത് ആരുടെ താൽപ്പര്യപ്രകാരമാണ്? ജനവികാരം ശക്തമായപ്പോൾ പേരിന് അറസ്റ്റ് ചെയ്ത പ്രതിയെ എന്തുകൊണ്ട് ലോക്കപ്പിൽ പോലും അടയ്ക്കുന്നില്ല? പൊലീസ് ക്ലബിൽ ചിക്കൻ ബിരിയാണി കഴിച്ച് ജീവിക്കാൻ അനുവദിക്കാൻ അയാൾ രാഷ്ട്രീയ തടവുകാരനാണോ? അറസ്റ്റ് ചെയ്തിട്ടും അകത്തിടാതെ കാക്കുന്ന നീതിബോധത്തിന് നമോവാകം

September 22, 2018

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോയെ ഒരു ദിവസമെങ്കിലും അഴിയെണ്ണിക്കാമെന്ന ആഗ്രഹിക്കുന്ന നീതി നടപ്പിലാകാണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീരെ നിരാശ നൽകിയ ദിവസമായിരുന്നു ഇന്ന്. പാലാ കോടതിയിൽ ഹാജരാക്കി മെത്രാനെ റിമാന്റ് ചെയ്യിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ...

ബലാത്സംഗ കേസിലെ പ്രാഥമിക അന്വേഷണത്തിന് മൂന്നുമാസം; പേടിപ്പിച്ചും പ്രലോഭിപ്പിച്ചും മൊഴിമാറ്റാൻ പൊലീസ് കൂട്ട്; അറസ്റ്റ് ചെയ്യാൻ കസ്റ്റഡിയിൽ എടുത്തപ്പോഴും പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം; ഒഴിവാക്കാനാവാതെ അറസ്റ്റ് ചെയ്തപ്പോഴും ഇരുമ്പഴി എണ്ണിക്കാതിരിക്കാൻ ഒത്തുകളി; എന്നിട്ടും നമ്മൾ പറയണം പിണറായി.. ഡാ... ഇരട്ടച്ചങ്കൻ ഡാ.. എന്ന്

September 21, 2018

നീതി ബോധമുള്ള എതൊരു ഇന്ത്യൻ പൗരനും ഏറെ ആഹ്ളാദിക്കുന്ന ദിവസമാണ് ഇന്ന്. പ്രത്യേകിച്ച് മലയാളി. ഒരു കന്യാസ്ത്രി തന്നെ പീഡിപ്പിച്ചു എന്നു പറഞ്ഞ് തന്റെ സംരക്ഷകനാകേണ്ട ഒരു മെത്രാനെതിരെ പരാതി കൊടുത്തിട്ട് മുന്നു മാസം കഴിഞ്ഞെങ്കിലും ആ മെത്രാൻ അറസ്റ്റിലായി എന്...

കഴുത്തിൽ തൂക്കിയ ക്രൂശിതന്റെ വലിയ രൂപവും കൈയിൽ അണിഞ്ഞിരിക്കുന്ന സ്ഥാന മോതിരവും മെത്രാൻ കുപ്പായവും അഴിച്ച് വെയ്ക്കാതെ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാനായി പോയത് കത്തോലിക്ക വിശ്വാസികളെ മുഴുവൻ അപമാനിക്കാൻ ആയിരുന്നോ?

September 20, 2018

ഇന്നിറങ്ങിയ മലയാള മനോരമ, മാതൃഭൂമി എന്നീ പത്രങ്ങളുടെ ഒന്നാം പേജിൽ ഒരു ഫോട്ടോയുണ്ട്. ചോദ്യം ചെയ്യലിന് വിധേയനായ ശേഷം മടങ്ങുന്ന ജലന്ധർ അതിരൂപതാ മെത്രാൻ ഫ്രാങ്കോ മുളയ്ക്കൻ പൊലീസുകാർക്കിടയിൽ നിൽക്കുന്ന ചിത്രമാണത്. ആ ചിത്രത്തിൽ അദ്ദേഹം കഴുത്തിൽ അണിഞ്ഞിരിക്ക...

മാധ്യമങ്ങൾക്കു മുമ്പിൽപ്പെടാതെ ഫ്രാങ്കോ മുളയ്ക്കനെ കാക്കാൻ പൊലീസ് എന്തിനാണ് ഇത്ര ആവേശം കാട്ടുന്നത്? നീതി തേടി തെരുവിൽ ഇറങ്ങിയ കന്യാസ്ത്രീകൾക്ക് കിട്ടാത്ത ദയയും കാരുണ്യവും എങ്ങനെയാണ് ബലാത്സംഗക്കേസിലെ പ്രതിക്ക് ലഭിക്കുന്നത്? മെത്രാനെ ഒരിക്കലും അറസ്റ്റ് ചെയ്യുകയില്ല എന്ന് തുറന്ന് പറയാനുള്ള സത്യസന്ധത എങ്കിലും കാട്ടൂ

September 19, 2018

തിരുവനന്തപുരം: ഒടുവിൽ നിയമത്തിന് മുന്നിൽ താൻ കീഴടങ്ങുന്നുവെന്ന് ബോധിപ്പിക്കാൻ വേണ്ടി ഫ്രാങ്കോ മുളയ്ക്കൻ എന്ന ജലന്ധർ രൂപതാ ബിഷപ്പ് എറണാകുളത്ത് പൊലീസിന് മുൻപിൽ കീഴടങ്ങിയിരിക്കുകയാണ്. അത്രയുമൊക്കെ ആയതിൽ നമുക്ക് സന്തോഷിക്കാം. ഈ പൊലീസിൽ നിന്നോ സഭയിൽ നിന്ന...

ഇതുവരെ അനങ്ങാതിരുന്ന മെത്രാൻ എന്തുകൊണ്ട് ഇപ്പോൾ ജാമ്യാപേക്ഷയുമായി രംഗത്തിറങ്ങി? മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുമോ? തള്ളിയാലുടൻ ഫ്രാങ്കോ അറസ്റ്റിലാവുമോ? പൊലീസിനു മുമ്പിൽ ഹാജരായാൽ എന്തു സംഭവിക്കും? പൊലീസും ഫ്രാങ്കോയും ഒത്തു കളിക്കുകയാണോ? നീതി തേടി തെരുവിൽ ഇരിക്കുന്ന കന്യാസ്ത്രീകൾ എന്തുകൊണ്ട് എത്രയും വേഗം വീട്ടിലേക്ക് മടങ്ങണം

September 18, 2018

തിരുവനന്തപുരം: സംരക്ഷകനാകേണ്ട ഒരു മെത്രാനിൽ നിന്നും പീഡനം ഏറ്റുവാങ്ങിയതിന്റെ വേദനയുമായി കഴിഞ്ഞ മൂന്ന് മാസമായി അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കന്യാസ്ത്രീയ്ക്കും അവർക്ക് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് കഴിഞ്ഞ 11 ദിവസമായി ലഹൈക്കോടതിയുട സമീപത്ത് നീതി തേടി നിരാഹാ...

ഫ്രാങ്കോ അറസ്റ്റിലാകുന്നതിൽ ഒട്ടും ആശങ്കയില്ലാത്ത വിശ്വാസികളെ തെരുവിൽ ഇറക്കാനാണോ പൊലീസേ ഇപ്പോൾ കുമ്പസാര രഹസ്യം തേടുന്നത്? മാർ ആലഞ്ചേരിയെ ചോദ്യം ചെയ്യാനും വത്തിക്കാന്റെ ഇന്ത്യൻ എംബസിയിൽ കടന്നു കയറാനും ശ്രമിച്ചു പരാജയപ്പെട്ടിട്ടും എന്തേ ഒന്നും പഠിക്കാത്തത്? ഫ്രാങ്കോ മുളയ്ക്കനെ രക്ഷിക്കാൻ വേണ്ടി കേരളത്തിന്റെ മാനം കളയുന്ന കേരള പൊലീസിനോട് അവസാനമായി പറയാനുള്ളത്

September 17, 2018

ഇപ്പോഴത്തെ ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രേഹ് ഉൾപ്പെട്ടിരുന്ന പ്രദേശത്തെ പണ്ട് ബൊഹീവിയ എന്നായിരുന്നു വിളിച്ചത്. ബൊഹീവിയയിൽ ഒരു വികാരി ജനദാൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ജോൺ എന്നായിരുന്നു. ജോൺ എന്ന വികാരി 1997ൽ ബധിക്കപ്പെടുകയായിരുന്നു. വ...

20,000 കോടിയെന്ന് മുഖ്യമന്ത്രി, 30,000 കോടിയെന്ന് ധനമന്ത്രി, 40,000 കോടിയെന്ന് വ്യവസായമന്ത്രി. ശരിക്കും കേരളത്തിൽ എത്ര രൂപയുടെ നഷ്ടം ഉണ്ടായി? എന്നിട്ടുമെന്തിന് 4796 കോടിയുടെ കണക്കുമായി ഡൽഹിക്കു പോയത്? എത്ര കെപിഎംജിമാർക്ക് കാശെണ്ണി വാങ്ങിയിട്ടും എന്തേ ഇതുവരെ നഷ്ടമായതിന്റെ കണക്കുപോലും എടുത്തുതീർക്കാൻ സാധിക്കാത്തത്? കേന്ദ്രത്തെ കുറ്റം പറയും മുമ്പ് ഇത്രയും എങ്കിലും ചെയ്യണ്ടേ പിണറായി?

September 16, 2018

 മഹാപ്രളയകാലത്ത് കേരളത്തിലുണ്ടായ നഷ്ടം എത്രയാണ്. പ്രളയത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞത് 20,000 കോടി രൂപയുടെ നഷ്ടം എന്നാണ്. ധനകാര്യമന്ത്രി തോമസ് ഐസക്ക് പറഞ്ഞു നഷ്ടം 30,000 കോടി രൂപയാണെന്ന്. കഴിഞ്ഞദിവസം വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു നഷ്ടം 40,000 കോ...

ആര് പരാതി നൽകിയാലും പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമേ കേസെടുക്കാവൂ എന്നൊരു കീഴ് വഴക്കം ഇനിയെങ്കിലും ആരംഭിക്കുമോ? ആർക്കെങ്കിലും വേണ്ടി ചട്ടം ലംഘിച്ച് കേസ് എടുക്കുന്ന പൊലീസുകാരെ ശിക്ഷിക്കുമോ? ഏതു സാധാരണക്കാർക്കും നീതി ലഭിക്കാൻ ഫ്രാങ്കോ കേസ് കീഴ് വഴക്കം സൃഷ്ടിക്കുമോ? നമ്പി നാരായണനും ഫ്രാങ്കോയും കേരള പൊലീസിന്റെ കണ്ണുതുറപ്പിക്കട്ടെ

September 15, 2018

ഈ ദിവസങ്ങളിൽ സുപ്രധാനമായ രണ്ട് കോടതി വിധികൾ ചർച്ചയാകുകയാണ്. ഒന്ന് നമ്പി നാരായണനെന്ന വിശുദ്ധനായ ശാസ്ത്രജ്ഞന് പൊലീസ് കസ്റ്റഡിയിലുണ്ടായ അനാവശ്യ പീഡനവും അറസ്റ്റും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനെ ഏൽപിച്ചുകൊണ്ടുള്‌ല സുപ്രിംകോടത...

നമ്പി നാരായണന് നഷ്ടപരിഹാരം നൽകേണ്ടത് സർക്കാരല്ല; തനിനിറവും ദേശാഭിമാനിയും മുതൽ മനോരമ വരെയുള്ള മാധ്യമങ്ങളാണ്; കരുണാകരനുണ്ടായ ചാരൻ എന്ന പേരുദോഷത്തിനും രാഷ്ട്രീയ വനവാസത്തിനും ഉമ്മൻ ചാണ്ടിയും ആന്റണിയും മാപ്പു പറയുകയെങ്കിലും ചെയ്യണം; ഒരുളുപ്പും ഇല്ലാതെ നമ്പി നാരായണന് നീതി കിട്ടിയെന്ന് വിളിച്ചു പറയുന്ന മാധ്യമങ്ങൾ അറിയാൻ

September 14, 2018

തിരുവനന്തപുരം: കാൽ നൂറ്റാണ്ടത്തെ നിയമ പോരാട്ടത്തിനൊടുവിൽ നമ്പി നാരായണൻ എന്ന പ്രശസ്ത ശാസ്ത്രജ്ഞൻ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഇന്ത്യയുടെ പരമോന്നത നമീതി പീഠമായ സുപ്രീം കോടതി കൽപ്പിച്ചിരിക്കുകയാണ്. ഈ തുക രണ്...

സമ്മതപത്രത്തിന് പകരം വിസമ്മതപത്രം എഴുതി വാങ്ങുന്നത് നീതിരഹിതമാണ്; ഭാര്യയുടെ ഒരു മാസത്തെ ശമ്പളം കൊടുക്കുന്നതുകൊണ്ട് താൻ കൂടി കൊടുക്കുന്നില്ല എന്ന് പറഞ്ഞ് സർക്കാർ ഉദ്യോഗസ്ഥന്റെ മേൽ നടപടിയെടുത്തത് അധാർമ്മികമാണ്; കേരളത്തെ രക്ഷിക്കാൻ കാശു കൊടുക്കേണ്ടത് നിയമപരമായ ബാധ്യത ആകുന്നത് ഗുണ്ടാപിരിവിന് തുല്ല്യമാണ്; കേരള പുനർനിർമ്മാണത്തെ ഒരു ബാധ്യതയാക്കി മാറ്റുന്നത് ആർക്ക് ന്യായീകരിക്കാൻ സാധിക്കും

September 13, 2018

തിരുവനന്തപുരം: സെക്രട്രേറിയറ്റിലെ ഒരു ഇടത്പക്ഷ യൂണിയൻ നേതാവിനെ ഓർക്കുക ഇടത്പക്ഷ നേതാവിനെ മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിനോട് വിയോജിച്ചു എന്ന പേരിൽ സ്ഥലം മാറ്റിയിരിക്കുകയാണ്. അദ്ദേഹം ഇന്നലെ അതേക്കുറിച്ച് ലാഘവത്തോട് കൂടി ചെറിയ ഒരു അഭിപ്രായ പ്രകടനം നടത്ത...

MNM Recommends

Loading...
Loading...