Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വലിയ ഒരു വിഭാഗം ആഗ്രഹിക്കുന്നത് ഇന്ത്യക്ക് ഒപ്പം നിൽക്കാൻ; പാക്കിസ്ഥാന് ജയ് വിളിക്കുന്നത് വെറും 15 ശതമാനം മാത്രം; കന്യാകുമാരി മുതൽ കാശ്മീർ വരെ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ വിഘടനവാദികളെ ഇന്ത്യ എന്തിന് സംരക്ഷിക്കണം? എന്താണ് യഥാർത്ഥ കാശ്മീർ പ്രശ്‌നം

വലിയ ഒരു വിഭാഗം ആഗ്രഹിക്കുന്നത് ഇന്ത്യക്ക് ഒപ്പം നിൽക്കാൻ; പാക്കിസ്ഥാന് ജയ് വിളിക്കുന്നത് വെറും 15 ശതമാനം മാത്രം; കന്യാകുമാരി മുതൽ കാശ്മീർ വരെ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ വിഘടനവാദികളെ ഇന്ത്യ എന്തിന് സംരക്ഷിക്കണം? എന്താണ് യഥാർത്ഥ കാശ്മീർ പ്രശ്‌നം

അഞ്ജന ഭാസ്‌ക്കരൻ

ഫെബ്രുവരി 14ൽ ആരംഭിച്ച പ്രശ്നങ്ങളിൽ ഇന്ത്യ നീറി പുകയുകയാണ്.. കാശ്മീരിലെ വെടിയൊച്ചകളും നിലക്കാത്ത നിലവിളികളും ഇന്ന് കാതുകളിൽ മുഴങ്ങുമ്പോൾ ഭൂരിഭാഗം ഇന്ത്യക്കാരനും കാശ്മീർ പ്രശ്നം എന്തെന്ന് ധാരണയില്ല..

ഇന്ത്യയെ ആയിരം മുറിപ്പാടിലൂടെ രക്തം വാർത്തുകൊലചെയ്യുക എന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന പദ്ധതികൾ ഓരോ ഇന്ത്യക്കാരനും മനസ്സിലാക്കേണ്ടതുണ്ട്..ഒരു പക്ഷേ തീവ്രവാദികൾ ഇല്ലായിരുന്നെങ്കിൽ ടൂറിസം കൊണ്ട് മാത്രം ഇന്ത്യയിലെ പ്രധാന വരുമാന സ്രോതസുകളിലൊന്നായി ഈ പ്രദേശം മാറുമായിരുന്നു എന്നതിൽ സംശയമില്ല. എന്നാൽ നിലയ്ക്കാത്ത വെടിയൊച്ചകൾ മൂലം ഏഷ്യയുടെ വെടിപ്പുര എന്നാണ് ഇന്ന് കശ്മീർ അറിയപ്പെടുന്നത്.

അനന്തനാഗ്,ബരാമുള്ള ശ്രീനഗർ തുടങ്ങിയ പ്രദേശങ്ങളടങ്ങിയ ഇതേ കാശ്മീരിലെ ചിലരാണ് അതായത് വെറും 15 ശതമാനം ആളുകൾ മാത്രമാണ് മതേതര ഇന്ത്യയുടെ ഭാഗമാവാൻ ആഗ്രഹിക്കാതെ സ്വതന്ത്ര മതരാജ്യം സമ്പാദിക്കണം എന്ന ലക്ഷ്യത്തോട പാക്കിസഥാന്റെ പിന്തുണയോടെ ഇന്ത്യക്കെതിരെ ആക്രമണം നടത്തുന്നത്

ബാക്കിവരുന്ന 85 ശതമാനം പ്രദേശത്തെ ജനങ്ങളും സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായി തുടരാൻ ആഗ്രഹിക്കുന്നവരാണ്..കാശ്മീർ താഴവാരത്തിന് പുറത്ത്ുള്ള ഇസ്ലാമിക മതവിശ്വാസികളും ആ ആഗ്രഹം തുറന്ന് പറയുകയും ഇന്ത്യക്ക് വേണ്ടി സൈനിക സേവനം നടത്താൻ തയ്യാറാവുകയും ചെയ്തിട്ടുണ്ട്. അതായത് ജമ്മു കാശ്മീർ ഇന്ത്യയിൽ നിന്ന് വേർപിരിയണം എന്ന ആശയം മുന്നോട്ട് വെച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ആ സംസ്ഥാനത്തിന്റെ വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ്..

നിർഭാഗ്യവശാൽ ആ വളരെ ചെറിയ വിഭാഗത്തേയാണ് മാധ്യമങ്ങളടക്കം മുഴുവൻ ജമ്മു ആൻഡ് കാശ്മീർ ജനങ്ങൾ എന്ന രീതിയിൽ നമ്മുടെ മുന്നിലേക്ക് അവതരിപ്പിക്കുന്നത്. 1947ൽ ഇന്ത്യ വിഭജനം നടത്തി ഇന്ത്യക്കും പാക്കിസ്ഥാനും സ്വാതന്ത്യം അനുവദിച്ച് ബ്രിട്ടൻ മടങ്ങുമ്പോൾ മഹാരാജാ ഹരിസിംഹന്റെ നേതൃത്വത്തിൽ സ്വതന്ത്യ രാജ്യമായിട്ടായിരുന്നു ജമ്മു കാശ്മാർ നില നിന്നിരുന്നത്

എന്നാൽ സ്വതന്ത്രമായി ജമ്മു കാശ്മീർ ഭരിക്കാൻ ഹരിസിംഗിനെ പാക്കിസ്ഥാൻ അനുവദിച്ചില്ല പാക്കിസ്ഥാനിലെ പഠാനിയെന്ന ഗോത്ര വിഭാഗത്തിന് പണവും ആയുധവും പ്രദാനം ചെയ്ത് ആ പ്രദേശത്തെ ആക്രമിക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചു .. പാക്കിസ്ഥാനേട് പിടിച്ച് നിൽക്കാൻ സാധിക്കാതെ വന്ന ഹരിസിങ് ഇന്ത്യയോട് ചേരണം എന്ന ആഗ്രഹം പ്രകടിപ്പിച്ചു..

ഇന്ത്യക്ക് വേണ്ടി മൗണ്ട് ബാറ്റൺപ്രഭു കരാറിലൊപ്പിട്ട് ജമ്മു കാശ്മീരിനെ ഇന്ത്യയിടെ ഭാഗമായി തീർത്തു. പിന്നീട് 370ആം വകുപ്പ് അനുശാസിക്കുന്ന പ്രത്യേക പദവി നൽകിയും ടാക്സ് ഇളവ് നൽകിയുമെല്ലാം ഇന്ത്യയുടെ ഒരു സുപ്രധാന ഭാഗമായിത്തന്നെ കാശ്മീരും ജമ്മുവുമെല്ലാം മാറുകയാണുണ്ടായത്..

ഈകാലഘട്ടത്തിൽ പോലും ജമ്മു കാശ്മീരിലെ ബഹു ഭൂരിപക്ഷം ജനങ്ങളും ഇന്ത്യയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവരാണ്. അങ്ങിനെയാണെങ്കിലും ജമ്മു കാശ്മീരിന്റെ പലഭാഗങ്ങളും യുദ്ധഭൂമിയായി തുടരാനുള്ള പ്രധാന കാരണം ഇന്ത്യക്ക് പറ്റിപോയ ചരിത്രപരമായ ഒരു വിഡ്ഢിത്തമായിരുന്നു എന്ന വേണമെങ്കിൽ നമുക്ക് പറയാം.

ഒന്നാമതായി നിരുപാധികമായി ഇന്ത്യയിൽ ലയിക്കാൻ ആഗ്രഹിച്ച ഹരിസിംഗിന്റെ ജമ്മു ആൻഡ് കശ്മീരിന് ഇന്ത്യ പ്രത്യേക പദവി നൽകേണ്ടിയിരുന്നില്ല അങ്ങനെയെങ്കിൽ ഹരിസിംഗിന്റെ എഗ്രിമെന്റുമാൈയി പാക്കിസ്ഥാൻ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ ചോദ്യം ചെയ്യില്ലായിരുന്നു.

രണ്ടാമതായി നമ്മൾ തന്നെ അംഗീകരിച്ച എൽഒസി അഥവാ ലൈൻ ഓഫ് കൺട്രോൾ എന്ന രേഖയാണ് പ്രശ്‌നം സൃഷ്ടിച്ചത്. എൽഒസിയുടെ ഒരു ഭാഗത്താണ് പാക്കിസ്ഥാൻ അധിനിവേശ കശ്മീർ അഥപാ പിഒകെയും വിഘടനവാദി തീവ്രവാദി ക്്യാമ്പുകളും സ്ഥിതി ചെയ്യുന്നത്..

1971ലെ ബംഗ്ലാദേശ് സ്വതന്ത്രമാക്കിയ യുദ്ധത്തിന് ശേഷമാണ് ഈ ലൈൻ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചത.. സ്വാതന്ത്യാനന്തരം വിഭജിക്കപ്പെട്ട പാക്കിസ്ഥാൻ രണ്ട ഭാഗങ്ങളിലായിട്ടായിരുന്നു നിലവിൽ വന്നത്.

അതിൽ കിഴക്കൻ പാക്കിസ്ഥാന്റെ ഭാഗം ഇന്ത്യയാണ് ബംഗ്ലാദേശായി മോചിപ്പിച്ച് നൽകിയത്.. സ്വാത്ന്ത്യം ആവശ്യപ്പെട്ട കിഴക്കൻ പാക്കിസഥാനെ അവിടുത്തെ പട്ടാളക്കാർ കൂട്ടത്തോടെ കൊന്നൊടുക്കുകയും അവിടെ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥികളിടെ അധികപലായനം ഉണ്ടാവുകയും ചെയ്തപ്പോൾ 1971ഡിസംബറിൽ ഇന്ദിരാഗാന്ധി പാക്കിസഥാനുമായി യുദ്ധ പ്രഖ്യാപനം നടത്തി

വെറും 3 ദിവസ കൊണ്ട് പാക്കിസ്ഥാൻ ഇന്ത്യയുടെ മുന്നിൽ തോൽവി സമ്മതിക്കുകയും ബംഗ്ലാദേശിന് സ്വാതന്ത്യം ലഭിക്കുകയും ചെയ്തു..അന്ന ലാഹോർ വരെ ഇന്ത്യൻ സൈന്യം മനേ ഷായുടെ നേതൃത്വത്തിൽ ഇരച്ച് കയറിയിരുന്നു എന്നിട്ടും അന്ന് നമ്മൾ നമ്മുടെ സൈന്യത്തെ തിരികെ വിളിക്കുകയും ജമ്മു കാശ്മീരിന്റെ ഒരു ഭാഗത്ത് ലൈൻ ഓഫ് കൺട്രോൾ എന്ന രേഖ അംഗീകരിച്ച് കൊടുക്കുകയും ചെയ്തു..

90,000 പാക്കിസ്ഥാൻ പട്ടാളക്കാർ യുദ്ധ തടവുകാരായ ആ യുദ്ധത്തിൽ എന്തിനാണ് ഇന്ത്യയുടെ ജമ്മു കാശ്മീരിന്റെ ഭാഗം നഷ്ടപ്പെടുത്തിു ആ എൽഓസി അംഗീകരിച്ചത് എന്ന് ഇപ്പോഴും ദുരൂഹമാണ് ..

്അന്ന ്നമ്മൾ ലാഹോറിലായിരുന്നു എൽഓസി നിർമ്മിച്ചിരുന്നത് എങ്കിൽ പ്രശ്നങ്ങളും യുദ്ധവും ആക്രമങ്ങളും എല്ലാം പാക്കിസ്ഥാന്റെ മണ്ണിൽ നടക്കുമായിരുന്നു. യുദ്ധം നടക്കേണ്ടത് ശത്രുവിന്റെ രാജ്യത്താണെന്ന ചാണക്യതന്ത്രം അന്ന് നമ്മൾ മറന്നു പോയിരുന്നോ...

യുദ്ധശേഷവും ഒരു രാജ്യവും മറ്റൊരു രാജ്യത്തെ പട്ടാളത്തോട് കാണിക്കാത്ത ദയയും അന്ന് നമ്മൾ കാണിച്ചു.. 90,000പാക് പട്ടാളക്കാരെ തീറ്റിപ്പോറ്റി അവസാനം നാം വെറുതെ വിടുകയാണുണ്ടായത്. അന്ന് ഇന്ത്യകാണിച്ച് ദയയുടെ നന്ദിയാവാം പാക്കിസ്ഥാൻ ഇപ്പോഴും തിരികെ ഇന്ത്യയോട് കാണിക്കുന്നത്.

അന്ന് ഇന്ത്യകാണിച്ച് ദയയുടെ നന്ദി ഇന്നും പാക്കിസ്ഥാൻ നന്നായിട്ട് തിരിച്ച് കാണിക്കുന്നുണ്ട് ഇന്ത്യയുടെ മണ്ണിൽ തീവ്രവാദമായും ആക്രമണങ്ങളായും അവർ അതിനുള്ള കൂലി നൽകുന്നു.. ജമ്മുകാശ്മീർ സവതന്ത്രമാക്കാൻ വേണ്ടി ഇന്ത്യൻപട്ടാളത്തെ കുറിച്ച് അനാവശ്യം പ്രചരിപ്പിക്കാനും അത് വഴി യുവാക്കളെ ബ്രെയിൻ വാ്ഷ് ചെയ്യാനുമായി സാഹിത്യകാരന്മാരും കപടബുദ്ധി ജീവികളടങ്ങിയ ഒരു ടീമിനെ തന്നെ അവർ ഇന്ത്യയിൽ ഉപയോഗിക്കുന്നു.

. കാശ്മീരികളെ പറ്റിയും പട്ടാളത്തിന്റെ ക്രൂരതയെപറ്റിയുമെല്ലാം വാചാലരാവുന്ന യുവാക്കളെ പാക്കിസഥാൻ തന്ത്രത്തിന്റെ ഉപോൽപ്പന്നങ്ങളാണ്.. ഇനി ജമ്മു കാശ്മീരിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയടെ ഭാഗമായി നിൽക്കുകയാണ് ഏറ്റവും സുന്ദരം ...സ്വതന്ത്രമാവാൻ തീരുമാനിച്ചാൽ ജിഡിപിയിലും വികസനത്തിലും ഇന്ത്യയുടെ ഏഴയലത്ത് എത്താത്ത പാക്കിസ്ഥാൻ അവരെ ആക്രമിച്ച് കീഴടക്കും അവർക്ക ്വേണട്ത്ര സൈന്യവും കാര്യങ്ങളിം ഉണ്ടാവില്ലലോ.. പിന്നെ ഇന്ത്യ നൽകുന്ന പ്രത്യേക പദവിയും ടാക്സ് ചിലവുകളും റിസർവേഷനും ഒന്നും ലഭിക്കില്ല നമ്മുടെ രാജ്യത്തിന്റെ ഭാഗത്ത് നിന്ന ഒന്ന് ചിന്തിക്കുകയാണെങ്കില്ഡ# നമ്മളോട് നാലു യുദ്ധങേഹളിം തോറ്റ് തുന്നം പാടി കരഞഅഞിരിക്കുനമ് പാക്കിസ്ഥാന് ഉയർന്ന ഭൂപ്രദേശം വിട്ട് നൽകുകയാണെങ്കിൽ സൈനിക വിന്യാസം എളുപ്പമാക്കി അവർ ഇന്ത്യയെ വീണച്ു ആക്രമിക്കാനുള്ള സാധ്യത ഏറെയാണ് കാശ്മൂർ സെ കന്യാകുമാരി ഭാരത്മാതാ ഹോ ഹമാരി വോ കശ്മീർ ഹമാര ഹേ എന്ന് പാടുന്ന നമ്മുടെ കുട്ടികൾ തലയുള്ള ഇന്തയുടെ ഭൂപടം ഭാവിയിലും വരച്ച് പഠിക്കാൻ സാധിക്കണം അതിനായി നമുക്ക് രാജ്യത്തെ കൂടെ നിൽക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP