Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നാൽപ്പതടിയിലേറെ ആഴമുള്ള കിണറ്റിലേക്ക് നൂർന്നിറങ്ങിയത് വടത്തിൽ; ഒരുകൈ വടത്തിൽ ഉറപ്പിച്ച് മറുകയ്യിൽ പെരുമ്പാമ്പിനെ കോരിയെടുത്തു; തിട്ടകളിൽ തട്ടിയും ഉരഞ്ഞും മുകളിലേക്ക് കയറുന്നതിനിടെ പിടുത്തം വിട്ട് താഴോട്ട്; തൃശൂരിലെ സാഹസികനായ യുവാവിന് എന്തുസംഭവിച്ചുവെന്ന ആകാംക്ഷയോടെ നാട്ടുകാർ; വീഡിയോ വൈറലാകുന്നു

നാൽപ്പതടിയിലേറെ ആഴമുള്ള കിണറ്റിലേക്ക് നൂർന്നിറങ്ങിയത് വടത്തിൽ; ഒരുകൈ വടത്തിൽ ഉറപ്പിച്ച് മറുകയ്യിൽ പെരുമ്പാമ്പിനെ കോരിയെടുത്തു; തിട്ടകളിൽ തട്ടിയും ഉരഞ്ഞും മുകളിലേക്ക് കയറുന്നതിനിടെ പിടുത്തം വിട്ട് താഴോട്ട്; തൃശൂരിലെ സാഹസികനായ യുവാവിന് എന്തുസംഭവിച്ചുവെന്ന ആകാംക്ഷയോടെ നാട്ടുകാർ; വീഡിയോ വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കിണറ്റിൽ വീണ പെരുമ്പാമ്പിനെ വനംവകുപ്പ് ജീവനക്കാരൻ സാഹസികമായി പിടികൂടുന്ന വീഡിയോ വൈറലാകുന്നു.തൃശൂർ പേരാമംഗലം സ്വദേശി ഷഗിലാണ് സാഹസികൻ. കിണറ്റിൽ നിന്ന് ഏറെ ആയാസപ്പെട്ട് പാമ്പിനെ എടുത്ത് കയറ്റുന്നതിനിടെ അത് ഷെഗലിനെ വരിഞ്ഞുമുറുക്കുന്നതും വീഡിയോയിൽ കാണാം. ശരീരത്തിൽ പെരുമ്പാമ്പ് ചുറ്റിവരിയുന്നതൊന്നും ഈ ചെറുപ്പക്കാരൻ കാര്യമാക്കുന്നില്ല.

പട്ടിക്കാട് ഫോറസ്റ്റ് റെസ്‌ക്യൂ വാച്ചറാണ് ഷഗിൽ. തൃശ്ശൂർ കൈപ്പറമ്പിൽ വീട്ടുകിണറ്റിൽ കുടുങ്ങിയ പെരുമ്പാമ്പിനെയാണ് സാഹസികമായി പുറത്തെത്തിച്ചത്. നാൽപ്പതടിയിലേറെ ആഴമുള്ള കിണറ്റിലേക്ക് വടത്തിൽ പിടിച്ച് ഷഗിൽ ഇറങ്ങി. കിണറ്റിലെ മണ്ണിടിഞ്ഞ ദ്വാരത്തിനുള്ളിലായിരുന്ന പാമ്പിനെ ഒരു കയറിൽ പിടിച്ച് കൈക്കലാക്കി. മുകളിലേക്ക് കയറുന്നതിനിടെ പാമ്പ് ഷഗിലിനെ വരിഞ്ഞു മുറുക്കി.

എന്നാൽ ഒരു കയ്യിൽ പാമ്പിനെയും മറുകയ്യിൽ കയറിലും പിടിച്ച് മുകളിൽ നിന്നും വലിച്ച് കയറ്റുകയായിരുന്നു. ഇതിനിടയിൽ ശരീരം കിണറിന്റെ തിട്ടകളിൽ തട്ടിയും ഉരയുകയും ചെയ്യുന്നുണ്ടായിരുന്നു. ഇടക്ക് മുൾപ്പടർപ്പുകൾക്കിടയിൽ കുടുങ്ങിയതോടെ കയർ കടിച്ച് മാറ്റിപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെ പിടുത്തം വിട്ട് കിണറിലേക്ക് തന്നെ വീണു. വീഴ്ചയിലും പക്ഷേ ഷഗിൽ പാമ്പിനെ വിട്ടില്ല. പിന്നീട് കയറിറക്കി വീണ്ടും കരയ്ക്ക് കയറുകയായിരുന്നു. പാമ്പിനെ പിന്നീട് പീച്ചി വനത്തിലേക്ക് വിട്ടു.

മുൻപ് കിണറ്റിൽ അകപ്പെട്ട ഒരു രാജവെമ്പാലയെയും ഇതുപോലെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഷഗിൽ. സാഹസികതയുടെ പേരിൽ കൂട്ടുകാരും നാട്ടുകാരുമൊക്കെ സ്‌നേഹപൂർവം ശാസിക്കാറുണ്ട്. എന്നാൽ, അതൊന്നും കാര്യമാക്കാറില്ല ഷഗിൽ. ഇതൊക്കെ തന്റെ ജോലിയല്ലേ എന്നാണ് അദ്ദേഹത്തിന്റെ ഭാവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP