Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വൈകിപ്പോയവർ ഉടൻ തന്നെ കഴിക്കു..! ജീവിതത്തിൽ മാറ്റം ആഗ്രഹിക്കുന്നവരും ഇത് കഴിക്കേണ്ടത് അത്യാവശ്യം; സംശയിക്കേണ്ട കഴിക്കേണ്ടത് മറ്റൊന്നുമല്ല വിവാഹം തന്നെ; ടെലി ബ്രാന്റ് ഷോയിലൂടെ ഒരു അഡാറ് കല്യാണം വിളി; വൈറലായി വേറിട്ട ക്ഷണനം

വൈകിപ്പോയവർ ഉടൻ തന്നെ കഴിക്കു..! ജീവിതത്തിൽ മാറ്റം ആഗ്രഹിക്കുന്നവരും ഇത് കഴിക്കേണ്ടത് അത്യാവശ്യം; സംശയിക്കേണ്ട കഴിക്കേണ്ടത് മറ്റൊന്നുമല്ല വിവാഹം തന്നെ; ടെലി ബ്രാന്റ് ഷോയിലൂടെ ഒരു അഡാറ് കല്യാണം വിളി; വൈറലായി വേറിട്ട ക്ഷണനം

മറുനാടൻ ഡെസ്‌ക്‌

പുതു തലമുറയെ സംബന്ധിച്ചിടത്തോളം അവരുടെ വിവാഹ സ്വപ്‌നങ്ങൾക്ക് ആയിരം ചിറകുകളാണ്. അത് എങ്ങനെ മികച്ചതാക്കാമെന്നും എത്രത്തോളം വേറിട്ടതാക്കാമെന്നും തലപുകയ്ക്കുന്നവരാണ് ഏറെയും. അതിനായി പല സാഹസത്തിനും ഇത്തരക്കാർ മുതിരാറുണ്ട്. എന്നാൽ മിക്കവരും വരാറുള്ളത് പഴകി തേഞ്ഞ ഐഡിയയുമായിട്ടാകും.

അത്തരത്തിലുള്ള കുറേയേറെ പരീക്ഷണങ്ങൾ നമ്മൾ കണ്ടും കഴിഞ്ഞു. മിക്ക 'പുതുമ'കളും ഇപ്പോൾ പഴകിയും കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇതുവരെ ആരും പയറ്റാത്തൊരു അടവുമായി മഹേഷും നീതുവും എത്തിയിരിക്കുന്നത്. തങ്ങളുടെ കല്ല്യാണത്തിന് പ്രിയപ്പട്ടവരെ ക്ഷണിക്കാൻ ഇവർ കണ്ടെത്തിയ വഴിയാണ് ഇപ്പോൾ സൈബർ ലോകത്ത് തരംഗമായിരിക്കുന്നത്.

ടെലിബ്രാൻഡ് ഷോ മോഡലിലാണ് ക്ഷണം. യഥാർത്ഥ ടെലിബ്രാന്റ് ഷോ പോലും തോറ്റു മാറി നിൽക്കും ഈ വീഡിയോ കണ്ടാൽ എന്നു വേണം പറയാൻ. ആദ്യം അവതാരകർ വിവാഹത്തിന്റെ ഗുണഗണങ്ങൾ വിശദീകരിക്കുന്നു. തുടർന്ന് വിവാഹിതരായവർ അതിന്റെ അനുഭവങ്ങൾ എണ്ണിപ്പറഞ്ഞ് ഇനിയും വിവാഹം കഴിക്കാത്തവരെ വിവാഹം കഴിക്കാനായി പ്രേരിപ്പിക്കുന്നു. തുടർന്ന് കല്ല്യാണത്തിനുള്ള ക്ഷണവും.

'മൊണാസ്റ്റിക് മങ്കി' എന്ന ഫേസ്‌ബുക്ക് പേജിലാണ് ഈ ' അഡാർ കല്ല്യാണം വിളി' വന്നിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ആയിരക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. നിരവധി പേർ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP