Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ വൈറസിനെ തുടച്ചു നീക്കാൻ പ്രൊഫസർ പോയിന്ററും; സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം തടയാൻ കേരള പൊലീസും മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലുമായി ചേർന്നുള്ള വീഡിയോ

കൊറോണ വൈറസിനെ തുടച്ചു നീക്കാൻ പ്രൊഫസർ പോയിന്ററും; സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണം തടയാൻ കേരള പൊലീസും മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലുമായി ചേർന്നുള്ള വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സൈബർ ലോകത്ത് കുറ്റകൃത്യങ്ങൾ പെരുകുകയാണിപ്പോൾ. കൊറോണ ഇന്ന് ലോകത്ത് വൻ ദുരന്തമായി മാറുന്ന അവസ്ഥയിലും സൈബർ ലോകത്ത് വ്യാജ പ്രചരണങ്ങളിലൂടെ സമൂഹത്തെ വഴിതെറ്റിക്കുന്ന പ്രവണത കൂടുന്നു. കേരള പൊലീസിന്റെ സൈബർ സുരക്ഷാ ഭാഗ്യ ചിഹ്നമായ പ്രൊഫസർ പോയിന്റർ കൊറോണ വ്യാപനം തടയുവാൻ നിർദ്ദേശങ്ങളുമായി എത്തുന്നു. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം തടയുകയാണ് പ്രൊഫസർ പോയിന്റർ എന്ന അനിമേഷൻ കഥാപാത്രത്തിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്.

ആർട്ടിസ്റ്റ് നന്ദൻ പിള്ളെ സൃഷ്ടിച്ച ഈ കഥാപാത്രത്തിന് എഡിജിപി മനോജ് എബ്രഹാം ഐ പി എസ്സ് ആണ് പേരിട്ടത്. ഓർഗ്പീപ്പിൾ അനിമേഷൻ ചീഫ് ആനന്ദ്ഷ അനിമേഷനും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. റോബർട്ട് കുര്യാക്കോസ് ആണ് ശബ്ദം നൽകിയിരിക്കുന്നത്. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലുമായി ചേർന്നാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP