Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദാഹിച്ച് വലഞ്ഞപ്പോൾ വെള്ളം ചോദിച്ച് മേടിച്ച് കുടിച്ച് അണ്ണാൻ; ഒരു കുട്ടിയിൽനിന്നും വെള്ളം യാചിച്ച് വാങ്ങി ഒറ്റവലിക്ക് കുടിച്ച് തീർത്ത അണ്ണാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലോഡ് വൈറൽ

ദാഹിച്ച് വലഞ്ഞപ്പോൾ വെള്ളം ചോദിച്ച് മേടിച്ച് കുടിച്ച് അണ്ണാൻ; ഒരു കുട്ടിയിൽനിന്നും വെള്ളം യാചിച്ച് വാങ്ങി ഒറ്റവലിക്ക് കുടിച്ച് തീർത്ത അണ്ണാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലോഡ് വൈറൽ

സ്വന്തം ലേഖകൻ

മൃഗങ്ങൾക്ക് മനുഷ്യരുടെ ഭാഷ അറിയില്ലെങ്കിലും അത്യാവശ്യം വന്നാൽ വേണ്ട കാര്യങ്ങൾ മനുഷ്യരോട് ആശയ വിനിമയം നടത്താൻ അവർക്ക് പ്രത്യേകം കഴിവാണ്. ഇത്തരത്തിൽ ഒരു കുട്ടിയോട് വെള്ളം ചോദിച്ച് വാങ്ങി കുടിച്ച് ഒരു അണ്ണാന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദാഹിച്ച് വലഞ്ഞപ്പോൾ ഒരു കുട്ടിയിൽ നിന്നും കുപ്പി വെള്ളം ചോദിച്ച് വാങ്ങി കുടിച്ച അണ്ണാന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ബോട്ടിൽ വെള്ളമാണ് അണ്ണാൻ കുട്ടിയിൽ നിന്നും വാങ്ങി കുടിച്ചത്. രണ്ട് കാലിൽ നിവർന്ന് നിന്ന് ഒറ്റ വലിക്കാണ് അണ്ണാൻ ഒരു ബോട്ടിൽ വെള്ളം അകത്താക്കിയത്.

വീഡിയോയിൽ ഒരു ബോട്ടിലിൽ വെള്ളവുമായി ഒരു കുട്ടി നടന്ന് നീങ്ങുന്നത് കാണാം. ഇത് കണ്ട അണ്ണാൻ വെള്ളത്തിനായി ഓടി വരികയും കുപ്പിക്ക് നേരെ ചാടി അടുക്കുകയും ആയിരുന്നു. വെള്ളത്തിന് വേണ്ടി രണ്ടുകാലിൽ നിവർന്ന് നിന്ന് കുട്ടിയോട് യാചിക്കുന്നതും കാണാം. അപ്പോൾ തന്നെ അണ്ണാന് ദാഹിച്ചിട്ടാണെന്ന് മനസ്സിലാക്കിയ കുട്ടി കുപ്പി തുറന്ന് അണ്ണാന് മുന്നിലേക്ക് നീട്ടി. ഉടൻ തന്നെ ബോട്ടിലെ വെള്ളം ഒറ്റ ശ്വാസത്തിൽ കുടിച്ച് തീർക്കുകയാണ് അണ്ണാൻ.

ബോട്ടിലിലെ വെള്ളം തീരും വരെ അണ്ണാൻ ബോട്ടിലിൽ നിന്നും തലവ ഉയർത്തുന്നു പോലും ഇല്ല. വെള്ളം മുഴുവൻ കുടിച്ചു തീർത്ത ശേഷം അണ്ണാൻ ദൂരേയ്ക്ക് ഓടി പോവുകയും ചെയ്തു. എന്നാൽ ഈ വീഡിയോ എവിടെ നിന്നാണെന്നോ ആരാണ് ഷൂട്ട് ചെയ്തതെന്നോ വ്യക്തമല്ല. അമേരിക്കയിൽ നിന്നാണെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP