Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാത്രിയിൽ ഹെഡ് ലൈറ്റിൽ നിന്നും പത്തി വിടർത്തി പാമ്പ്; ഭയന്നു വിറച്ച ബൈക്ക് യാത്രക്കാരൻ നിയന്ത്രണംവിട്ട് റോഡിൽ തെറിച്ചുവീണു; വളവളപ്പൻ പാമ്പിനെ തല്ലിക്കൊന്ന് നാട്ടുകാർ

രാത്രിയിൽ ഹെഡ് ലൈറ്റിൽ നിന്നും പത്തി വിടർത്തി പാമ്പ്; ഭയന്നു വിറച്ച ബൈക്ക് യാത്രക്കാരൻ നിയന്ത്രണംവിട്ട് റോഡിൽ തെറിച്ചുവീണു; വളവളപ്പൻ പാമ്പിനെ തല്ലിക്കൊന്ന് നാട്ടുകാർ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: രാത്രിയിൽ ബൈക്കിൽ യാത്ര ചെയ്തയാളുടെ ബൈക്കിന്റെ ഹെഡ്‌ലൈറ്റിന് മുകളിൽ പത്തിവിടർത്തി പാമ്പ്. പരിഭ്രാന്തനായ ബൈക്ക് യാത്രക്കാരൻ നിയന്ത്രണംവിട്ടു റോഡിൽ തെറിച്ചു വീണു. ആലുവ കുട്ടമശ്ശേരിക്കടുത്ത് രാത്രി പത്തു മണിയോടുകൂടി ആണ് സംഭവം ഉണ്ടായത്. മാറമ്പിള്ളി എംഇഎസ് കോളജിനു സമീപം താമസിക്കുന്ന മാട്ടായിൽ സക്കരിയയാണ് ബൈക്കിൽ പാമ്പിനെ കണ്ടതോടെ നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്.

ഹെഡ് ലൈറ്റിന് മുകളിൽ പാമ്പിനെ കണ്ട് പരിഭ്രാന്തനായി നിയന്ത്രണം വിട്ട് റോഡിൽ തെറിച്ചുവീണത്. കഴിഞ്ഞദിവസം രാത്രി വീട്ടിൽ നിന്ന് ബൈക്കുമെടുത്ത് പുറത്തേയ്ക്ക് പോകുമ്പോഴാണ് സംഭവം.

കുട്ടമശേരിക്ക് സമീപമെത്തിയപ്പോഴാണ് പൊടുന്നനെ ഹെഡ്ലൈറ്റിനു മുകളിലേക്ക് പാമ്പ് തലപൊക്കി വന്നത്. ഞെട്ടിത്തരിച്ച സക്കറിയ ബൈക്കിന്റെ പിടിവിട്ട് റോഡിലേക്ക് വീണു. എല്ലാം സമീപത്തെ സിസിടിവിയിൽ പതിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ കിട്ടിയവടിയെടുത്ത് പാമ്പിനെ തല്ലിക്കൊന്നു.

വളവളപ്പൻ ഇനത്തിൽപ്പെട്ട പാമ്പാണ്.റോഡിൽ തെറിച്ചു വീണെങ്കിലും സക്കറിക്ക് കാര്യമായ പരുക്കില്ല. ഓടിക്കൂടിയ നാട്ടുകാർ വാഹനത്തിന് അകത്തേക്ക് വലിഞ്ഞ പാമ്പിനെ പുറത്തെടുത്ത് തല്ലിക്കൊന്നു യുവാവ് അപകടത്തിൽപ്പെടുന്ന ദൃശ്യം സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണട്്. നേരത്തെ വാഹനത്തിൽ കയറിപ്പറ്റിയ പാമ്പ് ഓടിക്കൊണ്ടിരുന്നപ്പോൾ ഹെഡ്‌ലൈറ്റ് മുകളിലേക്ക് കയറി പത്തി വിടർത്തുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP