Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗാനമേളകളിലൊക്കെ കുറച്ചൊക്കെ ഒരു ഇസ്ലാമിക ബോധം കൈവരിക്കാതിരുന്നാൽ നാളെ നമ്മൾ വിമർശനം നേരിടേണ്ടി വരും; നമുക്കാവശ്യം ഇസ്ലാമിക് കൾച്ചറാണ്..ആ കൾച്ചർ ശരിക്കും മുറുകെ പിടിക്കണം; ആരും വെറുപ്പ് വിചാരിച്ചിട്ട് കാര്യമില്ല; ഉലമ സമ്മേളനത്തിന് പിന്നാലെ ഗാനമേള; ലീഗ് വേദിയിൽ ഗാനമേളക്കെതിരെ ആഞ്ഞടിച്ചുസമസ്ത നേതാവ്; അമ്പരന്ന് ലീഗ് നേതൃത്വം

ഗാനമേളകളിലൊക്കെ കുറച്ചൊക്കെ ഒരു ഇസ്ലാമിക ബോധം കൈവരിക്കാതിരുന്നാൽ നാളെ നമ്മൾ വിമർശനം നേരിടേണ്ടി വരും; നമുക്കാവശ്യം ഇസ്ലാമിക് കൾച്ചറാണ്..ആ കൾച്ചർ ശരിക്കും മുറുകെ പിടിക്കണം; ആരും വെറുപ്പ് വിചാരിച്ചിട്ട് കാര്യമില്ല; ഉലമ സമ്മേളനത്തിന് പിന്നാലെ ഗാനമേള; ലീഗ് വേദിയിൽ ഗാനമേളക്കെതിരെ ആഞ്ഞടിച്ചുസമസ്ത നേതാവ്; അമ്പരന്ന് ലീഗ് നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളന വേദിയിൽ രാത്രികളിൽ നടക്കുന്ന ഗാനമേളയ്‌ക്കെതിരെ സമസ്ത രംഗത്തെത്തി. ലീഗ് വേദിയിൽ വച്ച് തന്നെയാണ് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ ഇസ്ലാമിക സംസ്‌കാരം ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞത്. ഗാനമേളകളിലൊക്കെ കുറച്ചൊക്ക് ഒരു ഇസ്ലാമിക ബോധം കൈവരിക്കാതിരുന്നാൽ നാളെ നമ്മൾ വിമർശനം നേരിടേണ്ടി വരും. അതുപറയാതിരിക്കാൻ നിർവ്വാഹമില്ല, അദ്ദേഹം പറഞ്ഞു.

അബ്ദുസമദ് പൂക്കോട്ടൂരിന്റെ വാക്കുകൾ ഇങ്ങനെ:

നമുക്കാവശ്യം ഇസ്ലാമിക് കൾച്ചറാണ്. ആ കൾച്ചർ ശരിക്കും മുറുകെ പിടിക്കണം. ബാഫക്കി തങ്ങൾ ഉയർത്തിയ പാരമ്പര്യമുണ്ട്. ആ പാരമ്പര്യത്തിലാ ശരിക്കും മുന്നോട്ടുപോകേണ്ടത്. ആ പാരമ്പര്യത്തിന് അപ്പുറത്തേക്ക് നമ്മൾ പോകരുത്. ഞാൻ പറയുമ്പോൾ വിഷമിക്കരുത്..മുസ്ലിം ലീഗ് എന്ന സംഘടന. ഇസ്ലാമികമായ ചിന്തയിൽ നിന്ന് പുറകോട്ട് പോകുന്ന അവസ്ഥ ഒരിക്കലും ഉണ്ടാകാൻ പാടില്ല.

പ്രത്യേകിച്ച് നമ്മൾ ചിന്തിക്കേണ്ട കാര്യമുണ്ട്. മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ്. എന്നാൽ, എല്ലാ രാഷ്ട്രീയ പാർട്ടികളെയും പോലെയല്ല. ലീഗിന് വ്യക്തിത്വവും അസ്തിത്വവും ഇസ്ലാമികമായ അടിത്തറയിലാണ്. അതുകൊണ്ട് നമ്മളൊക്കെ ശ്രദ്ധിക്കണം..ഞാൻ കൃത്യമായി പറഞ്ഞു..ഇതിന്റെ പേരിൽ പ്രചാരണം നടത്താൻ നമ്മൾ വഴിവച്ചുകൊടുക്കരുത്. ഗാനമേളകളിലൊക്കെ കുറച്ചൊക്കെ ഒരു ഇസ്ലാമിക ബോധം കൈവരിക്കാതിരുന്നാൽ നാളെ നമ്മൾ വിമർശനം നേരിടേണ്ടി വരും. അതുപറയാതിരിക്കാൻ നിർവ്വാഹമില്ല. വല്ലാതെ നമ്മൾ സമൂഹത്തിന്റെ മുന്നിൽ ഇസ്ലാമിക കൾച്ചറിന്റെ അപ്പുറത്തേക്ക് പോയത്..അതിർവരമ്പ് പാലിക്കാൻ ആരും ബാധ്യസ്ഥരാണ്.

ഞാൻ ലീഗിനെ സ്‌നേഹിക്കുന്നതുകൊണ്ടാണ് പറയുന്നത്. ആരും വെറുപ്പ് വിചാരിച്ചിട്ട് കാര്യമില്ല. ഇത്തരം കാര്യങ്ങൾ നമ്മൾ ക്യത്യമായി പരിശോധിച്ചില്ലെങ്കിൽ സമൂഹത്തിൽ നിന്ന് നമ്മൾ എതിർപ്പ് നേരിടേണ്ടി വരും. നമ്മളെ സംബന്ധിച്ചിടത്തോളം നമുക്ക് ഒരുപാട് മുന്നോട്ട് പോകാനുണ്ട്. കേവലം ഇവിടെ കുറെ ചർച്ചകൾ നടത്തി പിരിഞ്ഞാൽ പോരാ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP