Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കറുപ്പിന്റെ നിറമെനിക്കഹങ്കാരം: സാജിദ് യഹിയയുടെ മ്യൂസിക് വീഡിയോ 'ബൂർശാ' തരംഗമാകുന്നു; അരങ്ങ് നിറയുന്നത് കിടിലൻ റാപ്പ് മ്യൂസിക്കിന്റെ അകമ്പടിയോടെ

കറുപ്പിന്റെ നിറമെനിക്കഹങ്കാരം: സാജിദ് യഹിയയുടെ മ്യൂസിക് വീഡിയോ 'ബൂർശാ' തരംഗമാകുന്നു; അരങ്ങ് നിറയുന്നത് കിടിലൻ റാപ്പ് മ്യൂസിക്കിന്റെ അകമ്പടിയോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തലമുറകൾ പാടി നടക്കുകയും അങ്ങനെ മലയാളിയുടെ രാഷ്ട്രീയബോധം രൂപീകരിക്കുന്നതിൽ വലിയ പങ്കു വഹിക്കുകയും ചെയ്ത കവിതയായിരുന്നു ചങ്ങമ്പുഴയുടെ വാഴക്കുല. മഴ വന്ന നാളിൽ മലയപ്പുലയൻ വെച്ച വാഴ കുലച്ച് കുല പാകമായപ്പോൾ ആ കുല തമ്പുരാന് വേണമെന്ന് കൽപ്പന വരികയായിരുന്നു. ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ എന്നാണ് ചങ്ങമ്പുഴ ചോദിച്ചത്. എന്നാൽ ജനാധിപത്യത്തിന്റെ കയറ്റുമതിക്കാരാണെന്നു ഭാവിക്കുന്ന അമേരിക്കയിൽപ്പോലും ഇന്നും വർണവിവേചനം കൊടി കുത്തി വാഴുമ്പോൾ 'അവരുടെ സങ്കടം ആരറിയാൻ' എന്നു മാത്രം ചോദിച്ച് പിൻവാങ്ങാൻ പുതിയ തലമുറയ്ക്ക് സാധ്യമല്ല.

അഭിനേതാവും സംവിധായകനുമായ സാജിദ് യഹിയ അവതരിപ്പിക്കുന്ന ബൂർശാ എന്ന മ്യൂസിക് വിഡിയോ പുതിയ തലമുറ ഏറ്റെടുത്ത് തരംഗമാക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഈ ബൂർശാപ്പാട്ടിൽ കോരനാണ് വാഴ വെയ്ക്കുന്നത്. വാഴ കുലച്ചപ്പോൾ പണ്ടത്തെപ്പോലെ തന്നെ കണ്ടോന്റേതായി കുല. എന്നാൽ ഉടൻ തന്നെ തമ്പുരാന്റെ നേർക്ക് ബു ബു ബു ബൂർശാ എന്ന് വിരൽചൂണ്ടുന്നതാണ് പാട്ട്. ബൂർഷാസി ശിക്ഷാനിയമങ്ങളുണ്ടാക്കുമെങ്കിൽ ബൂർഷാസിയെ ചോദ്യം ചെയ്യുന്ന കല സൃഷ്ടിക്കുകയാണ് തങ്ങളെന്ന് ഗാനത്തിന്റെ സൃഷ്ടാക്കൾ പറയുന്നു.

ലോക്ക്ഡൗൺ സമയത്തെ ചിത്രീകരണ പരിമിതികൾ ഗംഭീര ഗ്രാഫിക്കുകളിലൂടെ മറി കടക്കുന്ന ബൂർശാ, മലയാളികൾക്ക് ഏറെ പരിചിതമല്ലാത്ത കിടിലൻ റാപ്പ് മ്യൂസിക്കിന്റെ അകമ്പടിയോടെയാണ് അരങ്ങു നിറയുന്നത്. സംഗീതം നൽകി ആലപിച്ചിരിക്കുന്നത് സാജിദ് യഹിയ തന്നെ. ഗായിക ശ്രേയ രാഘവും ഒപ്പം പാടുന്നുണ്ട്. സജിദ് യഹിയയും മനു മഞ്ജിതും ചേർന്ന് രചിച്ച ഗാനത്തിന്റെ റാപ്പ് ഒരുക്കിയിരിക്കുന്ന ക്രിസ്സെയിന്റ് ആൻഡ് മാക്സ്.വിഷ്വലൈസേഷൻ അലോഷ്യ പീറ്റർ, സംഗീത നിർവഹണം അലോഷ്യ പീറ്റർ, മിക്സിങ് ആൻഡ് മാസ്റ്ററിങ് പ്രകാശ് അലക്സ്, എഡിറ്റർ അമൽ മനോജ്, പ്രൊഡക്ഷൻ കൺട്രോളർ വിശ്വനാഥ് മഹാദേവ്, റെക്കോഡിങ് സ്റ്റുഡിയോ സപ്താ റെക്കോഡ്സ്.

ഗാനത്തിലേയ്ക്കുള്ള യുട്യൂബ് ലിങ്ക്:

https://www.youtube.com/watch?time_continue=13&v=Zd1lflLLBy0

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP