Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പറിച്ചുനടപ്പെട്ട പ്രവാസത്തിന്റെ കഥ പറഞ്ഞ് രുധിരം; അമേരിക്കയിലെ ഒരു കൂട്ടം കലാസ്‌നേഹികൾ ഒരുക്കിയ ചിത്രം പറയുന്നത് അതിജീവനത്തിന്റെ കഥ

പറിച്ചുനടപ്പെട്ട പ്രവാസത്തിന്റെ കഥ പറഞ്ഞ് രുധിരം; അമേരിക്കയിലെ ഒരു കൂട്ടം കലാസ്‌നേഹികൾ ഒരുക്കിയ ചിത്രം പറയുന്നത് അതിജീവനത്തിന്റെ കഥ

'രുധിരം' ഒരു അതിജീവനത്തിന്റെ കഥ ആണെങ്കിൽ അതിനു ചുക്കാൻ പിടിച്ച അമേരിക്കയിലെ സിനിമാപ്രേമികളുടെ കൂട്ടായ്മയ്ക്ക് ഈചിത്രം തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടി ആണ്. പ്രവാസം അത് എവിടെ ആയാലും ഒരു പറിച്ചു നടലാണ്. നേരവും കാലവും നാടും മാറി ജീവിക്കുന്ന നമ്മളെ പ്പോലെ ഒരു കൂട്ടം കലാസ്‌നേഹികളുടെ ആത്മാർത്ഥമായ പരിശ്രമമാണ് 23 മിനിറ്റിൽ നമ്മുടെ മുന്നിൽ സ്‌ക്രീനിൽ വിരിയുന്നത്.

സമകാലീന രാഷ്ട്രീയത്തിന്റെ പുറം മൂച്ചുകൾ ഇല്ലാത്ത പച്ചയായ സത്യങ്ങൾ നമുക്ക് രുധിരത്തിലെ കഥാപാത്ര സൃഷ്ടിയിൽ കാണാൻ കഴിയും. രുധിരം പറഞ്ഞു അറിയാനുള്ളതല്ല, കണ്ടു ആസ്വദിക്കാനുള്ളതാണ്.

ശക്തമായ തിരക്കഥയിൽ തെളിയുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെ അതി സാന്ദ്രമായി കഥയോട് ഇഴുകിച്ചേർന്ന് നിൽക്കുന്ന പശ്ചാത്തല സംഗീതത്തിലൂടെ ന്യൂ യോർക്കിന്റെയും കണക്റ്റികട്ടിളെയും ദൃശ്യഭംഗി ഒപ്പിയെടുത്തുക്കൊണ്ട് കഥ മുന്നേറുന്നു

ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും രതീഷ് ശേഖർ ആണ്. കേന്ദ്ര കഥാ പാത്രങ്ങളെ അവതരിപ്പിച്ച വിശ്വം നായർ, അനിൽ മാത്യു എന്നിവർ അവരവരുടെ കഥാപാത്രങ്ങളോട് പൂർണ്ണ നീതി പുലർത്തിയിട്ടുണ്ട്. കൂടാതെ, ടൈറ്റിൽ സോങ് ആയി റിലീസ് ആയ കാലമേ എന്നെ ഗാനവും രതീഷിന്റെ സ്വരമാധുരിയിൽ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.

ഒരു ഫീച്ചർ ഫില്മിനോട് കിടപ്പിടിക്കുന്ന സാങ്കേതിക മികവ് ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ വിജയമാണ്. ഡ്രാമ ജനുസ്സിൽ പെടുന്ന ഇ ചിത്രത്തിന്റെ ആസ്വാദനത്തിനു ഹെഡ്‌സെറ്റ് ഉപയോഗിച്ചുള്ള സൂക്ഷ്മ മായ നിരീക്ഷണം ആവശ്യമായി വന്നേക്കാം.

രുധിരം യൂട്യൂബിൽ ലഭ്യമാണ്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP