Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രണയ ദിനത്തിൽ രാഹുൽ ഗാന്ധിക്ക് പ്രവർത്തകയുടെ സ്‌നേഹ ചുംബനം; മാലയണിയിക്കാനായി വേദിയിൽ എത്തിയ സ്ത്രീകൾക്കിടയിൽ നിന്നും ഒരാൾ നേതാവിനെ ചുംബിച്ചു; വീഡോയോ സോഷ്യൽ മീഡിയയിൽ വൈറൽ

പ്രണയ ദിനത്തിൽ രാഹുൽ ഗാന്ധിക്ക് പ്രവർത്തകയുടെ സ്‌നേഹ ചുംബനം; മാലയണിയിക്കാനായി വേദിയിൽ എത്തിയ സ്ത്രീകൾക്കിടയിൽ നിന്നും ഒരാൾ നേതാവിനെ ചുംബിച്ചു; വീഡോയോ സോഷ്യൽ മീഡിയയിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

ഗാന്ധിനഗർ: പ്രണയദിനത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പ്രവർത്തകയുടെ ചുംബനം. ഗുജറാത്തിലെ വൽസാദിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് സംഭവം. നിരവധി സ്ത്രീകൾ രാഹുലിനെ ഹാരമണിയിക്കാനായി കാത്തിരിക്കുന്നതിനിടയിലാണ് കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു പ്രവർത്തക അദ്ദേഹത്തെ വാത്സല്യത്തോടെ ചുംബിച്ചത്. വൽസാദിൽ റാലിയിൽ പങ്കെടുക്കാൻ രാഹുൽ എത്തിയപ്പോഴായിരുന്നു സംഭവം.

പ്രവർത്തക രാഹുലിനെ ചുംബിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എ എൻ ഐ പങ്കുവെച്ചിട്ടുണ്ട്. രാഹുലിനെ മാലയണിയിക്കാനായി കുറച്ച് സ്ത്രീകൾ വേദിയിലേക്ക് എത്തിയിരുന്നു. ഇവരിൽ ഒരാളാണ് രാഹുലിനെ ചുംബിച്ചത്. ശേഷം സ്ത്രീകൾ രാഹുലിനെ മാലയണിയിക്കുന്നതും വീഡിയോയിൽ കാണാം.

'ജൻ ആക്രോശ് റാലി'യെ അഭിസംബോധന ചെയ്തുകൊണ്ട് ഗുജറാത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് രാഹുൽ എത്തിയിട്ടുള്ളത്. വൽസാദിലെ വൻരാജ് ആർട്സ് ആൻഡ് കൊമേഴ്സ് കോളേജ് ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP