Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒറ്റ കണ്ണിറുക്കലിൽ മായാജാലം കാട്ടി ലോകത്തെ ഞെട്ടിച്ചു; ലഹരി നുണഞ്ഞും പുക വലിച്ചും അതീവ ഗ്ലാമറോടെ വീണ്ടും ഷോക്ക്; ബോളിവുഡിലേക്ക് ചുവടുവച്ച 'വിങ്കിങ് ഗേൾ' പ്രിയ വാര്യരുടെ ആദ്യ ചിത്രത്തിന്റെ ടീസർ പുറത്ത്

ഒറ്റ കണ്ണിറുക്കലിൽ മായാജാലം കാട്ടി ലോകത്തെ ഞെട്ടിച്ചു; ലഹരി നുണഞ്ഞും പുക വലിച്ചും അതീവ ഗ്ലാമറോടെ വീണ്ടും ഷോക്ക്; ബോളിവുഡിലേക്ക് ചുവടുവച്ച 'വിങ്കിങ് ഗേൾ' പ്രിയ വാര്യരുടെ ആദ്യ ചിത്രത്തിന്റെ ടീസർ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഒരുകണ്ണിലിറുക്കലിലൂടെ ഒരുദിവസം കൊണ്ടുതാരമായ നടിയും മോഡലുമാണ് പ്രിയ വാര്യർ. ലോകമെമ്പാടും വിങ്കിങ് ഗേളിനെ കൊണ്ടാടി. അഡാർ ലൗ എന്ന ചിത്രത്തിലെ ഗാനരംഗത്തിലായിരുന്നു ആ കണ്ണിറുക്കൽ. ചിത്രം ഇനിയും റിലീസായിട്ടില്ല താനും. ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് പ്രിയ.

ചിത്രത്തിന്റെ ട്രെയിലർ കണ്ട് മലയാളികൾ മൂക്കത്ത് വിരൽ വച്ചുപോവും. ഇത് നമ്മുടെ പ്രിയയോ എന്നാണ് പലരും ചോദിക്കുന്നത്.ലഹരി നുണഞ്ഞും, പുക വലിച്ചും ഹോട്ടായി ഗ്ലാമറസായാണ് താരം ചിത്രത്തിൽ എത്തുന്നത്. എഴുപതു കോടി രൂപ ചെലവിൽ പൂർണമായും യു കെ യിലാണ് ചിത്രീകരിക്കുന്നത്.

അതീവ ഗ്ലാമറസായുള്ള മേക്കോവറിൽ നല്ല സ്‌റ്റൈലൻ പ്രകടനവുമാണ്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രം മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് സംവിധാനം ചെയ്യുന്നത്. നായകനാരെന്ന് ഇതുവരെപുറത്തു വിട്ടിട്ടില്ല.

2018 ൽ ഗൂഗിളിൽ ഏറ്റവും അധികം തിരഞ്ഞത് ആരെ എന്ന് ചോദിച്ചാൽ ആ റെക്കോഡും പ്രിയയ്ക്കായിരുന്നു. ഗൂഗിൾ ഇന്ത്യ ആണ് ഈ വിവരം പുറത്ത് വിട്ടത്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവീ എന്ന ഗാനത്തിലെ ഒരു രംഗത്തിൽ ആയിരുന്നു പ്രിയ വാര്യരുടെ കണ്ണിറുക്കൽ. ഇത് ഇന്റർനെറ്റിൽ സെൻസേഷൻ ആവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP