Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭുവനേശ്വർ വിമാനത്താവളത്തിൽ വെച്ച് ചിത്രമെടുക്കാൻ ശ്രമിക്കവേ ഫോട്ടോഗ്രാഫർ പടികളിൽ നിന്നും കാലുതെന്നി മലർന്നടിച്ചു വീണു; ഉടനടി കൈപിടിച്ച് എഴുനേൽപ്പിച്ചു സഹായിച്ച് രാഹുൽ ഗാന്ധി; കോൺഗ്രസ് അധ്യക്ഷന്റെ സന്മനസിന്റെ വീഡിയോ സൈബർ ലോകത്ത് വൈറൽ

ഭുവനേശ്വർ വിമാനത്താവളത്തിൽ വെച്ച് ചിത്രമെടുക്കാൻ ശ്രമിക്കവേ ഫോട്ടോഗ്രാഫർ പടികളിൽ നിന്നും കാലുതെന്നി മലർന്നടിച്ചു വീണു; ഉടനടി കൈപിടിച്ച് എഴുനേൽപ്പിച്ചു സഹായിച്ച് രാഹുൽ ഗാന്ധി; കോൺഗ്രസ് അധ്യക്ഷന്റെ സന്മനസിന്റെ വീഡിയോ സൈബർ ലോകത്ത് വൈറൽ

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വർ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇപ്പോൾ സൈബർ ലോകത്ത് ലഭിക്കുന്നത് വലിയ സ്വീകാര്യതയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ചത് രാഹുലിന്റെ പ്രവർത്തനങ്ങൾ ആയിരുന്നു. ഇതോടെ ലോക്‌സഭയിൽ തെരഞ്ഞെടുപ്പിൽ മോദിക്കൊത്തെ എതിരാളിയായി രാഹുൽ മാറിക്കഴിഞ്ഞു. ഇതിനിടെ രാഹുൽ ഗാന്ധിയുടെ നല്ല മനസിനെ വാഴ്‌ത്തുന്ന വീഡിയോകളും സൈബർലോകത്ത് പ്രചരിക്കുന്നുണ്ട്.

അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സൈബർ ലോകത്തിന്റെ കൈയടി നേടി മുന്നേറുകയാണ്. ഭുവനേശ്വർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കവേ അടിതെറ്റി ഫോട്ടോഗ്രാഫർ താഴെ വീഴുകയായിരുന്നു. തലകുത്തി വീണ ഫോട്ടോഗ്രാഫറെ സഹായിക്കാൻ രാഹുൽ തന്നെ ആദ്യം ഓടിയെത്തി. അദ്ദേഹത്തെ പിടിച്ച് എഴുനേൽപ്പിച്ച രാഹുൽ പരിക്കുകളുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു. ഈ വീഡിയ ഇപ്പോൾ സൈബർ ലോകത്ത് വൈറലായിരിക്കയാണ്.

രാഹുലിന്റെ നല്ല മനസിനെ പുകഴ്‌ത്തുകയാണ് എല്ലാവരും ചെയ്യുന്നത്. അതേസമയം ഇതിനിടെ മോദി പ്രസംഗിക്കുമ്പോൾ വേദിയിൽ മറ്റൊരാൾ കുഴഞ്ഞു വീഴുന്ന വീഡിയോയും അത് കണ്ടില്ലെന്ന് നയിച്ച് മോദി പ്രസംഗം തുടരുന്ന വീഡിയോയും ഇതുമായി താരതമ്യം ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP