Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാഹനാപകടത്തിൽ നട്ടെല്ലിന് പരിക്ക്; നടക്കാൻ പത്ത് ശതമാനം മാത്രം സാധ്യതയെന്ന് ഡോക്ടർമാർ വിധിയെഴുതി; ഫീനിക്‌സ് പക്ഷിയായി ഉയർത്തെഴുന്നേറ്റ് ഹനാൻ: കിടിലൻ വർക്കൗട്ട് വീഡിയോ കാണാം

വാഹനാപകടത്തിൽ നട്ടെല്ലിന് പരിക്ക്; നടക്കാൻ പത്ത് ശതമാനം മാത്രം സാധ്യതയെന്ന് ഡോക്ടർമാർ വിധിയെഴുതി; ഫീനിക്‌സ് പക്ഷിയായി ഉയർത്തെഴുന്നേറ്റ് ഹനാൻ: കിടിലൻ വർക്കൗട്ട് വീഡിയോ കാണാം

സ്വന്തം ലേഖകൻ

സ്വന്തം പഠനത്തിനു പണം കണ്ടെത്താൻ തെരുവിൽ മീൻകച്ചവടം നടത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ പെൺകുട്ടിയാണ് ഹനാൻ. അധ്വാനിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ 2018 ൽ വാഹനാപകടത്തിൽ നട്ടെല്ലിന് പരുക്കു പറ്റി കിടപ്പിലായി. എഴുന്നേറ്റു നടക്കാൻ 10 ശതമാനം മാത്രമേ സാധ്യതയുള്ളൂ എന്നായിരുന്നു അന്ന് ഡോക്ടർമാർ വിലയിരുത്തിയിരുന്നത്. എന്നാലിന്ന് പ്രതിസന്ധികൾ തരണം ചെയ്ത് മിടുക്കിയായി തിരിച്ചെത്തിയിരിക്കുകയാണ് ഹനാൻ.

ഹനാന്റെ വർക്ഔട്ട് വിഡിയോ ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമാവുകയാണ്. വെറും രണ്ടു മാസം കൊണ്ടാണ് ഹനാൻ ഇപ്പോഴത്തെ രീതിയിൽ ശരീരം ടോൺ ചെയ്‌തെടുത്തിരിക്കുന്നത്.

'ജിമ്മിൽ പോകുന്നുവെന്ന് ആദ്യം പറഞ്ഞപ്പോൾ ഈ പീക്കിരിയാണോ ജിമ്മിൽ പോകുന്നതെന്നൊക്കെയായിരുന്നു നാട്ടുകാരുടെ ചോദ്യം. ജിമ്മിൽ വന്നപ്പോൾ ഒരുപക്ഷേ മാസ്റ്റർക്കും തോന്നിയിട്ടുണ്ടാകാം ഇവിടുത്തെ കാര്യങ്ങളൊക്കെ ഒരു 20 ശതമാനം മാത്രമേ ഇവൾക്കു ചെയ്യാൻ സാധിക്കൂവെന്ന്. എന്നാൽ ഒരിക്കലും നിന്നെക്കൊണ്ട് സാധിക്കില്ലെന്നു മാസ്റ്റർ പറഞ്ഞിട്ടില്ല' ഹനാൻ പറയുന്നു. വളഞ്ഞാണ് നടക്കുന്നത്, ഇരുന്നു കഴിഞ്ഞാൽ ആരെങ്കിലും പിടിച്ച് എഴുന്നേൽപ്പിക്കണം എന്നൊക്കെയുള്ള വിഷമം പറഞ്ഞപ്പോൾ ഇതൊക്കെ ശരിയാക്കാം, കുറച്ചു സമയം തരണം എന്നാണ് മാസ്റ്റർ പറഞ്ഞത്.

ജിന്റൊ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മിലാണ് ഹനാന് ട്രെയിനിങ് നൽകുന്നത്. Anec Dot aoUnb എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഹനാന്റെ വർക്ഔട്ട് വിഡിയോയും വിശേഷങ്ങളും പങ്കുവച്ചിരിക്കുന്നത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP