Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇഷ്ടപ്പെട്ട കാർ സ്വന്തമാക്കി അടുത്ത നിമിഷം തന്നെ അപകടം; ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്നും താഴേക്ക് വീണ് രണ്ട് പേർക്ക് പരിക്ക്: വീഡിയോ കാണാം

ഇഷ്ടപ്പെട്ട കാർ സ്വന്തമാക്കി അടുത്ത നിമിഷം തന്നെ അപകടം; ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്നും താഴേക്ക് വീണ് രണ്ട് പേർക്ക് പരിക്ക്: വീഡിയോ കാണാം

സ്വന്തം ലേഖകൻ

സ്വന്തമായി ഒരു കാർ എന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. എന്നാൽ കാർ സ്വന്തമാക്കിയതിന് പിന്നാലെ അത് അപകടത്തിൽപ്പെടുക എന്നത് ആർക്കും ചിന്തിക്കാൻ പോലും ആകില്ല. അത്തരത്തിലൊരു ദുര്യോഗം വന്നിരിക്കുകയാണ് ഹൈദരാബാദിലുള്ള കാർ ഉടമയ്ക്ക്. ആറ്റു നോറ്റു വാങ്ങിയ ടാറ്റ ടിയാഗോ സ്വന്തമാക്കി ഷോറൂമിൽ നിന്നു ഇറക്കിയപ്പോൾ തന്നെ അപകടമുണ്ടായി.

ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്നും താഴേക്ക് ഇറക്കാനുള്ള ശ്രമത്തിനിടെ നിലംപതിക്കുക ആയിരുന്നു. ഷോറൂമിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ഇറക്കാനുള്ള റാമ്പിലേക്ക് കയറ്റുന്നതിന് മുമ്പ് സെയിൽ എക്‌സിക്യൂട്ടീവ് കാര്യങ്ങൾ ഉടമയ്ക്ക് വിശദീകരിക്കുമ്പോഴാണ് അപകടം നടന്നത്. വാഹനം സ്റ്റാർട്ട് ചെയ്ത് ഉടമ ആക്‌സിലേറ്റർ ചവിട്ടുകയായിരുന്നു എന്നാണ് ഡീലർഷിപ്പ് അധികൃതർ പറയുന്നത്. പെട്ടെന്ന് മുന്നോട്ട് പോയ കാർ ഒന്നാം നിലയിൽ നിന്ന് താഴെ പാർക്ക് ചെയ്തിരുന്ന ഫോക്‌സ്വാഗൻ പോളോയുടെ മുകളിലേക്ക് പതിച്ചു.

അപകടത്തിൽ ടിയാഗോ ഉടമയ്ക്കും ഷോറൂമിന്റെ പുറത്തുണ്ടായിരുന്ന ഒരാൾക്കും പരിക്കുകളേറ്റു. താഴേ പാർക്ക് ചെയ്തിരുന്ന പോളോയിൽ ആളുകളാരും ഇല്ലാതിരുന്നതുകൊണ്ട് വൻ അപകടം ഒഴിവായി. തലകുത്തനെ മറിച്ച കാറിൽ ഉടമ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP