Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുതലയുടെ വായിൽ നിന്നും രക്ഷപ്പെട്ട് എത്തിയ മാൻ ചെന്ന് പെട്ടത് പുള്ളിപുലിയുടെ മുന്നിൽ; വെള്ളത്തിൽ നിന്നും കരയ്‌ക്കെത്തിയ മാനിനെ നിമിഷങ്ങൾക്കകം അകത്താക്കി: ലോകത്തിലെ ഏറ്റവും ദൗർഭാഗ്യകരമായ മാനിന്റെ വീഡിയോ കാണാം

മുതലയുടെ വായിൽ നിന്നും രക്ഷപ്പെട്ട് എത്തിയ മാൻ ചെന്ന് പെട്ടത് പുള്ളിപുലിയുടെ മുന്നിൽ; വെള്ളത്തിൽ നിന്നും കരയ്‌ക്കെത്തിയ മാനിനെ നിമിഷങ്ങൾക്കകം അകത്താക്കി: ലോകത്തിലെ ഏറ്റവും ദൗർഭാഗ്യകരമായ മാനിന്റെ വീഡിയോ കാണാം

സ്വന്തം ലേഖകൻ

മുതലയുടെ വായിൽ നിന്നും രക്ഷപ്പെട്ടെത്തിയ മാൻ ചെന്ന് പെട്ടത് പുള്ളിപ്പുലിയുടെ മുന്നിൽ. പിന്നെ കാര്യം പറയണോ. നിമിഷങ്ങൾക്കകം മാനിനെ പുലി അകത്താക്കുകയും ചെയ്തു. സൗത്ത് ആഫ്രിക്കയിലെ ക്രഗർ നാഷണൽ പാർക്കിൽ നിന്നാണ് അതിജീവനത്തിനുള്ള പോരാട്ടത്തിനിടയിൽ ഇംപാല ഇനത്തിൽ പെട്ട മാൻകുട്ടി പുലിയുടെ വായിൽ അകപ്പെട്ടത്.

മുതലയുടെ പിടിയിൽ തടാകത്തിൽ അകപ്പെട്ടു പോയ പാവം മാൻ കുട്ടി വളരെ ഏറെ കഷ്ടപ്പെട്ടാണ് തന്റെ കാൽ മുതലയുടെ വായിൽ നിന്നും വിടുവിച്ചത്. എന്നാൽ മുറിഞ്ഞ കാലിൽ മുടന്തി രണ്ടടി വയ്ക്കുമ്പോൾ തന്നെ പുള്ളിപ്പുലി മാനിനെ ആക്രമിക്കുക ആയിരുന്നു.

എയ്ഞ്ചല-ക്രെയ്ഗ് ദമ്പതികളാണ് ഈ ദയനീയ വീഡിയോ ദൃശ്യം പകർത്തിയത്. മുതലയുടെ വായിൽ നിന്നും രക്ഷപ്പെടാൻ കൊതിക്കുന്ന മാനിന്റെ പരാക്രമം നെഞ്ചിടിപ്പേറ്റുന്നതിനിടയിലാണ് ഒരു വിധം മാൻ രക്ഷപ്പെടുന്നത്. ഈ നിമിഷം കാണുന്നവരുടെ മനസ്സിൽ പോലും സന്തോഷം നിറയ്ക്കുമ്പോഴാണ് ജീവനും കൊണ്ടോടിയ മാനിനു മുന്നിൽ നിമിഷങ്ങൾക്കുള്ളിൽ അതിലും വലിയ വേട്ടക്കാരൻ വന്നെത്തിയത്. ഉടൻ തന്നെ മാനിനെ പുലി ആക്രമിച്ച് കീഴ്‌പ്പെടുത്തുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP