Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഏറ്റവും അപകടകാരിയായ നരഭോജി കരടിയെ കടന്നാക്രമിച്ച് കടുവ; അര മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ കരടിയെ ഇരയാക്കാനുള്ള ശ്രമം ഉപേക്ഷിച്ച് കടുവ: ഒടുവിൽ ക്ഷീണിച്ച് അവശരായ ഇരുവരും പരസ്പരം ആക്രമണം ഉപേക്ഷിച്ച് നീങ്ങി: വീഡിയോ കാണാം

ഏറ്റവും അപകടകാരിയായ നരഭോജി കരടിയെ കടന്നാക്രമിച്ച് കടുവ; അര മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ കരടിയെ ഇരയാക്കാനുള്ള ശ്രമം ഉപേക്ഷിച്ച് കടുവ: ഒടുവിൽ ക്ഷീണിച്ച് അവശരായ ഇരുവരും പരസ്പരം ആക്രമണം ഉപേക്ഷിച്ച് നീങ്ങി: വീഡിയോ കാണാം

സ്വന്തം ലേഖകൻ

റ്റവും അപകടകാരിയായ നരഭോജി കരടിയെ കടന്നാക്രമിച്ച് കടുവ. ഒടവിൽ ക്ഷീണിച്ച് അവശനായതോടെ കരടിയെ ഇരയാക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. കരടിയുടെ തലയ്ക്ക് തന്നെ പിടിയിട്ട കടുവ തന്റെ ഉദ്യമം വിജയിക്കില്ലെന്ന് മനസ്സിലാക്കിയതോടെ പിന്മാറുക ആയിരുന്നു. തഡോബ അന്ധരേി കടുവാ സങ്കേതത്തിൽ നിന്നും ഒരു ടൂർ ഓപ്പറേറ്ററാണ് അപൂർവ്വമായ ഈ വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്.

കടുവ പിടിമുറുക്കിയതോടെ കരടി ഉച്ചത്തിൽ അലറി വിളിക്കുന്നതും വീഡിയോയിൽ കേൾക്കാം. ഏറെ നേരത്തെ പിടിവലിക്കൊടുവിൽ ക്ഷീണിച്ച് അവശനായ കടുവ കരടിയെ ഉപേക്ഷിച്ചു പോയി. ഒരു തടാകത്തിന്റെ തീരത്താണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്. കടുവ പിടിവിട്ടതോടെ ഒന്ന് ക്ഷീണം തീർത്ത ശേഷം കരടി കടുവയ്ക്ക് നേരെ അലറിക്കൊണ്ട് പാഞ്ഞടുത്തു. തടാകത്തിലേക്ക് ഓടിയാണ് കരടിയുടെ പിടിയിൽ നിന്നും കടുവ രക്ഷ നേടിയത്. ഒടുവിൽ ക്ഷീണിച്ച് അവശരായ രണ്ടു പേരും രണ്ട് വഴിക്ക് പിരിഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP