Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാർത്താ വായനക്കിടയിൽ പല്ല് അടർന്ന് താഴെ പോയി; കൂളായി വായന തുടർന്ന് അവതാരക: സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി മാധ്യമ പ്രവർത്തക

വാർത്താ വായനക്കിടയിൽ പല്ല് അടർന്ന് താഴെ പോയി; കൂളായി വായന തുടർന്ന് അവതാരക: സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി മാധ്യമ പ്രവർത്തക

സ്വന്തം ലേഖകൻ

വാർത്താ വായനയ്ക്കിടയിൽ പലർക്കും പലവിധ അമളികൾ പറ്റാറുണ്ട്. എന്നാൽ അത് മനസാന്നിധ്യത്തോടെ വളരെ കൂളായി നേരിടുന്നവർ വളരെ കുറവാണ്. എന്നാൽ തനിക്ക് മുമ്പിൽ വന്ന പ്രതികൂല സാഹചര്യത്തെ കൂളായി നേരിട്ട് വൈറലായിരിക്കുകയാണ് ഒരു മാധ്യമ പ്രവർത്തക. വാർത്താ വായനക്കിടയിൽ പല്ല് അടർന്ന് താഴെ പോകുന്നതും എന്നിട്ടും കൂളായി അവതാരക വാർത്ത വായന തുടരുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

ഉക്രെയിനിൽ നിന്നുള്ള മരിച്കാ പഡാൽകോ എന്ന യുവതിയാണ് വാർത്ത വായിച്ച് സോഷ്യൽ മീഡിയയിൽ താരമായത്. വാർത്ത വായിക്കുന്നതിനിടെയാണ് മരിച്കയുടെ പല്ല് ഊരി പോയത്. ഒരു റിപ്പോർട്ട് വായിച്ചുകൊണ്ടിരിക്കുന്നതിനിടെ് മരിച്കയുടെ വായിൽ നിന്നും മുൻവശത്തെ പല്ലുകളിൽ ഒന്ന് അടർന്നുവീണു. എന്നാൽ അതു കയ്യിലെടുത്ത ശേഷം തന്നെ ബാധിക്കുന്നേയില്ലെന്ന ആത്മവിശ്വാസത്തോടെ വാർത്ത മുഴുവനായും റിപ്പോർട്ട് ചെയ്താണ് മരിച്ക അവസാനിപ്പിക്കുന്നത്.

വീഡിയോ വൈറലായതോടെ നിരവധി മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയാവുകയും ചെയ്തു. എന്നും വായിൽ നിന്ന് പല്ലു വീഴുന്നപോലെയായിരുന്നു മരിച്കയുടെ അപ്പോഴത്തെ പ്രതികരണമെന്ന് സുഹൃത്തുക്കളിലൊരാൾ പറഞ്ഞിരുന്നുവെന്നും മരിച്ക പറയുന്നു.

ഇതോടെ ആ സന്ദർഭവും പല്ലു താഴെ വീഴാനുണ്ടായ സാഹചര്യവുമൊക്കെ വ്യക്തമാക്കി ഒരു കുറിപ്പും മരിച്ക പങ്കുവച്ചു. വൈറലായ വീഡിയോ സഹിതമാണ് മരിച്കയുടെ കുറിപ്പ്. ഇരുപതു വർഷത്തെ വാർത്താ അവതാരക എന്ന അനുഭവത്തിൽ ഇത്തരത്തിലൊന്ന് ആദ്യമാണെന്ന് മരിച്ക പറയുന്നു. എന്നാൽ വെപ്പുപല്ലു വെക്കാനുണ്ടായ കാരണം ജീവിതത്തിലുണ്ടായ ഒരപകടമാണെന്നും മരിച്ക.

പത്തുവർഷം മുമ്പ് മകൾ ഒരു മെറ്റൽ അലാം ക്ലോക്ക് വച്ചു കളിക്കുന്നതിനിടെ മരിച്കയുടെ മുഖത്തു തട്ടുകയും പല്ലു വീണുപോവുകയുമായിരുന്നെന്ന് മരിച്ക പറയുന്നു. അവതരണത്തിനിടെ പല്ലുപോവുന്നത് ശ്രദ്ധയിൽപ്പെട്ടെങ്കിലും വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മരിച്ക പറയുന്നു.

 

      View this post on Instagram

Нова "слава" прийшла звідки не чекали .... і підтримка теж

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP