Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യം കൊറോണ പരിശോധന; പിന്നെ മെഡിക്കൽ മാസ്‌ക് ധാരണം... കൊറോണ കാലത്തും അവിഹിത ബന്ധക്കാരെ പൊക്കിയ ഇന്തോനേഷ്യയിലെ പൊലീസ് പരസ്യമായി ചാട്ടവാറടിക്കുന്ന ദൃശ്യങ്ങൾ വൈറലാകുമ്പോൾ

ആദ്യം കൊറോണ പരിശോധന; പിന്നെ മെഡിക്കൽ മാസ്‌ക് ധാരണം... കൊറോണ കാലത്തും അവിഹിത ബന്ധക്കാരെ പൊക്കിയ ഇന്തോനേഷ്യയിലെ പൊലീസ് പരസ്യമായി ചാട്ടവാറടിക്കുന്ന ദൃശ്യങ്ങൾ വൈറലാകുമ്പോൾ

സ്വന്തം ലേഖകൻ

ന്തോനേഷ്യയിൽ കൊറോണക്കാലത്തും അവിഹിത ബന്ധത്തിന് പോയ കാമുകീ കാമുകന്മാർക്ക് കടുത്ത ശിക്ഷ നൽകിയതിന്റെ ചിത്രങ്ങൾ പുറത്ത് വന്നു. അവിഹിത ബന്ധത്തിനിടെ പൊലീസ് പിടിയിലായ ഇവരെ ആദ്യം കൊറോണ പരിശോധനക്ക് വിധേയമാക്കുകയും പിന്നെ മെഡിക്കൽ മാസ്‌ക് ധരിപ്പിക്കുകയും 100 ചാട്ടവാറടി പരസ്യമായി നൽകുകയുമായിരുന്നു പൊലീസ്. ഈ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിട്ടുണ്ട്. വിവാഹിതരാവാതെ ലൈംഗിക ബന്ധത്തിന് ഇറങ്ങിത്തിരിച്ച് രാജ്യത്തെ കടുത്ത ഷരിയ നിയമം ലംഘിച്ചതിന്റെ പേരിലാണ് ഇവരെ കടുത്ത ശിക്ഷക്ക് വിധേയരാക്കിയിരിക്കുന്നത്.

ഇന്തോനേഷ്യയിൽ കടുത്ത ഇസ്ലാമിക് നിയമങ്ങൾ ഇന്നും വിടാതെ പിന്തുടരുന്ന പ്രവിശ്യയായ അകെഹിലാണ് സംഭവം നടന്നിരിക്കുന്നത്. സുമാത്രയുടെ പടിഞ്ഞാറൻ മുനമ്പിലുള്ള ഒരു മുസ്ലിം പള്ളിക്ക് വെളിയിലാണ് ഇവർക്കുള്ള ശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്.സാധാരണ ഇത്തരം പരസ്യ ചാട്ടവാറടി ശിക്ഷകൾ കാണാൻ വൻ ജനക്കൂട്ടം തടിച്ച് കൂടാറുണ്ടെങ്കിലും ഇപ്രാവശ്യ കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം വളരെ കുറച്ച് പേർ മാത്രമേ സന്നിഹിതരായിരുന്നുള്ളൂ. പിടിയിലായവരുടെ താപനില പരിശോധിച്ചിരുന്നുവെന്നും മാസ്‌കുകൾ ധരിച്ചിരുന്നുവെന്നും മറ്റ് കൊറോണ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ശിക്ഷ നടപ്പിലാക്കിയിരുന്നതെന്നും പ്രാദേശിക ഒഫീഷ്യലുകൾ വെളിപ്പെടുത്തുന്നു.

ഇവർ ഇസ്ലാമിക് നിയമം ലംഘിച്ച് അവിഹിത ബന്ധത്തിലേർപ്പെട്ടതിനെ തുടർന്നാണ് നൂറ് ചാട്ടവാറടി നൽകാൻ വിധിച്ചതെന്നാണ് അകെഹ് ബെസാർ ഡിസ്ട്രിക്ടിലെ പ്രൊസിക്യൂട്ടേർസ് ഓഫീസിലെ ക്രൈം ഡിവിഷന്റെ ഹെഡ് ഓഫ് ജനറലായ ആഗസ് കെലാന പുത്ര വിശദീകരിക്കുന്നു. ഹോട്ടൽ മുറിയിൽ നിന്നും ഒരു പെൺകുട്ടിക്കൊപ്പം പിടിയിലായ മറ്റൊരാളെ 40 ചാട്ടവാറടിക്ക് വിധേയനാക്കിയിരുന്നുവെങ്കിലും പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ശിക്ഷയിൽ നിന്നും ഒഴിവാക്കിയിരുന്നു. അകെഹിലുള്ള കടുത്ത നിയമം പ്രാദേശികമായി ക്വാനുൻ എന്നാണറിയപ്പെടുന്നത്.

ചൂതാട്ടം, അവിഹിത ബന്ധം, മദ്യപാനം, സ്വവർഗ ലൈംഗികത തുടങ്ങിയ കുറ്റങ്ങളിലേർപ്പെടുന്നവരെ ചാട്ടവാറടിക്ക് വിധേയമാക്കാൻ അധികാരം നൽകുന്ന നിയമമാണിത്. ഇന്തോനേഷ്യയിലെ മറ്റ് പ്രവിശ്യകളിൽ നിന്നും വ്യത്യസ്തമായി അകെഹ് 2005ൽ ഇന്തോനേഷ്യൻ സർക്കാരുമായി ഒരു സ്വയംഭരണ ഡീലുണ്ടാക്കിയതിനലാണ് ഈ കടുത്ത നിയമം നടപ്പിലാക്കാൻ ഇന്നും സാധിക്കുന്നത്.

ഇത്തരത്തിൽ ചാട്ടവാറടി ശിക്ഷ നടപ്പിലാക്കുന്നത് മനുഷ്യത്വ രഹിതമാണെന്നാണ് മനുഷ്യാവകാശ ഗ്രൂപ്പുകൾ ആരോപിക്കുന്നത്.ഇതിനാൽ അകെഹിലെ ഈ ശിക്ഷ നിരോധിക്കണമെന്ന് അവർ ഇന്തോനേഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോയോട് ആവശ്യപ്പെടുന്നുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP